Kaduva Movie: കുറുവച്ചനും വില്ലനും നേർക്കുനേർ എത്തുമ്പോൾ; ലൊക്കേഷൻ ചിത്രവുമായി ഷാജി കൈലാസ്

Web Desk   | Asianet News
Published : Nov 25, 2021, 06:40 PM IST
Kaduva Movie: കുറുവച്ചനും വില്ലനും നേർക്കുനേർ എത്തുമ്പോൾ; ലൊക്കേഷൻ ചിത്രവുമായി ഷാജി കൈലാസ്

Synopsis

കടുവ ലൊക്കേഷന്‍ ചിത്രം പങ്കുവച്ച് ഷാജി കൈലാസ്. 

പൃഥ്വിരാജിനെ(Prithviraj Sukumaran)  നായകനാക്കി ഷാജി കൈലാസ്(Shaji Kailas) സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ(Kaduva Movie). പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്. ഈ അവസരത്തിൽ ഷാജി കൈലാസ് പങ്കുവച്ച ലൊക്കേഷൻ ചിത്രമാണ് സമൂ​ഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. 

പൃഥ്വിരാജും വില്ലായി എത്തുന്ന വിവേക് ഒബ്‌റോയിയും മുഖാമുഖം നോക്കി നിൽക്കുന്ന ചിത്രമാണ് ഷാജി കൈലാസ് പങ്കുവെച്ചത്. 'ഞാന്‍ എല്ലാത്തിനേയും ആഴത്തില്‍ നോക്കുന്ന ആളാണ്. കാരണം കണ്ണിന് കാണാവുന്നതിനുമപ്പുറം ഒരുപാടുണ്ട് എന്ന കാര്യം ചെറുപ്പത്തില്‍ തന്നെ ഞാന്‍ മനസിലാക്കിയിരുന്നു,' എന്നാണ് ഷാജി കൈലാസ് കുറിച്ചത്.

മലയാളത്തില്‍ ആദ്യമായി വിവേക് ഒബ്റോയ് അഭിനയിച്ച ചിത്രമായിരുന്നു ലൂസിഫര്‍. ചിത്രത്തിലെ ബോബി എന്ന കഥാപാത്രത്തെ അദ്ദേഹം അവിസ്‍മരണീയമാക്കുകയും ചെയ്‍തിരുന്നു. പൃഥ്വിരാജ് ആയിരുന്നു സംവിധാനം. എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യം പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തിന്‍റെ സമയത്ത് ചിത്രത്തിന് ഷെഡ്യൂള്‍ ബ്രേക്ക് വന്നു. ഇതിനിടെ മോഹന്‍ലാല്‍ നായകനാവുന്ന  ചിത്രം എലോണ്‍ അദ്ദേഹം പൂര്‍ത്തിയാക്കുകയും ചെയ്‍തു. 

Read Also: Kaduva Movie | 'ബോബി' എത്തി; ഷാജി കൈലാസിന്‍റെ ക്യാമറയ്ക്കു മുന്നിലേക്ക് വിവേക് ഒബ്‍റോയ്

PREV
Read more Articles on
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍