'സന്തോഷത്തിന്റെ നാലാം മാസം'; അമ്മയാകാൻ ഒരുങ്ങി സൗഭാഗ്യ വെങ്കിടേഷ്

Published : Jul 05, 2021, 11:10 AM IST
'സന്തോഷത്തിന്റെ നാലാം മാസം'; അമ്മയാകാൻ ഒരുങ്ങി സൗഭാഗ്യ വെങ്കിടേഷ്

Synopsis

ഇരുവരുടെയും സന്തോഷത്തിന് മധുരം പകർന്ന് നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്.

ടെലിവിഷൻ ആരാധകർക്ക് സുപരിചിതമായ മുഖമാണ്  സൗഭാഗ്യ വെങ്കിടേഷിന്റേത്. എന്നാൽ ടെലിവിഷൻ സീരിയലുകളിലോ മറ്റ് ഷോകളിലോ സജീവമല്ല സൗഭാഗ്യ. നടി താരാ കല്യാണിന്റെ മകൾ എന്നാണ് ആദ്യം പ്രേക്ഷകർ അറിഞ്ഞതെങ്കിൽ, പിൽക്കാലത്ത് മികച്ച ഒരു ഡാൻസറായി സ്വന്തമായി പേരെടുത്തു സൗഭാഗ്യ. സോഷ്യൽ മീഡിയ പ്രകടനങ്ങളിലൂടെ വീണ്ടും സജീവ സാന്നിധ്യമായി. 

കഴിഞ്ഞ ഫെബ്രുവരിയിലാണ് സൗഭാഗ്യയും അർജുൻ സോമശേഖറും തമ്മിലുള്ള വിവാഹം. പ്രണയ വിവാഹമായിരുന്നു. നർത്തകനായ അർജുൻ ഒരു ടെലിവിഷൻ പരമ്പരയിലും വേഷമിട്ടിട്ടുണ്ട്. ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് അർജുൻ ശ്രദ്ധ നേടിയത്. 

സോഷ്യൽ മീഡിയ സെലിബ്രേറ്റികളായ ഇരുവരും പുതിിയ വിശേഷം പങ്കുവച്ചിരിക്കുകയാണിപ്പോൾ. താൻ അമ്മയാകാൻ പോകുന്ന സന്തോഷമാണ് സൗഭാഗ്യ പങ്കുവച്ചിരിക്കുന്നത്. നാലാ മാസം തുടങ്ങിയെന്നാണ് സൗഭാഗ്യ പറയുന്നത്. 'സന്തോഷത്തിന്റെ നാലാം മാസം'- എന്നാണ് പ്രതീകാത്മകമായ ഒരു ചിത്രം പങ്കുവച്ച് സൗഭാഗ്യ കുറിച്ചിരിക്കുന്നത്.

ഇരുവരുടെയും സന്തോഷത്തിന് മധുരം പകർന്ന് നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. ജൂനിയറിനായി കാത്തിരിക്കുന്നു എന്നാണ് പലരുടെയും കമന്റുകൾ. അശ്വതി ശ്രീകാന്ത്, ശാലു കുര്യൻ, റബേക്ക, അൻസിബ തുടങ്ങി നിരവധി താരങ്ങളാണ് ആശംസകളുമായി എത്തുന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത