Santhwanam : തമ്പിക്ക് ഇതെന്തുപറ്റി, വീണ്ടും തട്ടിപ്പാണോ ? സാന്ത്വനം റിവ്യു

Web Desk   | Asianet News
Published : Jan 14, 2022, 11:22 PM IST
Santhwanam : തമ്പിക്ക് ഇതെന്തുപറ്റി, വീണ്ടും തട്ടിപ്പാണോ ? സാന്ത്വനം റിവ്യു

Synopsis

തമ്പി വലതുകാൽ വച്ച് സാന്ത്വനത്തിലേക്ക് എത്തിയത് പുതിയ തട്ടിപ്പുമായാണെന്നാണ് പ്രേക്ഷകർ കരുതുന്നത്. 

ലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം പരമ്പരയാണ് സാന്ത്വനം (Santhwanam). ശിവനേയും അഞ്ജലിയേയും (Sivanjali) ദേവിയേടത്തിയേയുമെല്ലാം സ്വന്തം കുടുംബത്തെപ്പോലെയാണ് മലയാളികള്‍ സ്വീകരിച്ചിരിക്കുന്നത്. കെട്ടുറപ്പുള്ള ഒരു കുടുംബകഥ, മനോഹരമായ കഥാപാത്ര സൃഷ്ടി എന്നിവയ്‌ക്കൊപ്പം അതിശയകരമായി അഭിനയിക്കാന്‍ കഴിയുന്ന ഒരു ടീം കൂടെയായപ്പോള്‍ പരമ്പര വാമൊഴിയായും വരമൊഴിയായും ജനഹൃദയങ്ങളില്‍ നിന്നും ഹൃദയങ്ങളിലേക്ക് സഞ്ചരിക്കുകയാണ്. ശിവാഞ്ജലി എന്ന പ്രണയജോഡികളാണ് പരമ്പരയുടെ മുഖ്യ ആകര്‍ഷണമെങ്കിലും, ഒരിക്കലും ശിവാഞ്ജലിയിലേക്ക് മാത്രമായി കഥ ഒതുങ്ങുന്നില്ല എന്നതാണ് പരമ്പരയുടെ മറ്റൊരു വിജയം.

സാന്ത്വനം വീട്ടിലെ ഹരിയുടെ ഭാര്യ അപര്‍ണ വലിയൊരു നാട്ടുപ്രമാണിയായ തമ്പിയുടെ മകളാണ്. ഹരിയെ പ്രണയിച്ച് വിവാഹം കഴിച്ചതോടെ വീട്ടുകാര്‍ തിരിഞ്ഞുനോക്കാതെയായ അപര്‍ണയെ തമ്പി തിരികെ വീട്ടിലേക്ക് ക്ഷണിക്കുന്നത്, മകള്‍ ഗര്‍ഭിണിയാണെന്ന് അറിയുന്നതോടെയാണ്. മകള്‍ സാന്ത്വനം വീട്ടിലെ ഹരിയെ സ്‌നേഹിച്ചതോടെ സാന്ത്വനം വീടുമായി കലിപ്പിലായ തമ്പി പല തവണയായി ശിവനുമായി ഉടക്കുന്നുമുണ്ട്. എന്നാല്‍ ഇപ്പോളിതാ മകളെ കാണാനായി സാന്ത്വനം വീട്ടിലേക്ക് എത്തിയിരിക്കുകയാണ് തമ്പി. എന്നാല്‍ എപ്പോഴത്തേയും പോലെയല്ലാതെ വീട്ടുകാരുമായി സ്‌നേഹത്തോടെ സംസാരിക്കുന്ന തമ്പിയുടെ പെരുമാറ്റത്തില്‍ കാഴ്ച്ചക്കാര്‍ക്കും ശിവനും സംശയം തോനുന്നുണ്ട്. വീട്ടില്‍ വച്ച് കാണുന്ന ശിവനോടും തമ്പി വളരെ സൗഹൃദപരമായാണ് സംസാരിക്കുന്നത്. കഴിഞ്ഞതെല്ലാം കഴിഞ്ഞു, സാഹചര്യം എല്ലാം മാറിയില്ലേ ഇനി സൗഹാര്‍ദ്ദമായിതന്നെ മുന്നോട്ട് പോകാം എന്നാണ് തമ്പി പറയുന്നത്. എന്നാല്‍ തമ്പിയുടെ മനംമാറ്റം എന്തിനോ വേണ്ടിയുള്ള കരുനീക്കല്‍ അല്ലേയെന്നാണ് പ്രേക്ഷകരുടെ സംശയം.

അഞ്ജലിയുടെ അമ്മ സാവിത്രിയ്ക്ക് ചില ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അഞ്ജലി സ്വന്തം വീട്ടിലാണ്. അഞ്ജലിയെ വിട്ടു നില്‍ക്കുന്നതിന്റെ സങ്കടം ഏറെയുണ്ടെങ്കിലും, ശിവന്‍ അതൊന്നും പ്രകടിപ്പിക്കുന്നില്ല. അതിനിടെ ശിവന്റെ അനിയനായ കണ്ണന്‍ അഞ്ജലിയെ വിളിച്ച് ശിവന്‍ ഇവിടെ അടിപൊളിയായി ആഘോഷിക്കുകയാണെന്നും. അഞ്ജലി ഇല്ലാത്തതിന്റെ യാതൊരു വിഷമവും ശിവനില്ലായെന്നും പറയുന്നുമുണ്ട്. അതുകൊണ്ടുതന്നെ അഞ്ജലിയും ആകെ സങ്കടത്തിലാണ്. നേരിട്ട് കാണുമ്പോള്‍ മാത്രമേ ശിവന് തന്നോട് സ്‌നേഹമുള്ളൂവെന്നും, സ്‌നേഹമെല്ലാം വെറും കാട്ടിക്കൂട്ടല്‍ മാത്രമാണെന്നുമാണ് അഞ്ജലി അനുമാനിക്കുന്നത്. എന്നാല്‍ അഞ്ജലിയുടേയും ശിവന്റേയും സങ്കടവും പരിഭവവും നിറഞ്ഞ സംസാരം പ്രേക്ഷകര്‍ ഏറെ ആസ്വദിച്ചാണ് കാണുന്നത്.

PREV
click me!

Recommended Stories

​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്
മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ