പ്രണയരംഗങ്ങളുമായി 'ഗീതുവും ഗോവിന്ദും'; സത്യമാകണേയെന്ന് ആരാധകർ

Published : Jan 15, 2024, 11:11 PM IST
പ്രണയരംഗങ്ങളുമായി 'ഗീതുവും ഗോവിന്ദും'; സത്യമാകണേയെന്ന് ആരാധകർ

Synopsis

ഗീതാഗോവിന്ദം പരമ്പരയിലെ ഗീതു എന്ന കഥാപാത്രമാണ് ബിന്നി ഇപ്പോൾ

മറ്റ് മുഖവുരകളൊന്നുമില്ലാതെ സീരിയല്‍ പ്രേക്ഷകരായ മലയാളികള്‍ക്ക് അറിയുന്ന താരമാണ് ബിന്നി സെബാസ്റ്റ്യൻ. ഗീതാഗോവിന്ദം പരമ്പരയിലെ ഗീതു എന്ന കഥാപാത്രമാണ് ബിന്നി ഇപ്പോൾ. നേരത്തെ കുടുംബവിളക്ക് താരം നൂബിന്റെ ഭാര്യയായായിരുന്നു ബിന്നിയെ മലയാളികൾക്ക് പരിചയം. ഒരാഴ്ചക്കാലത്തോളം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ വിവാഹമായിരുന്നു നൂബിന്റെയും ഡോ. ബിന്നി സെബാസ്റ്റ്യന്‍റെയും. അതിനിടയിലാണ് ശരിയ്ക്കും തന്റെ ഭാര്യ ഒരു ഡോക്ടര്‍ മാത്രമല്ല, നടി കൂടെയാണെന്ന് നൂബിന്‍ അറിയിക്കുന്നത്. തോപ്പില്‍ ജോപ്പന്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍, മമ്മൂട്ടി പ്രണയിക്കുന്ന ആനി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ബിന്നി സെബാസ്റ്റ്യന്‍ ആണ്.

സാജൻ സൂര്യ നായകനയെത്തുന്ന സീരിയൽ ഇതിനോടകം വൻ അഭിപ്രായമാണ് നേടിയിരിക്കുന്നത്. ഗീതുവും ഗോവിന്ദും തമ്മിലുള്ള പ്രണയം കാത്തിരുന്ന ഗീതാഗോവിന്ദം ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന റീൽ പങ്കുവച്ച് എത്തിയിരിക്കുകയാണ് ബിന്നി. 96 എന്ന സിനിമയിലെ ഏറെ ഏറ്റെടുക്കപ്പെട്ട കാതലേ എന്ന ഗാനത്തിനൊപ്പം റീൽ ചെയ്യുകയാണ് ആരാധകരുടെ ഗീതുവും ഗോവിന്ദും. സിനിമയിലെ നായികാ-നായകന്‍റെ വേഷത്തിലാണ് ഇവരും. നിങ്ങൾ ഒന്നിക്കുന്നത് എന്ന് കാണാനാകുമെന്ന ചോദ്യവുമായാണ് ആരാധകർ എത്തിയിരിക്കുന്നത്. 

ബിസിനസ് പ്രമുഖനായ കഥാപാത്രം 'ഗോവിന്ദ് മാധവും' ഇരുപത്തിമൂന്നുകാരിയായ 'ഗീതാഞ്ജലി'യും നായകനും നായികയുമായി എത്തുന്ന 'ഗീതാഗോവിന്ദം' പ്രേക്ഷകരുടെ പ്രിയം നേടിയിരിക്കുകയാണ്. കഠിനാധ്വാനംകൊണ്ട് തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത, അനിയത്തിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന 'ഗോവിന്ദ് മാധവിന്റെ'യും എല്ലാവര്‍ക്കും നന്മ മാത്രം ആഗ്രഹിക്കുന്ന 'ഗീതാഞ്ജലി'യുടെയും കഥയാണ് പരമ്പര പറയുന്നത്. നന്മയുള്ള കേന്ദ്ര കഥാപാത്രങ്ങള്‍ക്കുപരിയായി 'ഗീതാഗോവിന്ദ'ത്തില്‍ ചതിയും വഞ്ചനയും പകയും പ്രതികാരവുമെല്ലാം ഇഴ ചേര്‍ന്നുകിടക്കുന്നുണ്ട് എന്നാണ് സീരിയല്‍ കാണുന്നവരുടെ അഭിപ്രായം.

ALSO READ : റിലീസിന് ഏഴ് മാസം മുന്‍പേ ഒടിടി റിലീസ് പ്രഖ്യാപനം! ആ പാന്‍ ഇന്ത്യന്‍ ചിത്രവുമായി നെറ്റ്ഫ്ലിക്സ്

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക