'ഫാം ഹൗസിലെ കൃഷിക്കാരന്‍'; ചേറില്‍ കുളിച്ചിരിക്കുന്ന സല്‍മാന്‍ ഖാന്റെ ചിത്രം വൈറല്‍

Web Desk   | Asianet News
Published : Jul 15, 2020, 10:13 AM ISTUpdated : Jul 15, 2020, 01:48 PM IST
'ഫാം ഹൗസിലെ കൃഷിക്കാരന്‍'; ചേറില്‍ കുളിച്ചിരിക്കുന്ന സല്‍മാന്‍ ഖാന്റെ  ചിത്രം വൈറല്‍

Synopsis

ശരീരം മുഴുവന്‍ ചെളിയായി തന്റെ ഫാമില്‍ ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്.  

മുംബൈ: കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് തന്റെ ഫാം ഹൗസിലാണ് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. കഴിഞ്ഞ ദിവസം കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ച് സല്‍മാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ ബി ടൗണിലെ ചര്‍ച്ച. 

ശരീരം മുഴുവന്‍ ചെളിയായി തന്റെ ഫാമില്‍ ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. ഷോര്‍ട്ട്‌സും ടീഷര്‍ട്ടുമാണ് താരത്തിന്റെ വേഷം. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ താരത്തിന്റെ സഹോദരി അര്‍പ്പിത ഖാന്‍, ഭര്‍ത്താവ് ആയുഷ്മാന്‍ ശര്‍മ്മ, ഇവരുടെ കുട്ടികള്‍, നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ സല്‍മാന്റെ ഫാം ഹൗസിലാണ് താമസം. 

സല്‍മാന്റെ കാമുകിയെന്ന് പറയപ്പെടുന്ന ലുലിയ വെഞ്ചര്‍ ഇപ്പോഴും താരത്തിനൊപ്പം പന്‍വേലിലെ ഫാമില്‍ തന്നെയാണ്. കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ ഫാം ഹൗസ് പരിസരം വൃത്തിയാക്കുന്ന സല്‍മാന്റെയും ലുലിയയുടെയും വീഡിയോ താരം പങ്കുവച്ചത് വൈറലായിരുന്നു. 

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്