Sivanjali AIMA : ശിവാഞ്ജലി മികച്ച ജോഡി മികച്ച പരമ്പര സാന്ത്വനം : ഐമ അവാര്‍ഡ്

Web Desk   | Asianet News
Published : May 14, 2022, 03:53 PM IST
Sivanjali AIMA : ശിവാഞ്ജലി മികച്ച ജോഡി മികച്ച പരമ്പര സാന്ത്വനം : ഐമ അവാര്‍ഡ്

Synopsis

ഐമ അവാര്‍ഡിൽ മികച്ച പരമ്പരയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് സാന്ത്വനം. മികച്ച ജോഡികളായി അവാര്‍ഡില്‍ തിരഞ്ഞെടുക്കപ്പെട്ടത് ശിവാഞ്ജലിയുമാണ്.

ലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ, ഹേറ്റേഴ്‌സ് ഇല്ലാത്ത പരമ്പരയാണ് സാന്ത്വനം (Santhwanam Serial). ശിവനേയും അഞ്ജലിയേയും (Sivanjali) ദേവിയേടത്തിയേയുമെല്ലാം സ്വന്തം കുടുംബത്തെപ്പോലെയാണ് മലയാളികള്‍ സ്വീകരിച്ചിരിക്കുന്നത്. കെട്ടുറപ്പുള്ള ഒരു കുടുംബകഥ, മനോഹരമായ കഥാപാത്ര സൃഷ്ടി എന്നിവയ്ക്കൊപ്പം അതിശയകരമായി അഭിനയിക്കാന്‍ കഴിയുന്ന ഒരു ടീം കൂടെയായപ്പോള്‍ പരമ്പര വാമൊഴിയായും വരമൊഴിയായും ജനഹൃദയങ്ങളില്‍ നിന്നും ഹൃദയങ്ങളിലേക്ക് സഞ്ചരിക്കുകയായിരുന്നു. ശിവാഞ്ജലി എന്ന പ്രണയജോഡികളാണ് പരമ്പരയുടെ മുഖ്യ ആകര്‍ഷണമെങ്കിലും, ഒരിക്കലും ശിവാഞ്ജലിയിലേക്ക് മാത്രമായി കഥ ഒതുങ്ങുന്നില്ല എന്നതാണ് പരമ്പരയുടെ മറ്റൊരു വിജയം. സാന്ത്വനം വീട്ടിലെ എല്ലാവരും പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം കണ്ടെത്തിക്കഴിഞ്ഞു.

ഐമ (AIMA) അവാര്‍ഡിലും മികച്ച പരമ്പരയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് സാന്ത്വനം. മികച്ച ജോഡികളായി അവാര്‍ഡില്‍ തിരഞ്ഞെടുക്കപ്പെട്ടത് ശിവാഞ്ജലിയുമാണ്. ഗോപിക അനില്‍ (Gopika Anil), സജിന്‍ (Sajin actor) എന്നിവര്‍ അവതരിപ്പിക്കുന്ന അഞ്ജലിയും ശിവനുമാണ് ശിവാഞ്ജലിയായി സോഷ്യല്‍മീഡിയയിലും മിനിസ്‌ക്രീനിലും വിലസുന്നത്. ഈ അടുത്തകാലത്തൊന്നും മലയാള മിനിസ്‌ക്രീന്‍ ഇത്രയധികം ആഘോഷിച്ച മറ്റൊരു ജോഡി ഇല്ലെന്നുതന്നെ പറയാം. സാന്ത്വനം എന്ന പരമ്പരയുടെ നട്ടെല്ലായി മാറിയ ജോഡികളാണ് ശിവനും അഞ്ജലിയും, ഇരുവരും തമ്മിലുള്ള കോംപിനേഷന്‍ സീനുകളും മറ്റും സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ആഘോഷിക്കുകയായിരുന്നു. ജനങ്ങളുടെ പള്‍സ് അറിഞ്ഞുതന്നെയാണ് ഐമ അവാര്‍ഡും ശിവാഞ്ജലി കരസ്ഥമാക്കിയിരിക്കുന്നത്.

രാജീവ് പരമേശ്വര്‍, സജിന്‍, ഗോപിക അനില്‍ എന്നിവരായിരുന്നു അവാര്‍ഡ് വാങ്ങാനായി എത്തിയിരുന്നത്. കഴിഞ്ഞദിവസം കോഴിക്കോട് വച്ച് നടന്ന ചടങ്ങില്‍ നടന്‍ ജയസൂര്യയുടെ കയ്യില്‍ നിന്നായിരുന്നു ശിവാഞ്ജലി അവാര്‍ഡ് സ്വീകരിച്ചത്. ഐമ അവാര്‍ഡിനെത്തിയ ശിവാഞ്ജലിലൂടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ശിവാഞ്ജലിയെ ആരാധകര്‍ വളഞ്ഞ് സെല്‍ഫിയെടുക്കുന്ന ചിത്രങ്ങളും മറ്റും സാന്ത്വനം പരമ്പരയുടേയും, ശിവാഞ്ജലിയുടേയും ഫാന്‍ ബേസ് മനസ്സിലാക്കിത്തരുന്ന തരത്തിലുള്ളതായിരുന്നു. ഏതായാലും തങ്ങളുടെ ഇഷ്ടപരമ്പരയും, ഇഷ്ടജോഡികളും അവാര്‍ഡ് തിളക്കത്തിലെത്തിയ സന്തോഷത്തിലാണ് ആരാധകരും. 

PREV
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു