കറുപ്പിൽ സ്റ്റൈലിഷായി മോഹൻലാലും സഞ്ജുവും; 'ഇരുവരും രണ്ടും കൽപ്പിച്ചാണല്ലോ' എന്ന് ആരാധകർ

Published : Feb 21, 2023, 07:44 AM ISTUpdated : Feb 21, 2023, 07:56 AM IST
കറുപ്പിൽ സ്റ്റൈലിഷായി മോഹൻലാലും സഞ്ജുവും; 'ഇരുവരും രണ്ടും കൽപ്പിച്ചാണല്ലോ' എന്ന് ആരാധകർ

Synopsis

ഡിസ്നി ഇന്ത്യ പ്രസിഡന്റ് കെ മാധവന്റെ മകന്റെ വിവാഹ റിസപ്ഷൻ വേളയിൽ എടുത്ത ഫോട്ടോയാണിത്. 

ടൻ മോഹൻലാലിനൊപ്പമുള്ള ഫോട്ടോ വീഡിയോ പങ്കുവച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. കറുപ്പ് വസ്ത്രത്തിൽ സ്റ്റൈലിഷ് ലുക്കിലുള്ള താരങ്ങളെ ഫോട്ടോയിൽ കാണാം. ഡിസ്നി ഇന്ത്യ പ്രസിഡന്റ് കെ മാധവന്റെ മകന്റെ വിവാഹ റിസപ്ഷൻ വേളയിൽ എടുത്ത ഫോട്ടോയാണിത്. 

'ജീവിതം ഒന്നുമല്ല, സംഭവങ്ങളുടെ ആഘോഷമാണ്', എന്നാണ് വീഡിയോ പങ്കുവച്ച് സഞ്ജു കുറിച്ചത്. അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, ശ്രീനിവാസനോട് പറയുന്ന ഡയലോഗ് വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വീഡിയോ പ്രചരിക്കുന്നുണ്ട്. 

കറുപ്പ് വസ്ത്രത്തിലുള്ള സഞ്ജുവിന്റെ ചിത്രം രാജസ്ഥാൻ റോയൽസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. ‘അടിപൊളി ചേട്ടന്‍’ എന്നാണ് ഫോട്ടോയ്ക്ക് രാജസ്ഥാൻ റോയൽസ് നൽകിയ വിശേഷണം. രാജസ്ഥാൻ റോയൽസ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് സഞ്ജു. 

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'മലൈക്കോട്ടൈ വാലിബൻ'  എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. രാജസ്ഥാനിൽ ആണ് ചിത്രീകരണം പുരോഗമിക്കുന്നത്. പി എസ് റഫീക്കിന്‍റേതാണ് ചിത്രത്തിന്‍റെ തിരക്കഥ. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രാഹകന്‍. ചുരുളിക്കു ശേഷം ലിജോ- മധു നീലകണ്ഠന്‍ ടീം ഒരുമിക്കുന്ന ചിത്രവുമാണ് വാലിബന്‍. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ദീപു ജോസഫ് ആണ്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മമ്മൂട്ടി, ബാലയ്യ, ബിജു മേനോൻ, വിനീത് ശ്രീനിവാസൻ..; ഈ ആഴ്ചയിലെ ഒടിടി റിലീസ് താരങ്ങൾ

ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന റാം, പൃഥ്വിരാജിന്റെ എമ്പുരാൻ, മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ്, വൃഷഭ, ഭദ്രൻ ചിത്രം അനൂപ് സത്യൻ സിനിമ, ടിനു പാപ്പച്ചൻ സിനിമ എന്നിങ്ങനെയാണ് മോഹന്‍ലാലിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍. 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത