
മുംബൈ: മെയ് 21 ന് നടൻ സൽമാൻ ഖാന്റെ ഗാലക്‌സി അപ്പാർട്ട്‌മെന്റിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതിന് 36 കാരിയായ ഇഷ ചാബ്രിയ പിടിയിലായിരുന്നു. ഇപ്പോള്‍ ഇവര്‍ സല്‍മാന്‍ ഖാനെ കുറച്ചുകാലമായി അറിയാമെന്നും അദ്ദേഹം തന്നെ വസതിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നുമാണ് അവകാശപ്പെടുന്നത്.
സല്‍മാന്‍ ഖാന്റെ ക്ഷണപ്രകാരം താൻ എത്തിയത് എന്നാണ് ചോദ്യം ചെയ്യലില്‍ ഇവര്‍ ആവര്‍ത്തിക്കുന്നത് എന്നാണ് പോലീസുമായി അടുത്ത വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് പറഞ്ഞത്. ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
മോഡലാണ് എന്ന് അവകാശപ്പെടുന്ന ചാബ്രിയ മെയ് 21 ന് പുലർച്ചെ 3 മണിയോടെ ഗാലക്‌സി അപ്പാർട്ട്‌മെന്റിൽ കയറാന്‍ ശ്രമിച്ചത്. പോലീസ് ചോദ്യം ചെയ്യലിൽ, തനിക്ക് ഖാനെ അറിയാമെന്നും അദ്ദേഹം തന്നെ ക്ഷണിച്ചുവെന്നും അവർ അവകാശപ്പെട്ടു.
വീട്ടിനുള്ളില്‍ പ്രവേശിച്ച് യുവതി സല്‍മാന്‍ ഖാന്‍റെ അപ്പാർട്ട്‌മെന്റിന്റെ വാതിലിൽ മുട്ടിയെന്നും ഖാന്‍റെ കുടുംബാംഗങ്ങളിൽ ഒരാൾ അതിന് മറുപടിയും നല്‍കി. ഇവരോട് നടൻ തന്നെ ക്ഷണിച്ചിരുന്നുവെന്ന് അവർ ആവർത്തിച്ചു. എന്നാല്‍ സല്‍മാന്‍ ഖാൻ അത്തരമൊരു ക്ഷണം നൽകിയിട്ടില്ലെന്ന് അറിഞ്ഞപ്പോൾ ജീവനക്കാർ സുരക്ഷയ്ക്കായി നിന്ന പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കസ്റ്റഡിയിലെടുത്തതിനെത്തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ ചബ്രിയയെ ചോദ്യം ചെയ്തു. ഖാറിലാണ് താൻ താമസിക്കുന്നതെന്നും ആറ് മാസം മുമ്പ് ഒരു പാർട്ടിയിൽ സൽമാൻ ഖാനെ കണ്ടിരുന്നുവെന്നും അവർ വെളിപ്പെടുത്തി. നടന്റെ ക്ഷണപ്രകാരമാണ് താൻ വന്നതെന്ന് ഇവര്‍ പറഞ്ഞു - എന്തായാലും സല്‍മാന്‍റെ കുടുംബം ഈ അവകാശവാദം ശക്തമായി നിഷേധിച്ചു.
സൂപ്പർസ്റ്റാറിനെ കാണാനുള്ള ശ്രമത്തിൽ മെയ് 20 ന് ജിതേന്ദ്ര കുമാർ സിംഗ് എന്നയാൾ അതേ കെട്ടിടത്തിലേക്ക് കടക്കാൻ ശ്രമിച്ചതിന് പിടിയിലായിരുന്നു. സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്.