Sabita George : 'സുപ്രിയക്ക് സ്വാഗതം'; സുമേഷിന്റെ പെണ്ണിനെ പരിചയപ്പെടുത്തി സബിറ്റ

Published : Jan 19, 2022, 11:09 PM IST
Sabita George : 'സുപ്രിയക്ക് സ്വാഗതം'; സുമേഷിന്റെ പെണ്ണിനെ പരിചയപ്പെടുത്തി സബിറ്റ

Synopsis

വളരെ പെട്ടെന്നായിരുന്നു  പ്രേക്ഷകർക്കിടയിൽ ചക്കപ്പഴം എന്ന പരമ്പര ശ്രദ്ധ നേടിയത്. ഒപ്പം തന്നെ അതിലെ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ്. 

ളരെ പെട്ടെന്നായിരുന്നു  പ്രേക്ഷകർക്കിടയിൽ ചക്കപ്പഴം എന്ന പരമ്പര ശ്രദ്ധ നേടിയത്. ഒപ്പം തന്നെ അതിലെ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ്. അതിൽ പലരും സോഷ്യൽ മീഡിയയിൽ താരമായ ശേഷം പരമ്പരയിലേക്കെത്തിയവരുമായിരുന്നു. സുമേഷ്, അഥവാ  റാഫി. പരമ്പരയിൽ എത്തിയത് ടിക് ടോക്കിലൂടെയാണ്. സരസമായ ശൈലിയിൽ നിരുത്തരവാദപരമായി പെരുമാറുന്ന യുവാവിനെയാണ് ഹാസ്യ പരമ്പരയായ ചക്കപ്പഴത്തിൽ റാഫി അവതരിപ്പിച്ചത്. റാഫിയുടെ 'സുമേഷി'നെ പ്രേക്ഷകർ നേരത്തെ തന്നെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.

പരമ്പര തുടങ്ങി  ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ വലിയ ആരാധകരെ സ്വന്തമാക്കാൻ റാഫിക്ക് സാധിച്ചിരുന്നു. അടുത്തിടെയാണ് പരമ്പരയിലെ സുമേഷിന്റെ വിവാഹ വിശേഷങ്ങളുമായി അമ്മ വേഷമായ ലളിതാമ്മ, അഥവാ സബിറ്റ എത്തിയത്.

തന്റെ മകനും ഒരു പെണ്ണിനെ കിട്ടിയെന്നായിരുന്നു സന്തോഷം പങ്കുവച്ച് സബിറ്റ പറഞ്ഞത്. 'അങ്ങനെ അതും മംഗളകരമായി നടന്നു'- എന്നൊരു കുറിപ്പോടെയാണ് സുമേഷിന്റെ വിവാഹ വിശേഷം സബിറ്റ പങ്കുവച്ചത്. 'അങ്ങനെ എന്റെ സുമേഷ് മോനും ഒരു തുണയായി'- എന്നു തുടങ്ങുന്ന മറ്റൊരു കുറിപ്പും താരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ പരമ്പരയിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തുകയാണ് സബിറ്റ.

പരമ്പരയിൽ സുമേഷിന്റെ പ്രിയതമ സുപ്രിയയായി എത്തിയിരിക്കുന്നത് ഹരിത ഹരിദാസ് ആണ്. പരമ്പരയിലേക്ക് സുപ്രിയയെ സ്വാഗതം ചെയ്യുകയാണ് സബിറ്റ. ചക്കപ്പഴം കുടുംബത്തിലേക്ക് അവളെത്തിയതിന്റെ ആവേശത്തിലാണ്. വരൂ, ആസ്വദിക്കൂ, ഇവിടെ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഞങ്ങളോടൊപ്പമുള്ള നിന്റെ യാത്ര ആസ്വദിക്കൂ.. എന്നാണ് സബീറ്റ കുറിച്ചിരിക്കുന്നത്. കുഞ്ഞെൽദോ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള ഹരിതയുടെ ആദ്യ പരമ്പരയാണ് ചക്കപ്പഴം.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍