'വിൽ യു മാരി മീ'; സൽമാൻ ഖാനോട് ആരാധിക, മറുപടിയിൽ ഞെട്ടി ബോളിവുഡ് !

Published : May 27, 2023, 07:42 PM ISTUpdated : May 27, 2023, 07:45 PM IST
'വിൽ യു മാരി മീ'; സൽമാൻ ഖാനോട് ആരാധിക, മറുപടിയിൽ ഞെട്ടി ബോളിവുഡ് !

Synopsis

കിസീ കാ ഭായ് കിസീ കി ജാന്‍ എന്ന ചിത്രമാണ് സൽമാൻ ഖാന്റേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയത്.

ബോളിവുഡിന്റെ സൂപ്പർ താരമാണ് സൽമാൻ ഖാൻ. ബി ടൗണിലെ ക്രോണിക് ബാച്‌ലർ കൂടിയാണ് അദ്ദേഹം. താരത്തിന്റെ പ്രണയങ്ങളെല്ലാം വലിയ വാര്‍ത്തയാകാറുണ്ട്. എന്നാല്‍ അതൊന്നും വിവാഹത്തിലേക്ക് എത്താറില്ല. ആരാധകരെല്ലാം ഏറെ പ്രതീക്ഷയോടെയാണ് താരത്തിന്റെ വിവാഹത്തിനായി കാത്തിരിക്കുന്നത്. ഈ അവസരത്തിൽ പൊതുവേദിയിൽ തന്നോട് വിവാഹ അഭ്യർത്ഥന നടത്തിയ യുവതിയ്ക്ക് സൽമാൻ കൊടുത്ത മറുപടി ആണ്  ശ്രദ്ധനേടുന്നത്. 

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാഡമി അവാര്‍ഡിൽ പങ്കെടുക്കാൻ അബുദാബിയിൽ എത്തിയതായിരുന്നു സൽമാൻ ഖാൻ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ഒരു യുവതി വിവാഹഭ്യര്‍ത്ഥന നടത്തിയത്. താന്‍ ഹോളിവുഡില്‍ നിന്നാണ് വരുന്നത്. നിങ്ങളെ കണ്ട നിമിഷം മുതല്‍ പ്രണയത്തിലായെന്നാണ് യുവതി പറഞ്ഞത്. 

ഷാരുഖ് ഖാനെക്കുറിച്ചാണോ പറയുന്നത് എന്നായിരുന്നു സല്‍മാന്‍ യുവതിയോട് ചോദിച്ചത്. എന്നാല്‍ താന്‍ സല്‍മാന്‍ ഖാനെക്കുറിച്ച് തന്നെയാണ് പറയുന്നതെന്നും വിവാഹം കഴിക്കാമോ എന്ന് ചോദിക്കുകയും ആയിരുന്നു. തനിക്ക് വിവാഹം കഴിക്കേണ്ട സമയം കഴിഞ്ഞെന്നും 20 വര്‍ഷം മുന്‍പ് തമ്മിൽ കാണേണ്ടിയിരുന്നുവെന്നും സൽമാൻ യുവതിയോട് പറഞ്ഞു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. 

അടുത്തിടെ അച്ഛനാകാന്‍ ആഗ്രഹമുണ്ടെന്ന് സൽമാൻ ഖാൻ പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. 'കുട്ടികളെ എനിക്ക് വലിയ ഇഷ്ടമാണ്. ഒരു കുട്ടിക്ക് വേണ്ടി ശ്രമിച്ചിരുന്നു. എന്നാൽ ഇന്ത്യൻ നിയമമനുസരിച്ച് അത് സാധ്യമല്ല. ഒരു കുട്ടിക്ക് വേണ്ടി ശ്രമിച്ചിരുന്നു. എന്നാൽ ഇന്ത്യൻ നിയമമനുസരിച്ച് അത് സാധ്യമല്ല.  എന്ത് ചെയ്യാനാകുമെന്ന് നമുക്ക് നോക്കാം. കുട്ടികള്‍ എന്റെയൊപ്പം വരുമ്പോള്‍ അവരുടെ അമ്മമാരും ഒപ്പമുണ്ടാകും. കുട്ടികളെ സംബന്ധിച്ച് അത് നല്ലതായിരിക്കാം. പക്ഷേ എന്റെ കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മ എന്റെ ഭാര്യ കൂടിയായിരിക്കും’, എന്നാണ് സല്‍മാന്‍ അന്ന് പറഞ്ഞിരുന്നത്. 

'നമുക്കെല്ലാം വേണ്ടത്‌ സന്തോഷമാണ്, അല്ലേ?'; രണ്ടാം വിവാഹത്തെ കുറിച്ച് ആശിഷ് വിദ്യാർഥി

കിസീ കാ ഭായ് കിസീ കി ജാന്‍ എന്ന ചിത്രമാണ് സൽമാൻ ഖാന്റേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയത്. സല്‍മാന്‍ ഖാന്‍ ഫിലിംസിന്‍റെ ബാനറില്‍ സല്‍മാന്‍ ഖാന്‍ തന്നെ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ വി മണികണ്ഠന്‍ ആണ്. 

PREV
Read more Articles on
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി