'ഭാര്യയുടെ പേര് നൂര്‍, താമസം ദുബായിൽ, മകള്‍ക്ക് വയസ് 17'; സല്‍മാൻ ഖാന്റെ പ്രതികരണം

Web Desk   | Asianet News
Published : Jul 21, 2021, 06:11 PM ISTUpdated : Jul 21, 2021, 06:13 PM IST
'ഭാര്യയുടെ പേര് നൂര്‍, താമസം ദുബായിൽ, മകള്‍ക്ക് വയസ് 17'; സല്‍മാൻ ഖാന്റെ പ്രതികരണം

Synopsis

ട്വിറ്ററില്‍ ഒരാള്‍ എഴുതിയ കുറിപ്പ് സല്‍മാന് മുമ്പിൽ അര്‍ബാസ് വായിക്കുക ആയിരുന്നു. 

ബോളിവുഡ് താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വല്ലാത്ത താൽപര്യമാണ്. താരങ്ങളുടെ ചെറിയ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ വലിയ വാർത്തയാവാറുണ്ട്. ഇപ്പോഴിതാ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള വ്യാജപ്രചരണങ്ങൾക്ക് സൽമാൻ ഖാൻ നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. സഹോദരന്‍ അര്‍ബാസ് ഖാന്‍ അവതാരകനായെത്തിയ ടോക്ക് ഷോയിലായിരുന്നു താരത്തിന്റെ പ്രതികരണം.

ട്വിറ്ററില്‍ ഒരാള്‍ എഴുതിയ കുറിപ്പ് സല്‍മാന് മുമ്പിൽ അര്‍ബാസ് വായിക്കുക ആയിരുന്നു. 'ഹേ ഭീരു, നിങ്ങള്‍ എവിടെയാണ് ഒളിച്ചിരിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് മുഴുവനുമറിയാം നിങ്ങള്‍ക്ക് ദുബായില്‍ നൂര്‍ എന്ന പേരില്‍ ഒരു ഭാര്യയും 17 വയസുള്ള ഒരു മകളുമുണ്ടെന്ന്. എത്രകാലം ഞങ്ങളെ വിഡ്ഢികളാക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്?', എന്നായിരുന്നു അതിൽ ഒരാളുടെ കുറിപ്പ്.

''ആളുകള്‍ക്ക് എല്ലാം അറിയാം. ഈ അബദ്ധങ്ങള്‍ ആരാണ് എഴുതിയതെന്നും എവിടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും എനിക്കറിയല്ല. ഈ വ്യക്തി വിചാരിക്കുന്നത് ഞാന്‍ മറുപടി നല്‍കുന്നതിലൂടെ അയാളെ പരിഗണിക്കുമെന്നാണോ? സഹോദരാ എനിക്ക് ഭാര്യയില്ല. ഞാന്‍ ജീവിക്കുന്നത് ഇന്ത്യയില്‍, എന്റെ ഒമ്പതാമത്തെ വയസ് മുതല്‍ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റില്‍. ഞാന്‍ എവിടെയാണ് ജീവിക്കുന്നതെന്ന് ഇന്ത്യക്കാര്‍ക്ക് അറിയാം. നിങ്ങളൊന്നും മറുപടിയേ അര്‍ഹിക്കുന്നില്ല'', എന്നായിരുന്നു സൽമാൻ ഖാൻ നൽകിയ മറുപടി. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത