ഡബ്ബിങ് രസകരമാക്കി സാന്ത്വനത്തിലെ അഞ്ജലി, വീഡിയോ

Published : Oct 07, 2022, 10:19 PM IST
ഡബ്ബിങ് രസകരമാക്കി സാന്ത്വനത്തിലെ അഞ്ജലി, വീഡിയോ

Synopsis

നാടനാവണം എന്ന അച്ഛന്റെ ആഗ്രഹമാണ് ഗോപികയെ അഭിനയത്തിലേക്ക് നയിക്കുന്നത്. ശിവം ആയിരുന്നു താരത്തിന്റെ ആദ്യ സിനിമ. സഹോദരിയും ഒപ്പം അഭിനയിച്ചിരുന്നു. പിന്നീട് ബാലേട്ടനിൽ മോഹൻലാലിന്റെ മക്കളായി വന്നതും ഈ സഹോദരിമാർ തന്നെയാണ്.

ലയാളക്കര ഒന്നടങ്കം നെഞ്ചേറ്റിയ സീരിയലാണ് സാന്ത്വനം. ശിവാഞ്ജലി കോമ്പോയാണ് സീരിയലിന്റെ മുഖ്യ ആകർഷണം. അമ്മമാരെക്കാൾ യുവാക്കളാണ് ഇവരുടെ ആരാധകർ. ശിവന്റെ അഞ്ജലിയായി ഇണങ്ങി പിണങ്ങി സീരിയലിൽ അഭിനയിക്കുന്നത് ഗോപിക അനിൽ ആണ്. വളരെ ക്യൂട്ട് എന്ന് വിശേഷിപ്പിക്കാവുന്ന ഭാവങ്ങളാണ് ഗോപികയുടെ അഭിനയത്തിന്റെ പ്രത്യേകത.

സാന്ത്വനം വീട്ടിലെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കുന്നതിൽ മുൻപന്തിയിലാണ് താരം. ലൊക്കേഷനിൽ സഹ താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഡബ്ബിങ് വിശേഷങ്ങളാണ് ഗോപിക പങ്കുവെക്കുന്നത്.  'പാതി പെയ്തു നീ' എന്ന ഗോപികയുടെ പുതിയ മ്യൂസിക് ആൽബത്തിന്റെ ഡബ്ബിം​ഗ് ആണ് നടക്കുന്നത്.

ഡബ്ബ് ചെയ്യാൻ ഗോപിക നിൽക്കുന്നതും സ്‌ക്രീനിൽ വീഡിയോ പ്ലേ ആകുന്നതും കാണാം. എങ്കിലും ഡയലോഗ് ഒന്നും പറയാതെ കുറച്ച് കഴിയുമ്പോൾ ആക്ഷൻ പറയാൻ താരം ആവശ്യപ്പെടുന്നതാണ് വീഡിയോ. രസകരമായി തോന്നുന്ന വീഡിയോയ്ക്ക് താഴെ കാത്തിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റ്.

നാടനാവണം എന്ന അച്ഛന്റെ ആഗ്രഹമാണ് ഗോപികയെ അഭിനയത്തിലേക്ക് നയിക്കുന്നത്. ശിവം ആയിരുന്നു താരത്തിന്റെ ആദ്യ സിനിമ. സഹോദരിയും ഒപ്പം അഭിനയിച്ചിരുന്നു. പിന്നീട് ബാലേട്ടനിൽ മോഹൻലാലിന്റെ മക്കളായി വന്നതും ഈ സഹോദരിമാർ തന്നെയാണ്. ഏഷ്യാനെറ്റ് പരമ്പരകളിൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ പരമ്പരകളിൽ ഒന്നാണ് സാന്ത്വനം. തമിഴിൽ സംപ്രേഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന പരമ്പരയുടെ റീമേക്കാണ് സാന്ത്വനം. ശ്രീകൃഷ്ണ സ്റ്റോഴ്സ് നടത്തുന്ന ബാലന്റേയും ഭാര്യ ദേവിയുടേയും മൂന്ന് സഹോദരങ്ങളുടേയും ജീവിതമാണ് സീരിയൽ ചിത്രീകരിക്കുന്നത്. ചിപ്പി, രാജീവ് പരമേശ്വരൻ, ഗോപിക അനിൽ, സജിൻ തുടങ്ങിയവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

പുത്തൻ റെക്കോർഡിട്ട് ശിവകാർത്തികേയൻ; റിലീസിന് മുൻപെ 100 കോടി നേടി 'പ്രിൻസ്'

PREV
click me!

Recommended Stories

'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി
പ്രസവിക്കാന്‍ 20 ദിവസം, അവളാകെ തകര്‍ന്നു, കേസിൽ രണ്ടാം പ്രതിയായി; ദിയ അനുഭവിച്ച വേദന പറഞ്ഞ് കൃഷ്ണ കുമാർ