വധഭീഷണി ഏറുന്നു: വിദേശത്ത് നിന്നും ബുള്ളറ്റ് പ്രൂഫ് കാര്‍ വരുത്താന്‍ സല്‍മാന്‍; വില ഞെട്ടിക്കും

Published : Apr 07, 2023, 03:25 PM ISTUpdated : Apr 07, 2023, 03:27 PM IST
വധഭീഷണി ഏറുന്നു: വിദേശത്ത് നിന്നും ബുള്ളറ്റ് പ്രൂഫ് കാര്‍ വരുത്താന്‍ സല്‍മാന്‍; വില ഞെട്ടിക്കും

Synopsis

ദക്ഷിണേഷ്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവികളിലൊന്നാണ് നിസാന്‍ എസ്.യു.വി. ഏറ്റവും ചെലവേറിയ മോഡലുകളിലൊന്നാണ് ഇത്. 

മുംബൈ: വധ ഭീഷണികള്‍ ഏറുന്നതോടെ സുരക്ഷയ്ക്കായി പുതിയ വാഹനം വാങ്ങാന്‍ ഒരുങ്ങി നടന്‍ സല്‍മാന്‍ ഖാന്‍. അതും ഇന്ത്യന്‍ വിപണിയില്‍ ലഭ്യമല്ലാത്ത ഒരു മോഡലാണ് സുരക്ഷയ്ക്ക് വേണ്ടി സല്‍മാന്‍ ഇറക്കുമതി ചെയ്യുന്നത് എന്നാണ് വിവരം.  റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നിസാന്‍  പട്രോള്‍ എസ്.യു.വിയാണ് സല്‍മാന്‍ ഇറക്കുമതി ചെയ്യുന്നത്. അടുത്തിടെ ഇ-മെയില്‍ വഴി സല്‍മാനെതിരെ വധഭീഷണി വന്നിരുന്നു തുടര്‍ന്ന് താരത്തിന്‍റെ സുരക്ഷ മുംബൈ പൊലീസ് വര്‍ദ്ധിപ്പിച്ചിരുന്നു. 

ഇന്ത്യൻ വിപണിയിൽ ഇതുവരെ ലഭ്യമല്ലാത്ത കാറാണ് സല്‍മാന്‍ ഇറക്കുമതി ചെയ്യാനിരിക്കുന്നത്. ഈ എസ്‌യുവിയുടെ ഔദ്യോഗിക ലോഞ്ച് ഇന്ത്യയിൽ നടന്നിട്ടില്ല. സുരക്ഷാ ആവശ്യങ്ങൾക്കായാണ് സൽമാൻ ഈ കാറിന് ഓഡര്‍ നല്‍കി കഴിഞ്ഞെന്നും അതിന്‍റെ നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു എന്നുമാണ് വിവരം. 

ദക്ഷിണേഷ്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവികളിലൊന്നാണ് നിസാന്‍ എസ്.യു.വി. ഏറ്റവും ചെലവേറിയ മോഡലുകളിലൊന്നാണ് ഇത്. ബുള്ളറ്റ് പ്രൂഫോടെ എത്തുന്ന ഈ വാഹനം ഉന്നതരുടെ സുരക്ഷിതത്വത്തിന് ഉപയോഗപ്രദമാണ് എന്നാണ് വിലയിരുത്തല്‍. 

യുഎഇ വിപണിയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കാറുകളിലൊന്നാണ് ഇത്. യുഎഇയില്‍ ഇതിന്‍റെ വില 206,000 ദിർഹം മുതലാണ് തുടങ്ങുന്നത്. ഇന്ത്യൻ വിപണിയിൽ എകദേശം 45.89 ലക്ഷം രൂപയ്ക്ക് തുല്യമാണിത്. ഇപ്പോള്‍ സൽമാൻ ഖാന്‍ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ കാരണം ബുള്ളറ്റ് പ്രൂഫ് ടൊയോട്ട ലാൻഡ് ക്രൂയിസറിൽ മാത്രമാണ് യാത്ര ചെയ്യുന്നത്. 
റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ മാസം അവസാനമാണ് ബോളിവുഡ് സൂപ്പർതാരത്തിന് ഒരു ഇമെയിൽ വഴി  ഭീഷണി ലഭിച്ചത്. ഹിന്ദിയിൽ ആയിരുന്നു ഇമെയില്‍. 

കിസി കാ ഭായ് കിസി കി ജാനിലാണ് സൽമാൻ ഖാന്‍റെ അടുത്തതായി റിലീസ് ചെയ്യാനുള്ള ചിത്രം. പൂജ ഹെഡ്‌ഗ, ഷെഹ്‌നാസ് ഗിൽ, രാഘവ് ജുയൽ, സിദ്ധാർത്ഥ് നിഗം ​​തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രം 2023 ഏപ്രിൽ 21 ന് തിയേറ്ററുകളിൽ എത്തും.

അതിനുശേഷം, സൽമാൻ കത്രീന കൈഫിനൊപ്പം അഭിനയിക്കുന്ന ടൈഗർ 3 2023 ദീപാവലി റിലീസായി എത്തും. സിദ്ധാർത്ഥ് ആനന്ദിന്‍റെ ടൈഗർ Vs പത്താൻ എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പം സല്‍മാന്‍ എത്തും എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് വന്നത്. 

ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് സെന്‍സര്‍ഷിപ്പ് വേണമെന്ന് സല്‍മാന്‍ ഖാന്‍

ഷാരൂഖും സല്‍മാനും വീണ്ടും ഒന്നിക്കും; വന്‍ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു; സംവിധാനം പഠാന്‍ സംവിധായകന്‍

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക