വിക്കുണ്ടായ കാലത്ത് അനുഭവിക്കേണ്ടി വന്ന പരിഹാസങ്ങൾ; അനുഭവം പങ്കുവച്ച് സമീറ റെഡ്ഡി

Web Desk   | Asianet News
Published : Mar 19, 2021, 05:19 PM IST
വിക്കുണ്ടായ കാലത്ത് അനുഭവിക്കേണ്ടി വന്ന പരിഹാസങ്ങൾ; അനുഭവം പങ്കുവച്ച് സമീറ റെഡ്ഡി

Synopsis

വിക്ക് എന്ന പ്രശ്നത്തെ താൻ മറികടന്നതിനെ കുറിച്ച് മുൻപൊരിക്കൽ സമീറ പറഞ്ഞിരുന്നു. തടിയുടെ പേരില്‍ കുട്ടിക്കാലം മുതല്‍ നേരിടേണ്ടി വന്ന ആക്ഷേപങ്ങളെ കുറിച്ചും നിരവധി തവണ നടി തുറന്നു പറഞ്ഞിട്ടുണ്ട്.   

തെന്നിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയതാരമാണ് സമീറ റെഡ്ഡി. ഇപ്പോൾ സിനിമകളിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ താരത്തിന് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ താരം പങ്കുവച്ച പഴയ കാല ചിത്രവും കുറിപ്പുമാണ് ഇപ്പോൾ വൈറലാകുന്നത്. തടിച്ച വിക്കുള്ള പെണ്‍കുട്ടി ആയിരുന്നതിനാല്‍ കൗമാര ജീവിതം ദുഷ്‌ക്കരമായിരുന്നുവെന്ന് ചിത്രത്തോടൊപ്പം സമീറ കുറിക്കുന്നു.

സമീറ റെഡ്ഡിയുടെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റ്

‘തടിച്ച വിക്കുള്ള പെണ്‍കുട്ടി ആയതിനാല്‍ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുള്ളയാളാണ് ഞാന്‍. അതിനാല്‍ എന്റെ കുട്ടികളെ കൂടുതല്‍ കരുണയും ക്ഷമയുള്ളവരും ആക്കാന്‍ പ്രാപ്തരാക്കുകയാണ്. എല്ലാവരും ഒരുപോലെയല്ല എന്ന സത്യം മനസിലാക്കി വ്യത്യസ്തതകളെ അംഗീകരിക്കുക. ചെറുപ്പത്തില്‍ കേട്ട കുത്തു വാക്കുകളില്‍ തളരാതെ മുന്നോട്ടുപോകാന്‍ ഞാന്‍ ഏറെ കഷ്ടപ്പെട്ടിരുന്നു. അന്നത്തെ കൗമാരക്കാരിയോട് അവള്‍ പെര്‍ഫെക്ടാണെന്ന് പറയാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്. എന്നാല്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഞങ്ങള്‍ തികഞ്ഞതും ഉയര്‍ന്ന നിലവാരമുള്ളതുമായ ഒരു ലോകം സൃഷ്ടിച്ചിട്ടില്ലേ? നമ്മുടെ കുട്ടികളെയും അതേ ലോകത്തേക്ക് തന്നെയല്ലേ പറഞ്ഞു വിടുന്നത്? അതുകൊണ്ടു തന്നെ ശ്രദ്ധാലുക്കളാകുക, ബോധമുള്ളവരാകുക. മറ്റുള്ളവരോട് അനുകമ്പയുള്ളവരാകുക.’

വിക്ക് എന്ന പ്രശ്നത്തെ താൻ മറികടന്നതിനെ കുറിച്ച് മുൻപൊരിക്കൽ സമീറ പറഞ്ഞിരുന്നു. തടിയുടെ പേരില്‍ കുട്ടിക്കാലം മുതല്‍ നേരിടേണ്ടി വന്ന ആക്ഷേപങ്ങളെ കുറിച്ചും നിരവധി തവണ നടി തുറന്നു പറഞ്ഞിട്ടുണ്ട്. 

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി