'സീത'യെയും 'കല്യാണി'നെയും ഓര്‍മ്മിപ്പിച്ച് അനൂപും ധന്യയും; കൈയടിച്ച് ആരാധകര്‍: വീഡിയോ

Published : Jul 11, 2023, 10:37 PM IST
'സീത'യെയും 'കല്യാണി'നെയും ഓര്‍മ്മിപ്പിച്ച് അനൂപും ധന്യയും; കൈയടിച്ച് ആരാധകര്‍: വീഡിയോ

Synopsis

അവസാനിച്ചിട്ട് നാളേറെയായെങ്കിലും പ്രേക്ഷകമനസ്സുകളില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്ന പരമ്പരയാണ് സീതാകല്യാണം

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ പരമ്പരയായിരുന്നു ഏഷ്യാനെറ്റിലെ സീതാകല്ല്യാണം. സീത, കല്ല്യാണ്‍, അജയ്, സ്വാതി തുടങ്ങിയ പ്രധാന കഥാപാത്രങ്ങളിലൂടെ മുന്നോട്ട് നീങ്ങിയ പരമ്പരയില്‍ പ്രധാന വേഷത്തിലെത്തിയിരുന്നത് അനൂപ് കൃഷ്ണയും ധന്യാ മേരി വര്‍ഗ്ഗീസുമായിരുന്നു. സീതാകല്ല്യാണം അവസാനിച്ചിട്ട് നാളേറെയായെങ്കിലും പ്രേക്ഷകമനസ്സുകളില്‍ പരമ്പര ഇപ്പോഴും തങ്ങിനില്‍ക്കുന്നുണ്ട്. അതിന്റെ പ്രതിഫലനം തന്നെയായിരുന്നു, അനൂപും ധന്യയും കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയ്ക്ക് വന്നിരിക്കുന്ന പ്രതികരണങ്ങളും.

സീതാകല്ല്യാണത്തിലെ നായികാനായകരായ സീതയേയും കല്ല്യാണിനേയുമാണ് വീഡിയോയിലൂടെ പുനര്‍നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് അനൂപ് പറയുന്നത്. മനോഹരമായ ബ്ലാക്ക് കോസ്റ്റ്യൂമിലാണ് ഇരുവരും വീഡിയോയിലുള്ളത്. രണ്ടുപേരും മനോഹരമായി അഭിനയിച്ചതുകൊണ്ടുതന്നെ വീഡിയോ കണ്ടിരിക്കാനും നല്ല രസമുണ്ട്. 'നിങ്ങള്‍ക്ക് ഇഷ്ടമായെന്ന് വിശ്വസിക്കുന്നു.. നിങ്ങളുടെ പ്രിയങ്കരരായ സീതയേയും കല്ല്യാണിനേയും ഒന്ന് ശ്രമിച്ചതാണ്. പാട്ട് വരാനിരിക്കുന്ന എന്റെ സിനിമയായ, 'ഭഗവാന്‍ ദാസന്റെ രാമരാജ്യ'ത്തിലേതാണ്'. ഈ വീഡിയോ ഇത്ര മനോഹരമാക്കിത്തന്നതിന് ജോണിനോടും ഒരുപാട് സ്‌നേഹം.' എന്നാണ് വീഡിയോയുടെയൊപ്പം അനൂപ് കുറിച്ചിരിക്കുന്നത്.

 

അനൂപിന്റേതായി വരാനിരിക്കുന്ന 'ഭഗവാന്‍ ദാസന്റെ രാമരാജ്യം' എന്ന ചിത്രത്തിലെ മനോഹരമായ പാട്ടാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്. സീതാകല്ല്യാണത്തിലെ അഭിനേതാക്കളായ റെനീഷ റഹിമാന്‍, ജിത്തു വേണുഗോപാല്‍, കൂടാതെ സുചിത്ര, ഐശ്വര്യ തുടങ്ങി നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. സീതാകല്ല്യാണം മിസ് ചെയ്യുന്നുവെന്നും, പഴയ ഓര്‍മ്മകള്‍ വീണ്ടും തന്നതിന് നന്ദി തുടങ്ങിയ കമന്റുകള്‍കൊണ്ടാണ് ആരാധകര്‍ വീഡിയോ ഇരുകയ്യോടെയും സ്വീകരിച്ചിരിക്കുന്നത്.

സീതാകല്ല്യാണം പരമ്പപരയില്‍ നിന്നും മൂന്ന് പേര്‍ ഇതിനോടകംതന്നെ ബിഗ്‌ബോസ് വീട്ടിലുമെത്തി. അനൂപ് കൃഷ്ണ, ധന്യ മേരി വര്‍ഗ്ഗീസ്, റെനീഷ റഹിമാന്‍ എന്നിവരാണ് ബിഗ്‌ബോസില്‍ എത്തിയത്. ബിഗ്‌ബോസിന്റെ അഞ്ചാം സീസണിലെ (ഇപ്പോള്‍ കഴിഞ്ഞ സീസണ്‍) ശക്തയായ മത്സരാര്‍ഥിയായിരുന്നു റെനീഷ. അതുപോലെ അനൂപ് കൃഷ്ണയും മുന്നേയുള്ള സീസണില്‍ നല്ല മത്സരം കാഴ്ച്ചവച്ച താരമാണ്. തങ്ങളുടെ പ്രിയ താരങ്ങളെ ആരാധകര്‍ക്ക് അടുത്തറിയാന്‍ പറ്റിയത് ബിഗ് ബോസിലൂടെയായിരുന്നു.

ALSO READ : പ്രതിഫലത്തില്‍ മുന്നില്‍ ആര്? ഒന്‍പത് താരങ്ങളുടെ റെമ്യൂണറേഷന്‍ ലിസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക