സല്‍മാന്‍ ഖാന്‍റ സഹോദരിയുടെ രത്ന കമ്മലുകള്‍ മോഷണം പോയി: കള്ളനെ പിടികൂടി

Published : May 18, 2023, 12:42 PM IST
സല്‍മാന്‍ ഖാന്‍റ  സഹോദരിയുടെ രത്ന കമ്മലുകള്‍ മോഷണം പോയി: കള്ളനെ പിടികൂടി

Synopsis

മെയ് 16നാണ് രത്ന കമ്മല്‍ കളവ് പോയ കാര്യം അര്‍പിത പൊലീസില്‍ അറിയിച്ചത്. മെയ്ക്ക് അപ്പ് മേശയില്‍ സൂക്ഷിച്ച ആഭരണമാണ് കാണാതായത് എന്നായിരുന്നു അര്‍പിത പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. 

മുംബൈ: സല്‍മാന്‍ ഖാന്‍റെ സഹോദരി അര്‍പിത ഖാന്‍ ശര്‍മ്മയുടെ ഡയമണ്ട് കമ്മല്‍ ആഭരണം കളവ് പോയ കേസില്‍ വീട്ടു ജോലിക്കാരി അറസ്റ്റില്‍. അഞ്ച് ലക്ഷം വിലവരുന്ന രത്ന കമ്മലുകള്‍ കവര്‍ന്ന കേസിലാണ് 30 വയസുകാരനെയാണ് വീട്ടുജോലിക്കാരിയെ പൊലീസ് പിടികൂടിയത്. 

മെയ് 16നാണ് രത്ന കമ്മല്‍ കളവ് പോയ കാര്യം അര്‍പിത പൊലീസില്‍ അറിയിച്ചത്. മെയ്ക്ക് അപ്പ് മേശയില്‍ സൂക്ഷിച്ച ആഭരണമാണ് കാണാതായത് എന്നായിരുന്നു അര്‍പിത പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഖാർ പോലീസിലാണ് അര്‍പിത പരാതി നല്‍കിയത്. 

അർപിതയുടെ വീട്ടിൽ സഹായിയായി ജോലി ചെയ്തിരുന്ന ഒരാളെയാണ് ഖാർ പോലീസ് അറസ്റ്റ് ചെയ്തത്. വൈൽ പാർലെ ഈസ്റ്റിലെ ചേരിയിൽ താമസിച്ചിരുന്ന പ്രതിയെ പരാതി ലഭിച്ച രാത്രി തന്നെ അറസ്റ്റ് ചെയ്യുകയും കമ്മലുകൾ ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. 30 കാരനായ ഇയാളെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു.  ഐപിസി സെക്ഷൻ 381 പ്രകാരമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

പിടിഐ റിപ്പോര്‍ട്ട് പ്രകാരം അറസ്റ്റിലായ ആളുടെ പേര് സന്ദീപ് ഹെഗ്ഡെ എന്നാണ് പറയുന്നത്. ഇയാള്‍ നാല് മാസമായി അര്‍പിതയുടെ വീട്ടില്‍ ജോലി ചെയ്യുന്നുണ്ട്. 11 ജോലിക്കാരാണ് അര്‍പിതയുടെ വീട്ടില്‍ ഉണ്ടായിരുന്നത്. ഇയാള്‍ കമ്മലുകള്‍ മോഷ്ടിച്ച ശേഷം ഉടന്‍ സ്ഥലം വിട്ടുവെന്നാണ് പൊലീസ് പറയുന്നത്. മറ്റ് ജോലിക്കാരെ ചോദ്യം ചെയ്തപ്പോള്‍ അത് സംബന്ധിച്ച് ലഭിച്ച സൂചനകളാണ് പൊലീസിന് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. 

തിരക്കഥാകൃത്ത് സലിം ഖാന്‍റെയും നടൻ ഹെലന്‍റയും ദത്തുപുത്രിയാണ് അർപിത. ഖാൻ കുടുംബത്തിലെ ഏറ്റവും ഇളയ സഹോദരിയാണ് അര്‍പിത. സൽമാൻ, അർബാസ് ഖാൻ, സൊഹൈൽ ഖാൻ, അൽവിറ ഖാൻ എന്നിവര്‍ക്കൊപ്പം തന്നെയാണ് അർപിത വളര്‍ന്നത്. 2014 നവംബർ 18-ന് നടൻ ആയുഷ് ശർമ്മയെ അര്‍പിത വിവാഹം കഴിച്ചത്. 

അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്രോഫ്, പൃഥ്വിരാജ്; 'ബഡേ മിയാന്‍, ഛോട്ടേ മിയാന്‍' റിലീസ് തീയതി പ്രഖ്യാപിച്ചു

'ദേഹത്തെല്ലാം പാടുകളായിരുന്നു, മുടി ഡ്രൈ ആയി പൊങ്ങിയിരിക്കും- ഒട്ടും ആത്മവിശ്വാസമില്ലായിരുന്നു'

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത