'നീ ജസ്റ്റ് ഒന്ന് ചേട്ടാന്ന് വിളിച്ചേ'; 'കുമ്പളങ്ങി'യിലും ബെസ്റ്റ് ആക്ടറാണ് സൗബിന്‍: വീഡിയോ

Published : Feb 28, 2019, 06:01 PM IST
'നീ ജസ്റ്റ് ഒന്ന് ചേട്ടാന്ന് വിളിച്ചേ'; 'കുമ്പളങ്ങി'യിലും ബെസ്റ്റ് ആക്ടറാണ് സൗബിന്‍: വീഡിയോ

Synopsis

സജി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സൗബിന്‍ അവതരിപ്പിക്കുന്നത്. സൗബിനും ഷെയിന്‍ നിഗം അവതരിപ്പിക്കുന്ന 'ബോബി'യുമായുള്ള നിരവധി സംഭാഷണങ്ങള്‍ തീയേറ്ററുകളില്‍ ചിരി പടര്‍ത്തിയിട്ടുണ്ട്.  

'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൗബിന്‍ ഷാഹിറിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. മുന്‍പും നര്‍മ്മരസപ്രധാനമായ കഥാപാത്രങ്ങളിലൂടെ തന്നിലെ അഭിനേതാവിനെ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ 'സുഡാനി'യിലെ മജീദിലൂടെ പ്രതിഭയുടെ ആഴം സൗബിന്‍ പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുത്തി. സ്വാഭാവികതയുടെ നൈസര്‍ഗിക സൗന്ദര്യമാണ് സൗബിന്‍ ഷാഹിറിന്റെ അഭിനയ സവിശേഷതയെന്നായിരുന്നു സംസ്ഥാന അവാര്‍ഡ് നിര്‍ണയ ജൂറിയുടെ വിലയിരുത്തല്‍. അടുത്ത വര്‍ഷവും മികച്ച നടന്റെയോ സ്വഭാവ നടന്റെയോ പുരസ്‌കാരത്തിന് സൗബിന്‍ മത്സരിക്കാനുണ്ടായേക്കുമെന്ന് ബോധ്യപ്പെടുത്തുന്ന ഒരു ചിത്രം ഇപ്പോള്‍ തീയേറ്ററുകളിലുണ്ട്. മധു സി നാരായണന്‍ സംവിധാനം ചെയ്ത 'കുമ്പളങ്ങി നൈറ്റ്‌സ്' ആണ് ആ ചിത്രം.

സജി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സൗബിന്‍ അവതരിപ്പിക്കുന്നത്. സൗബിനും ഷെയിന്‍ നിഗം അവതരിപ്പിക്കുന്ന 'ബോബി'യുമായുള്ള നിരവധി സംഭാഷണങ്ങള്‍ തീയേറ്ററുകളില്‍ ചിരി പടര്‍ത്തിയിട്ടുണ്ട്. അതില്‍ ഏറ്റവും രസകരമായൊരു രംഗം പുറത്തുവിട്ടിരിക്കുകയാണ് സൗബിന്റെ അവാര്‍ഡ് നേട്ടത്തിന് പിന്നാലെ അണിയറക്കാര്‍.

താന്‍ ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാണെന്നും അത് സംസാരിക്കാനായി തനിക്കൊപ്പം വരുമെന്നും സഹോദരന്‍ സജിയോട് ആവശ്യപ്പെടുകയാണ് ബോബി. തന്നെ 'ചേട്ടന്‍' എന്ന് വിളിച്ചാല്‍ അക്കാര്യം പരിഗണിക്കാമെന്ന് പറയുകയാണ് സജി.

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്