സിനിമയെ വെല്ലുന്ന ട്വിസ്റ്റ്: സല്‍മാന് ഭീഷണി അയച്ചത് സല്‍മാന്‍ സിനിമയുടെ ഗാന രചിതാവ് !

Published : Nov 13, 2024, 02:31 PM IST
സിനിമയെ വെല്ലുന്ന ട്വിസ്റ്റ്: സല്‍മാന് ഭീഷണി അയച്ചത് സല്‍മാന്‍ സിനിമയുടെ ഗാന രചിതാവ് !

Synopsis

സൽമാൻ ഖാൻ ചിത്രത്തിലെ ഗാന രചിതാവായ 24 കാരനാണ് സല്‍മാനെതിരെ വധഭീഷണി മുഴക്കിയതിന് അറസ്റ്റിലായത്. പാട്ട് വൈറലാകാനും, തനിക്ക് പ്രശസ്തി കിട്ടാനുമാണ് ഭീഷണി അയച്ചതെന്ന് പോലീസ് പറഞ്ഞു.

മുംബൈ: ഒരു ബോളിവുഡ് സിനിമകളില്‍ സംഭവിക്കും പോലെ ഒരു ട്വിസ്റ്റാണ് നടന്‍ സല്‍മാന്‍ ഖാനെതിരായ വധഭീഷണിയില്‍ സംഭവിച്ചിരിക്കുന്നത്. സൽമാൻ ഖാൻ ചിത്രത്തിലെ ഗാന രചിതാവായ 24 കാരനാണ് സല്‍മാനെതിരെ വധഭീഷണിയെ മുഴക്കിയതിന് അറസ്റ്റിലായത്. 

5 കോടി രൂപ നൽകിയില്ലെങ്കിൽ 'മെയിൻ സിക്കന്ദർ ഹുൻ' എന്ന ഗാനത്തിന്‍റെ ഗാനരചയിതാവിനെയും സല്‍മാന്‍ ഖാനെയും ഭീഷണിപ്പെടുത്തി നവംബർ 7 ന് മുംബൈ സിറ്റി പോലീസിന്‍റെ വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈനിൽ ഭീഷണി സന്ദേശം ലഭിച്ചത്.  "ഇനി പാട്ടെഴുതാൻ പറ്റാത്ത അവസ്ഥയിലാക്കും ഗാനരചിതാവിനെ. സൽമാൻ ഖാന് ധൈര്യമുണ്ടെങ്കിൽ അവരെ രക്ഷിക്കണം" എന്നായിരുന്നു ഭീഷണി സന്ദേശം.

ഇതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ചൊവ്വാഴ്ച കർണാടകയിലെ റായ്ച്ചൂരിൽ നിന്നാണ് സൊഹൈൽ പാഷ എന്ന ഗാന രചിതാവ് അറസ്റ്റിലായത്.  പാട്ട് വൈറലാകാനും, തനിക്ക് പ്രശസ്തി കിട്ടാനുമാണ്  പാഷ ഭീഷണി  അയച്ചതെന്ന് പോലീസ് പറഞ്ഞു.

റായ്ച്ചൂരിൽ ഭീഷണി സന്ദേശം വന്ന മൊബൈൽ നമ്പർ ക്രൈംബ്രാഞ്ച് കണ്ടെത്തി. കർണാടകയില്‍ എത്തിയ മുംബൈ പൊലീസ് സംഘം നമ്പർ ഉടമയായ കര്‍ഷകന്‍ വെങ്കിടേഷ് നാരായണനെ ചോദ്യം ചെയ്തതപ്പോള്‍. സാധാരണ ഒരു ഫോണാണ് അതെന്നും. അതില്‍ വാട്ട്സ്ആപ്പ് പോയിട്ട് ഇന്‍റര്‍നെറ്റ് പോലും കിട്ടില്ലെന്ന് വ്യക്തമായി. 

എന്നാല്‍ ഈ ഫോണ്‍ പരിശോധിച്ച പൊലീസ് അതില്‍  വാട്‌സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ഒടിപി സന്ദേശമായി ലഭിച്ചിട്ടുണ്ടെന്ന് മനസിലാക്കി. നവംബർ 3 ന് ഒരു അപരിചിതൻ ഒരു മാർക്കറ്റിൽ വച്ച് തന്നെ സമീപിച്ചു, ഒരു കോള്‍ ചെയ്യാന്‍ ഫോൺ തരുമോ എന്ന് ചോദിച്ചതായി നാരായൺ പോലീസിനോട് പറഞ്ഞു.

തുടര്‍ന്ന് നടത്തിയ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ  അന്വേഷണത്തില്‍ മുംബൈ ക്രൈംബ്രാഞ്ച് സംഘം റായ്ച്ചൂരിനടുത്ത് മാനവി ഗ്രാമത്തിൽ വച്ച് പാഷയെ കണ്ടെത്തുകയായിരുന്നു. പാഷയെ മുംബൈയിലേക്ക് കൊണ്ടുവന്ന്  കോടതിയിൽ ഹാജരാക്കി. ഇയാളെ കോടതി ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.

പൊലീസ് യൂണിവേഴ്സും, പ്രേതപ്പടവും ക്ലാഷ്; ആരാണ് ദീപാവലി വിന്നര്‍?: 70 കോടിക്ക് മുകളിലുള്ള കളി, കണക്കുകള്‍ !

'സല്‍മാന്‍ ലോറന്‍സ് ബിഷ്ണോയിയെക്കാള്‍ ക്രൂരന്‍, ഐശ്വര്യയെ ദ്രോഹിച്ചു': വെളിപ്പെടുത്തലുമായി നടി
 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത