Santhwanam : 'ശിവാഞ്ജലീയം' വരുന്നു; കാത്തിരിപ്പ് ആഘോഷമാക്കി സോഷ്യല്‍മീഡിയ

Web Desk   | Asianet News
Published : Nov 25, 2021, 09:29 PM IST
Santhwanam : 'ശിവാഞ്ജലീയം' വരുന്നു; കാത്തിരിപ്പ് ആഘോഷമാക്കി സോഷ്യല്‍മീഡിയ

Synopsis

മധുരമൂറുന്ന പ്രണയനിമിഷങ്ങളുമായി ശിവാഞ്ജലീയം ഉടൻ വരുന്നു എന്ന് പറഞ്ഞാണ് പുതിയ പ്രൊമോ പുറത്തിറങ്ങിയിരിക്കുന്നത്. 

കൂട്ടുകുടുംബത്തിന്റെ സ്‌നേഹവും കരുതലും മലയാളിക്ക് സമ്മാനിക്കുന്ന പരമ്പരയാണ് സാന്ത്വനം(Santhwanam). കെട്ടുറപ്പുള്ള കഥയോടൊപ്പം മികച്ച താരങ്ങളും ഒത്തുച്ചേര്‍ന്നതോടെ പരമ്പര മലയാളികള്‍ക്ക് സമ്മാനിക്കുന്നത് മനോഹരമായൊരു ദൃശ്യാനുഭവമാണ്. രസകരമായ നിമിഷങ്ങളും കുടുംബത്തിന്റെ കെട്ടുറപ്പുള്ള രംഗങ്ങളുമെല്ലാം ആരാധകര്‍ ആഘോഷിക്കാറുണ്ടെങ്കിലും ആരാധകര്‍ക്ക് ഏറെ പ്രിയം ശിവാഞ്ജലിയുടെ കുറുമ്പും പ്രണയവും നിറഞ്ഞ നിമിഷങ്ങള്‍ തന്നെയാണ്. ശിവന്‍ അഞ്ജലി എന്നീ ജോഡികളെ പ്രേക്ഷകര്‍ ഏറെ പ്രിയത്തോടെ വിളിക്കുന്നതാണ് ശിവാഞ്ജലി.

ഇനി വരാനിരിക്കുന്നത് ശിവാഞ്ജലിയുടെ മനോഹരമായ പ്രണയ നിമിഷങ്ങളാണെന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞദിവസമാണ് ഏഷ്യാനെറ്റിന്റെ ഏറ്റവും പുതിയ പ്രൊമോ വന്നത്. അതില്‍പിന്നെ അതിനായുള്ള ആവേശകരമായ കാത്തിരിപ്പിലാണ് ആരാധകരുള്ളത്. നിങ്ങളിപ്പോള്‍ വലിയ ഹീറോയല്ലെ എന്ന് അഞ്ജലി പറയുമ്പോള്‍, എനിക്ക് ഹീറോയൊന്നും ആകേണ്ടെന്നും ഇങ്ങനെയൊക്കെ ജീവിച്ച്‌പോയാല്‍ മതിയെന്നുമാണ് ശിവന്‍ പറയുന്നത്. അപ്പോള്‍ ശിവന് മറുപടിയായി അഞ്ജലി പറയുന്നത് എനിക്ക് എന്നും നിങ്ങള്‍ ഹീറോ തന്നെയെന്നാണ്. കൂടാതെ അതിമനോഹരമായ പ്രണയനിമിഷങ്ങള്‍ കൂട്ടിക്കലര്‍ത്തിയ പ്രൊമോയാണ് പുതുതായി വന്നിരിക്കുന്നത്. ശിവനും അഞ്ജലിയും ഒന്നിച്ച് ബൈക്കില്‍ പോകുന്നതും, ശിവന്‍ അഞ്ജലിയെ നോക്കി കണ്ണിറുക്കുന്നതുമെല്ലാം പെട്ടന്നുതന്നെ വൈറലായിക്കഴിഞ്ഞു.

അടുത്തയാഴ്ച മുതല്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് പ്രണയാര്‍ദ്രമായ നിമിഷങ്ങളാകുമെന്ന് പറഞ്ഞാണ് ഏഷ്യാനെറ്റിന്റെ പേജിലൂടെ പ്രൊമോ വന്നിരിക്കുന്നത്. 'നിങ്ങള്‍ കാണാന്‍ കാത്തിരിക്കുന്ന ആ പ്രണയത്തിന്റെ ശിവാജ്ഞലീയം ഉടന്‍.' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഉള്ളത്. പ്രൊമോയില്‍ പറയുന്നതുപോലെ ഷുഗര്‍ക്രഷ് നിമിഷങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകരും. വീഡിയോയുടെ അടിയിലുള്ള മനോഹരമായ കമന്റുകള്‍ കണ്ടാല്‍മതി സാന്ത്വനം എത്രമാത്രം ആളുകളെ സ്വാധീനിച്ചു എന്ന് മനസ്സിലാക്കാന്‍. വീട്ടുകാരോടെന്ന പോലെയാണ് മിക്ക ആരാധകരും വീഡിയോയ്ക്ക് കമന്റ് ഇടുന്നത്.

'ശിവാഞ്ജലീയം' പ്രൊമോ കാണാം

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍