'കൃഷ്ണമംഗലം', 'ദേവമംഗലം' കുടുംബങ്ങളുടെ മത്സരവുമായി 'സാന്ത്വനം 2'; ആദ്യ എപ്പിസോഡ് 17 ന്

Published : Jun 10, 2024, 04:47 PM IST
'കൃഷ്ണമംഗലം', 'ദേവമംഗലം' കുടുംബങ്ങളുടെ മത്സരവുമായി 'സാന്ത്വനം 2'; ആദ്യ എപ്പിസോഡ് 17 ന്

Synopsis

തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 7 മണിക്ക്

ഏഷ്യാനെറ്റില്‍ പുതിയ പരമ്പര സാന്ത്വനം 2 ന്‍റെ സംപ്രേഷണം ഈ മാസം 17 മുതല്‍. കൃഷ്ണമംഗലം, ദേവമംഗലം എന്നീ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള കടുത്ത മത്സരങ്ങളിലൂടെയാണ്  സാന്ത്വനം 2 ന്റെ കഥ കടന്നുപോകുന്നത്. കുടുംബബന്ധങ്ങളുടെ ദൃഢതയും ബന്ധങ്ങളുടെ സങ്കീർണ്ണതകളും എടുത്തുകാണിക്കുന്ന ഈ പരമ്പര അതിൻ്റെ കഥാഗതിയിലൂടെയും കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ ആകർഷിക്കുമെന്നാണ് അണിറക്കാരുടെ പ്രതീക്ഷ.

കൃഷ്ണമംഗലത്തെ വീട്ടുകാർ ദത്തെടുത്ത അനാഥനായ ബാലൻ ഗോമതിയെ വിവാഹം കഴിച്ചതോടെയാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങൾ അരങ്ങേറുന്നത്. കഥ ആരംഭിക്കുന്നത് ഇത് കഴിഞ്ഞു 28 വർഷങ്ങൾക്ക് ശേഷമാണ്. ബാലൻ ഇന്ന് സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തിയായി, ഗോമതി സ്റ്റോഴ്‌സിൻ്റെ ഉടമയായി, ദേവമംഗലം കുടുംബത്തിൻ്റെ കർക്കശക്കാരനായി തലവനായി, അഭിവൃദ്ധി പ്രാപിച്ച ബിസിനസ്സിന്റെ മുഖമായി മാറിക്കഴിഞ്ഞു.

സാന്ത്വനം 2 കുടുംബത്തിലും ബിസിനസിലും മൂന്ന് മരുമക്കൾ കൊണ്ടുവന്ന വെല്ലുവിളികളും പരിവർത്തനങ്ങളും വരച്ചു കാട്ടുന്നു. കൃഷ്ണമംഗലം കുടുംബത്തിലെ അംഗങ്ങൾ ഉയർത്തുന്ന പ്രതിബന്ധങ്ങളെ അവർ എങ്ങനെ തരണം ചെയ്യുന്നുവെന്നും ദേവമംഗലം വീട്ടുകാരുടെ ദൃഢതയും ഐക്യവും വെളിപ്പെടുത്തുന്ന രീതിയിലുമാണ് പരമ്പര  ചിത്രീകരിച്ചിരിക്കുന്നത്. തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 7 മണിക്ക് ഏഷ്യാനെറ്റിൽ പരമ്പര സംപ്രേഷണം ചെയ്യുന്നു.

ALSO READ : 'പുഴു'വിന് ശേഷം പുതിയ ചിത്രവുമായി റത്തീന; 'പാതിരാത്രി' ഒരുങ്ങുന്നു, നവ്യയും സൗബിനും മുഖ്യവേഷങ്ങളിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു