santhwanam : ഇത് ക്രിക്കറ്റോ അതോ ഡാന്‍സോ : വൈറലായി ശിവേട്ടനും കണ്ണനും

Web Desk   | Asianet News
Published : Dec 12, 2021, 11:17 PM IST
santhwanam :  ഇത് ക്രിക്കറ്റോ അതോ ഡാന്‍സോ : വൈറലായി ശിവേട്ടനും കണ്ണനും

Synopsis

ക്രിക്കറ്റ്ബാറ്റും കയ്യിൽപിടിച്ച് കണ്ണനും ശിവനും ഇതെന്താണ് കാണിച്ച് കൂട്ടുന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്. 

ലയാളികള്‍ ഹൃദയത്തിലേറ്റിയ പരമ്പരയാണ് സാന്ത്വനം (Santhwanam). പ്രായവ്യത്യാസങ്ങള്‍ ഏതുമില്ലാതെ ഏവരുടെയും പ്രിയ പരമ്പരയായി മാറിയ സാന്ത്വനത്തിലെ ഓരോ അഭിനേതാക്കളും മലയാളികളുടെ പ്രിയങ്കരരാണ്. 'സാന്ത്വന'ത്തിലെ മിക്കവാറും താരങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവവുമാണ്. അവര്‍ പങ്കുവെക്കുന്ന, സെറ്റിലെ വിശേഷങ്ങളും മറ്റും നിമിഷങ്ങള്‍ കൊണ്ടാണ് ആരാധകര്‍ക്കിടയില്‍ തരംഗമാകാറുള്ളത്. യൂട്യൂബിലും മറ്റ് സോഷ്യല്‍മീഡിയയിലും തരംഗമായ സാന്ത്വനത്തിലെ കണ്ണനായെത്തുന്ന അച്ചു സുഗന്ധ് (Achu Sugandh) കഴിഞ്ഞദിവസം പങ്കുവച്ച വീഡിയോയാണിപ്പോള്‍ വൈറലായിരിക്കുന്നത്.

ഇതിലും സിംപിള്‍ സ്റ്റെപ്‌സ് സ്വപ്‌നങ്ങളില്‍ മാത്രം എന്ന ക്യാപ്ഷനോടെയാണ് അച്ചു സുഗന്ധും സജിനും (Sajin) ക്രിക്കറ്റ് കളിയുമായെത്തുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. നാട്ടിന്‍പുറത്തെ കുട്ടികളോടൊത്ത് ഇരുവരും ക്രിക്കറ്റ് കളിയുമായി ആഘോഷിക്കുന്ന വീഡിയോ സാന്ത്വനം ആരാധകര്‍ വൈറലാക്കിക്കഴിഞ്ഞു. ബോള്‍ അടിച്ച് രണ്ട് റണ്‍ എടുത്തശേഷം ഇരുവരും ഡാന്‍സാണ്. ക്രിക്കറ്റ് കളിക്കുന്ന വീഡിയോയാണോ അതോ ഡാന്‍സ് വീഡിയോയാണോ എന്നാണ് ആരാധകര്‍ വീഡിയോയ്ക്ക് കമന്റായി നല്‍കിയിരിക്കുന്നത്.

ഏട്ടനും അനിയനും വളരെ മികച്ച കോംമ്പോ ആണെന്നാണ് മിക്കവരും വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. കൂടാതെ പലരും പരമ്പരയുടെ വിശേഷങ്ങളും അച്ചു സുഗന്ധിനോട് ചോദിക്കുന്നുണ്ട്. ഏതായാലും ഡാന്‍സും ക്രിക്കറ്റുമായി കണ്ണനും ശിവനും പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിക്കഴിഞ്ഞു.

വീഡിയോ കാണാം

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത