'വാട്ടര്‍ ഗേളി'ന്‍റെ ലോക്ക്ഡൗണ്‍ വര്‍ക്ക് ഔട്ട്; സാറ അലി ഖാന്‍റെ ഇബ്രാഹിമിനൊപ്പമുള്ള വീഡിയോ

Web Desk   | Asianet News
Published : Jun 03, 2020, 12:10 PM ISTUpdated : Jun 03, 2020, 12:18 PM IST
'വാട്ടര്‍ ഗേളി'ന്‍റെ ലോക്ക്ഡൗണ്‍ വര്‍ക്ക് ഔട്ട്; സാറ അലി ഖാന്‍റെ ഇബ്രാഹിമിനൊപ്പമുള്ള വീഡിയോ

Synopsis

വാട്ടര്‍ ഗേള്‍ എന്നാണ് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്നതെങ്കിലും ജിമ്മിനോടും വര്‍ക്ക് ഔട്ടിനോടും സാറയ്ക്കുള്ള ഇഷ്ടവും ഒട്ടും കുറവല്ല. 

മുംബൈ: ലോക്ക്ഡൗണ്‍ ആയാലും തന്‍റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് നടി സാറാ അലി ഖാന്‍.  വാട്ടര്‍ ഗേള്‍ എന്നാണ് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്നതെങ്കിലും ജിമ്മിനോടും വര്‍ക്ക് ഔട്ടിനോടും സാറയ്ക്കുള്ള ഇഷ്ടവും ഒട്ടും കുറവല്ല. മിക്കപ്പോഴും വര്‍ക്ക് ഔട്ട് ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. 

ഒറ്റയ്ക്കോ അല്ലെങ്കില്‍ ഇബ്രാഹിമിനൊപ്പമോ ആകും വര്‍ക്ക് ഔട്ട്. ഇത്തവണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലും സാറയ്ക്ക് വര്‍ക്ക് ഔട്ടിന് ഒരാള്‍ കൂട്ടുണ്ട്. മറ്റാരുമല്ല, സഹോദരന്‍ ഇബ്രാഹിം അലി ഖാന്‍. 

നേരത്തേ പഴയ തന്‍റെ ലുക്കില്‍ നിന്ന് ഇന്നത്തെ സാറയായതിന്‍റെ രഹസ്യം വെളിപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ താരം പങ്കുവച്ചിരുന്നു.  2018 ല്‍ കേദാര്‍നാഥിലൂടെയാണ് സാറ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. സിംബ , ലവ് ആജ്‍ കല്‍ എന്നീ ചിത്രങ്ങളിലും സാറ അഭിനയിച്ചു. 

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്