'മോഹന്‍ലാല്‍ ഒരു നല്ല ഫോട്ടോഗ്രാഫര്‍ കൂടിയാണ്'; ചിത്രം പങ്കുവച്ച് സന്തോഷ് ശിവന്‍

Published : May 02, 2020, 06:45 PM IST
'മോഹന്‍ലാല്‍ ഒരു നല്ല ഫോട്ടോഗ്രാഫര്‍ കൂടിയാണ്'; ചിത്രം പങ്കുവച്ച് സന്തോഷ് ശിവന്‍

Synopsis

മോഹന്‍ലാല്‍ ചെന്നൈയിലെ തന്‍റെ കടല്‍ത്തീരവസതിയില്‍ നിന്ന് പകര്‍ത്തിയതാണ് ചിത്രം. പ്രണവ് മോഹന്‍ലാലിന്‍റെ വളര്‍ത്തുനായ വിസ്‍കി ഒരു പ്രതിമയ്ക്കു സമീപം ഇരിക്കുന്നതിന്‍റേതാണ് ചിത്രം.

ഫോട്ടോഗ്രാഫിയില്‍ മോഹന്‍ലാലിനുള്ള താല്‍പര്യം സിനമയിലെ സഹപ്രവര്‍ത്തകര്‍ അധികം പറഞ്ഞുകേള്‍ക്കാത്തതാണ്. ഇപ്പോഴിതാ ഒരു പ്രമുഖ ഛായാഗ്രാഹകന്‍ അതേക്കുറിച്ച് പറയുന്നു. പറയുക മാത്രമല്ല മോഹന്‍ലാല്‍ പകര്‍ത്തിയ ഒരു ചിത്രം പങ്കുവച്ചിട്ടുമുണ്ട് അദ്ദേഹം. പ്രശസ്‍ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവനാണ് മോഹന്‍ലാലിന്‍റെ ഫോട്ടോഗ്രഫിയെക്കുറിച്ച് നല്ലത് പറയുന്നത്. 

"നമ്മുടെ പ്രിയപ്പെട്ട മോഹന്‍ലാല്‍ അതീവ തല്‍പരനായ ഒരു ഫോട്ടോഗ്രാഫര്‍ കൂടിയാണ്. അദ്ദേഹത്തിന്‍റെ ഫ്രെയ്‍മിലെ 'വിസ്‍കി', പ്രണവ് മോഹന്‍ലാലിന്‍റെ വളര്‍ത്തുനായ", എന്നാണ് മോഹന്‍ലാല്‍ പകര്‍ത്തിയ ചിത്രത്തിനൊപ്പം സന്തോഷ് ശിവന്‍ ട്വിറ്ററില്‍ കുറിച്ചത്. മോഹന്‍ലാല്‍ ചെന്നൈയിലെ തന്‍റെ കടല്‍ത്തീരവസതിയില്‍ നിന്ന് പകര്‍ത്തിയതാണ് ചിത്രം. പ്രണവ് മോഹന്‍ലാലിന്‍റെ വളര്‍ത്തുനായ വിസ്‍കി ഒരു പ്രതിമയ്ക്കു സമീപം ഇരിക്കുന്നതിന്‍റേതാണ് ചിത്രം.

കഴിഞ്ഞ ദിവസം നടന്‍ അനൂപ് മേനോനും മോഹന്‍ലാല്‍ പകര്‍ത്തിയ ഒരു ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. 'വിസ്‍കി'ക്കൊപ്പം പ്രണവ് മോഹന്‍ലാല്‍ കൂടി പ്രത്യക്ഷപ്പെടുന്നതായിരുന്നു ആ ചിത്രം. ചെന്നൈയിലെ വീട്ടിലാണ് മോഹന്‍ലാലിന്‍റെ ലോക്ക് ഡൗണ്‍ ദിനങ്ങള്‍.
 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക