സീതാകല്യാണം ഒന്നാമത്, ടിആര്‍പിയില്‍ കസ്തൂരിമാനും നീലക്കുയിലിനും പിന്നില്‍ വാനമ്പാടി

Web Desk   | Asianet News
Published : Dec 16, 2019, 02:19 AM IST
സീതാകല്യാണം ഒന്നാമത്, ടിആര്‍പിയില്‍   കസ്തൂരിമാനും നീലക്കുയിലിനും പിന്നില്‍ വാനമ്പാടി

Synopsis

ടിആര്‍പിയില്‍ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ട് ജനപ്രിയ പരമ്പര വാനമ്പാടി. തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ പരമ്പരയെ പിന്തള്ളി സീതാ കല്യാണമാണ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.

ടിആര്‍പിയില്‍ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ട് ജനപ്രിയ പരമ്പര വാനമ്പാടി. തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ പരമ്പരയെ പിന്തള്ളി സീതാ കല്യാണമാണ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. നവംബര്‍ 30 മുതല്‍ ഡസംബര്‍ ആറ് വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.സീതാ കല്യാണത്തിലെ അര്‍ച്ചന സൂശീലന്‍ ചെയ്യുന്ന പുതിയ കഥാപാത്രമായ  ശ്രാവണിയുടെ കടന്നുവരവും മഹാ എപ്പിസോഡുമാണ് സീതാ കല്യാണത്തിന് പുതിയ റേറ്റിങ്ങ് നല്‍കിയതെന്നാണ് സൂചന.

റബേക്ക സന്തോഷ് തകര്‍ത്തഭിനയിക്കുന്ന കസ്തൂരിമാനാണ് ടിആര്‍പിയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. നേരത്തെ ഒന്നാം സ്ഥാനത്തുവരെ ഉണ്ടായിരുന്ന ഷോ വലിയ തിരിച്ചടി നേരിട്ടിരുന്നു. അിതിന് ശേഷമുള്ള തിരിച്ചുവരവാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനം കയ്യാളിയിരുന്ന നീലക്കുയില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ട വാനമ്പാടിയാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. പുതിയ കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളാനുള്ള സമയമാണ് പരമ്പരയുടെ റേറ്റിങ് കുറയാനിടയാക്കിയതെന്നാണ് സൂചന.

അതേസമയം അടുത്തിടെ ആരംഭിച്ച സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും എന്ന ഷോ വീണ്ടും അഞ്ചാം സ്ഥാനം നിലനിര്‍ത്തി. ബഡായ് ബംഗ്ലാവ് താരം ആര്യ നയിക്കുന്ന ഷോയില്‍ നിരവധി സീരിയല്‍ താരങ്ങളാണ് പങ്കെടുക്കുന്നത്. തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ തന്നെ ഷോ ആദ്യ അ‍ഞ്ചില്‍ ഇടം പിടിച്ചിരുന്നു.  

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക