'ഏഴാം വയസുമുതലുള്ള ആരാധന, 21 വർഷങ്ങൾക്ക് ശേഷം ആ ദിവസം വന്നെത്തി'; രജനിക്കൊപ്പം സഞ്ജു

Published : Mar 12, 2023, 10:15 PM ISTUpdated : Mar 12, 2023, 10:28 PM IST
'ഏഴാം വയസുമുതലുള്ള ആരാധന, 21 വർഷങ്ങൾക്ക് ശേഷം ആ ദിവസം വന്നെത്തി'; രജനിക്കൊപ്പം സഞ്ജു

Synopsis

ഏഴാമത്തെ വയസ് മുതൽ താൻ രജനികാന്തിന്റെ വലിയ ആരാധകനായിരുന്നുവെന്ന് സഞ്ജു പറയുന്നു. 

സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് സഞ്ജു സാംസൺ. സോഷ്യൽ മീഡിയയിലൂടെ ആണ് തന്റെ പ്രിയ താരത്തെ കണ്ട വിവരം താരം സഞ്ജു അറിയിച്ചിരിക്കുന്നത്. ഏഴാമത്തെ വയസ് മുതൽ താൻ രജനികാന്തിന്റെ വലിയ ആരാധകനായിരുന്നുവെന്ന് സഞ്ജു പറയുന്നു. 

'ഏഴാമത്തെ വയസ്സിൽ സൂപ്പർ രജനി ആരാധകനാണ്,, ഒരു ദിവസം ഞാൻ രജനി സാറിനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാണുമെന്ന് എന്റെ മാതാപിതാക്കളോട് പറയുമായിരുന്നു..ഒടുവിൽ 21 വർഷങ്ങൾക്ക് ശേഷം തലൈവർ എന്നെ ക്ഷണിച്ച ആ ദിവസം വന്നെത്തി', എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം സഞ്ജു സാസംസൺ കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ആശംസകളും പ്രശംസകളുമായി രംഗത്തെത്തുന്നത്. 

അതേസമയം, ജയിലര്‍ എന്ന ചിത്രത്തിലാണ് രജനികാന്ത് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹൻലാല്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.കന്നഡ സൂപ്പര്‍സ്റ്റായ ശിവ രാജ്‍കുമാറും ചിത്രത്തില്‍ ഒരു നിര്‍ണായക വേഷത്തിലുണ്ട്. രമ്യാ കൃഷ്‍ണനും 'ജയിലറി'ല്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്.

ഒമർ ലുലു ബി​ഗ് ബോസിലേക്കോ ? സംവിധായകന്റെ മറുപടി ഇങ്ങനെ

പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തില്‍ ഒരു 'ജയിലറു'ടെ വേഷത്തിലാണ് രജനി എത്തുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. ചെന്നൈയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ചെയ്‍തിരുന്നു. റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു 'അണ്ണാത്തെ'യ്ക്കു ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണിത്. രജനികാന്ത് നായകനാകുന്ന ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ 'ജയിലര്‍' ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്. സണ്‍ പിക്ചേഴ്‍സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത