'ബാല വളരെ നല്ല മനുഷ്യൻ'; മാപ്പ് പറയിപ്പിച്ചതിന് പിന്നാലെ സന്തോഷ് വർക്കി

Published : Aug 02, 2023, 04:28 PM IST
'ബാല വളരെ നല്ല മനുഷ്യൻ'; മാപ്പ് പറയിപ്പിച്ചതിന് പിന്നാലെ സന്തോഷ് വർക്കി

Synopsis

മോഹൻലാൽ അടക്കമുള്ള താരങ്ങളെ കുറിച്ച് മോശമായ പരാമർശങ്ങൾ സന്തോഷ് നടത്തിയിരുന്നു. 

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതനാണ് സന്തോഷ് വർക്കി. മോഹൻലാൽ നായകനായി എത്തിയ ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെയാണ് ഇയാൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുന്നത്. ശേഷം നിരവധി സിനിമകളുടെ റിവ്യു വീഡിയോകളിൽ സന്തോഷ് സ്ഥിരം സാന്നിധ്യമായി. അടുത്തിടെ സിനിമ കാണാതെ റിവ്യു പറഞ്ഞതിന്റെ പേരിൽ സന്തോഷിനെ ഒരു കൂട്ടം ആളുകൾ ആക്രമിച്ചത് വാർത്തകളില്‍ ഇടംനേടിയതാണ്. മോഹൻലാൽ അടക്കമുള്ള താരങ്ങളെ കുറിച്ച് മോശമായ പരാമർശങ്ങൾ സന്തോഷ് നടത്തിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നടൻ ബാല സന്തോഷിനെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സന്തോഷ് പങ്കുവച്ചൊരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

'ബാല വളരെ നല്ല മനുഷ്യൻ ആണ്. ഫ്രം ആറാട്ട് അണ്ണൻ', എന്നാണ് സന്തോഷ് വർക്കി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. 'ക്യാമറ ഓൺ ആകുന്നതിനു മുൻപ് എന്തോ കാര്യം ആയി കിട്ടില്ലേ, കിട്ടേണ്ടത് കിട്ടിയപ്പോൾ എല്ലാം റെഡി ആയി അല്ലേ', എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

'ലോകം ക്രൂരമായി പെരുമാറിയിട്ടും ഉള്ളിൽ വെന്തുരുകുമ്പോഴും കൂടുതൽ ശക്തയായി'; അമൃതയെ കുറിച്ച് അഭിരാമി

രണ്ട് ദിവസം മുൻപാണ് സന്തോഷ് വർക്കിയെ കൊണ്ട് നടൻ ബാല മാപ്പ് പറയിപ്പിച്ചത്. ഓരോ കാര്യങ്ങളും അക്കമിട്ട് നിരത്തി സന്തോഷിനെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്ന ബാലയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു നടനെ കുറിച്ച് സംസാരിക്കാം. അയാളുടെ സിനിമയെ കുറിച്ച് സംസാരിക്കാം. പക്ഷെ അയാളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് സംസാരിക്കാൻ നിങ്ങൾക്ക് അധികാരമില്ലെന്ന് സന്തോഷിനോട് ബാല പറഞ്ഞിരുന്നു. പിന്നാലെ മോഹൻലാലിനോടും ഭാര്യ സുചിത്രയോടും ഉൾപ്പടെ എല്ലാവരോടും സന്തോഷിനെ കൊണ്ട് ബാല മാപ്പ് പറയിപ്പിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത