രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് ശിൽപ ഷെട്ടിയും രാജ് കുന്ദ്രെയും

Web Desk   | Asianet News
Published : Feb 22, 2020, 11:20 AM ISTUpdated : Feb 22, 2020, 02:46 PM IST
രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് ശിൽപ ഷെട്ടിയും രാജ് കുന്ദ്രെയും

Synopsis

ശില്‍പ്പ-രാജ് കുന്ദ്ര ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്. എട്ടുവയസ്സുകാരനായ വിയാന്‍ എന്ന മകന്‍ കൂടി അവര്‍ക്കുണ്ട്. 2009 ലാണ് രാജ് കുന്ദ്രയെ ശില്‍പ്പ വിവാഹം കഴിക്കുന്നത്.  

ദില്ലി: രണ്ടാമതും അമ്മയായതിന്റെ സന്തോഷം പങ്കുവച്ച് ബോളിവുഡ് നടി ശിൽപ ഷെട്ടിയും രാജ് കുന്ദ്രെയും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ശില്‍പ്പ ഒരു പെൺകുഞ്ഞിന്റെ അമ്മയായ സന്തോഷ വാർത്ത പുറത്ത് വിട്ടത്. സമിഷ ഷെട്ടി കുന്ദ്ര എന്നാണ് കുഞ്ഞിനന് പേര് നൽകിയിരിക്കുന്നതെന്നും താരം വ്യക്തമാക്കുന്നു. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞ് പിറന്നത്. ശില്‍പ്പ-രാജ് കുന്ദ്ര ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്. എട്ടുവയസ്സുകാരനായ വിയാന്‍ എന്ന മകന്‍ കൂടി അവര്‍ക്കുണ്ട്. 2009 ലാണ് രാജ് കുന്ദ്രയെ ശില്‍പ്പ വിവാഹം കഴിക്കുന്നത്.

''ഞങ്ങളുടെ പ്രാർത്ഥനയ്ക്ക് ഒരു അത്ഭുതത്തോടെ ഉത്തരം ലഭിച്ചു. ഹൃദയം നിറഞ്ഞ നന്ദിയോടെ ഞങ്ങളുടെ മാലാഖയുടെ കടന്നുവരവ് പ്രഖ്യാപിക്കട്ട. സമിഷ ഷെട്ടി കുന്ദ്ര. ജനനം: ഫെബ്രുവരി 15, 2020. ഞങ്ങളുടെ വീട്ടിലെ ജൂനിയർ എസ്എസ്‌കെ. ‘സ’ എന്നാൽ സംസ്‌കൃതത്തിൽ ‘കൂടെ’ എന്നാണ് അർത്ഥം. ‘മിഷ’ എന്നത് റഷ്യൻ വാക്കാണ്. ദൈവത്തെ പോലെ ഉള്ളവൾ എന്നർത്ഥം. നീ ഈ പേരിനെ അർത്ഥവത്താക്കുന്നു- ഞങ്ങളുടെ ലക്ഷ്മി, കുടുംബത്തെ സമ്പൂർണതയിലെത്തിക്കുന്നവൾ. നിങ്ങളുടെ സ്‌നേഹവും പ്രാർത്ഥനയും ഞങ്ങളുടെ മാലാഖയ്ക്ക് നൽകുക…സന്തോഷത്തോടെ രക്ഷിതാക്കൾ- രാജ് കുന്ദ്രയും ശിൽപ ഷെട്ടി കുന്ദ്രയും. അത്യാഹ്ളാദത്തോടെ സഹോദരൻ- വിയാൻ രാജ് കുന്ദ്ര.'' കുഞ്ഞു വിരലുകളുടെ ചിത്രത്തിനൊപ്പം ശിൽപ ഷെട്ടി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത