Raksha Raj : 'സാന്ത്വനത്തിലെ അപ്പു ഇനി അര്‍ക്കജിന് സ്വന്തം' : രക്ഷ രാജ് വിവാഹിതയായി

Published : Apr 25, 2022, 04:08 PM IST
Raksha Raj : 'സാന്ത്വനത്തിലെ അപ്പു ഇനി അര്‍ക്കജിന് സ്വന്തം' : രക്ഷ രാജ്  വിവാഹിതയായി

Synopsis

പ്രേക്ഷകപ്രീതി നേടിയ സാന്ത്വനം പരമ്പരയിലെ അപര്‍ണ്ണ എന്ന അപ്പുവായി ജന ഹൃദയങ്ങളിലിടം നേടിയ രക്ഷ വിവാഹിതയായി. 

പ്രേക്ഷകപ്രീതി നേടിയ സാന്ത്വനം പരമ്പരയിലെ അപര്‍ണ്ണ എന്ന അപ്പുവായി ജന ഹൃദയങ്ങളിലിടം നേടിയ രക്ഷ വിവാഹിതയായി. കോഴിക്കോട് സ്വദേശിനിയായ രക്ഷാ രാജിന് വരനായെത്തിയത് കോഴിക്കോട് സ്വദേശിയായ അര്‍ക്കജാണ്. സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാനിദ്ധ്യത്തിലായിരുന്നു വിവാഹം. കഴിഞ്ഞ ദിവസം നടന്ന ഹല്‍ദിയുടേയും, വിവാഹത്തിന്റേയും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. മെറൂണ്‍ നിറത്തിലുള്ള വിവാഹസാരിയില്‍ അതിമനോഹരിയായാണ് രക്ഷ വിവാഹത്തിനെത്തിയത്. വെള്ള നിറത്തിലുള്ള കുര്‍ത്തയും കസവ് മുണ്ടും ധരിച്ചാണ് അര്‍ക്കജ് രക്ഷയെ താലി ചാര്‍ത്തിയത്.

പരമ്പരയിലെ സഹതാരങ്ങളായ അച്ചു സുഗന്ധ്, ഗോപിക അനില്‍, ചിപ്പി, ചിപ്പിയുടെ ഭര്‍ത്താവ് രഞ്ജിത്ത്, നിത ഗോഷ് തുടങ്ങിയവരെല്ലാം തന്നെ  വിവാഹത്തിന് എത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു രക്ഷ തന്റെ സേവ് ദ ഡേറ്റ് ചിത്രങ്ങളും പങ്കുവച്ചത്.

സാന്ത്വനത്തിലെ മിക്കവാറും താരങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ സദാ ആക്ടീവാണ്. പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം പോപ്പുലറായതോടെ കഥാപാത്രങ്ങള്‍ക്കും കഥാപാത്രങ്ങളായി സ്‌ക്രീനിലെത്തുന്നവര്‍ക്കുമെല്ലാം നിറയെ ഫാന്‍ പേജുകളും സോഷ്യല്‍ മീഡിയയിലുണ്ട്. സാന്ത്വനത്തിലെ തന്ത്രപ്രധാനമായ വേഷം കൈകാര്യം ചെയ്യുന്ന താരമാണ് രക്ഷാ രാജ്. നമുക്ക് പാര്‍ക്കുവാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന പരമ്പരയിലൂടെ മലയാളിക്ക് പ്രിയങ്കരിയായ ശേഷമാണ് രക്ഷ സാന്ത്വനത്തിലേക്ക് എത്തുന്നത്. എന്നാല്‍ രക്ഷയുടെ കരിയര്‍ ബെസ്റ്റ് അഭിനയവും, പരമ്പരയുടെ പ്രേക്ഷകപ്രിയവും അപര്‍ണ്ണ എന്ന കഥാപാത്രത്തെ മലയാളിക്ക് ഏറെ പ്രിയങ്കരിയാക്കുകയായിരുന്നു.

കോഴിക്കോട് സ്വദേശിയായ രക്ഷയുടെ, അഭിനയത്തിലേക്കുള്ള അരങ്ങേറ്റം കമര്‍ക്കാറ്റ് എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു. പിന്നീട് മലയാളം തമിഴ് ചിത്രങ്ങളുടെ ഭാഗമായ രക്ഷയെ മലയാളി അടുത്തറിയുന്നത്, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന പരമ്പരയിലെ സോഫി എന്ന കഥാപാത്രമായാണ്. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ക്ക് ശേഷമാണ് രക്ഷ, അപര്‍ണ തമ്പി എന്ന അപ്പുവായി സാന്ത്വനം പരമ്പരയിലേക്കെത്തുന്നത്. കഴിഞ്ഞദിവസമാണ് തന്റെ സേവ് ദ ഡേറ്റ് ചിത്രങ്ങളും, വീഡിയോയും രക്ഷ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. കോഴിക്കോട് സ്വദേശിയായ അര്‍ക്കജാണ് രക്ഷയുടെ വരന്‍. ബാംഗ്ലൂര്‍ ബേസ്ഡ് സോഫ്റ്റ്വെയര്‍ കമ്പനിയിലെ ഐ.ടി പ്രൊഫഷനാണ് അര്‍ക്കജ്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത