
ഇഷ്ട താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ക്ക് കൗതുകമുണര്‍ത്തുന്നതാണ്. അത്തരത്തിലുള്ള ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയില്‍ ഇത്തരം ചിത്രങ്ങള്‍ അതിവേഗമാണ് ട്രെന്‍ഡിങ് ലിസ്റ്റില്‍ എത്തുന്നത്. അത്തരമൊരു ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സാന്ത്വനം പരമ്പരയിലൂടെ മലയാളിയുടെ പ്രിയപ്പെട്ട ശിവേട്ടനായി മാറിക്കഴിഞ്ഞ സജിന്റെ കുട്ടിക്കാല ചിത്രമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഒരൊറ്റ പരമ്പരയിലൂടെ മലയാളികള്‍ നെഞ്ചിലേറ്റുക എന്നത് എല്ലാവര്‍ക്കും കിട്ടുന്ന ഭാഗ്യമല്ല. പ്രത്യേകിച്ചും നായക കഥാപാത്രങ്ങള്‍ക്ക്. എന്നാല്‍ സജിന്‍ എന്ന താരത്തെ ഒറ്റ പരമ്പരയിലൂടെയാണ് മലയാളികള്‍ ഹൃദയത്തിലേറ്റിയത്. കൂടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിലെ ശിവേട്ടനേയും അഞ്ജലിയേയും വളരെ പെട്ടന്നായിരുന്നു മലയാളികള്‍ ഹൃദയത്തിലേറ്റിയത്. ബിഗ്‌സ്‌ക്രീനിലൂടെയും മിനിസ്‌ക്രീനുകളിലൂടെയും മലയാളികള്‍ക്ക് പരിചിതയായ ഷഫ്നയുടെ ഭര്‍ത്താവാണ് പരമ്പരയില്‍ ശിവനായെത്തുന്ന സജിന്‍. കഴിഞ്ഞ ദിവസം മദേഴ്‌സ് ദിനത്തില്‍ എല്ലാ അമ്മമാര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു അമ്മയോടൊത്തുള്ള പഴയകാല ചിത്രങ്ങള്‍ സജിന്‍ പങ്കുവച്ചത്.
അമ്മയ്ക്കും സഹോദരനുമൊന്നിച്ചുള്ള സജിന്റെ പഴയകാല ചിത്രങ്ങള്‍ വളരെ പെട്ടനുതന്നെ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയായിരുന്നു. അമ്മയുടെ മടിയില്‍ കുഞ്ഞായിരിക്കുന്ന ചിത്രവും, സ്‌റ്റെയര്‍കെയ്‌സില്‍ ക്യാമറയെ തുറിച്ചുനോക്കിക്കൊണ്ട് നില്‍ക്കുന്ന ചിത്രവുമാണ് സജിന്‍ പങ്കുവച്ചത്. ചിത്രങ്ങളെല്ലാംതന്നെ സാന്ത്വനം ആരാധകരും, ഫാന്‍പേജിലുമെല്ലാം തരംഗം സൃഷ്ടിച്ചിട്ടുണ്ട്.