'സ്വര്‍ഗ്ഗം കിട്ടില്ല' എന്ന കമന്റുകള്‍; ചുട്ട മറുപടി നല്‍കി മഹീന.!

Published : Dec 19, 2023, 12:27 PM IST
 'സ്വര്‍ഗ്ഗം കിട്ടില്ല' എന്ന കമന്റുകള്‍; ചുട്ട മറുപടി നല്‍കി മഹീന.!

Synopsis

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട്, പ്രണയത്തിലായ മഹീനയാണ് റാഫിയുടെ ഭാര്യ. ഇപ്പോഴിതാ മഹീന പങ്കുവെച്ച പുതിയൊരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്. 

കൊച്ചി: ചക്കപ്പഴം എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ നടനാണ് റാഫി മുഹമ്മദ്. സോഷ്യല്‍ മീഡിയയിൽ ഉൾപ്പടെ താരമാണ് റാഫി. ടിക് ടോക് വീഡിയോകളിലൂടെയാണ് റാഫി ശ്രദ്ധ നേടുന്നത്. തുടർന്നായിരുന്നു ചക്കപ്പഴത്തിലേക്കുള്ള എൻട്രി. പരമ്പര ഹിറ്റായതോടെ റാഫിയും താരമായി. ഗംഭീര പ്രകടനത്തിലൂടെ സംസ്ഥാന ടെലിവിഷൻ അവാർഡ് അടക്കം സ്വന്തമാക്കി. തുടർന്ന് സിനിമകളിൽ നിന്നടക്കം നിരവധി അവസരങ്ങളാണ് റാഫിയെ തേടിയെത്തിയത്. ഇന്ന് മിനിസ്‌ക്രീനിലെ ഒപ്പം തന്നെ സിനിമയിലും സജീവമാണ് നടൻ.

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട്, പ്രണയത്തിലായ മഹീനയാണ് റാഫിയുടെ ഭാര്യ. ഇപ്പോഴിതാ മഹീന പങ്കുവെച്ച പുതിയൊരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്. ക്യു ആന്റ് എ വീഡിയോയിലൂടെ ആരാധകരുടെ നിരന്തരമുള്ള ചില ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരപത്‌നി. യൂട്യൂബ് വരുമാനവും മഹീനയുടെ പ്രായവും ആയിരുന്നു ആരാധകർക്ക് അറിയേണ്ട പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ. എന്നാൽ ഈ ചോദ്യങ്ങള്‍ക്ക് മഹീന കൃത്യമായ മറുപടി നൽകിയില്ല. പ്രായം ഇപ്പോള്‍ പറയില്ല, പിന്നീട് പറയുന്നതായിരിക്കും. പിന്നെ വരുമാനം, വലിയ രീതിയില്‍ ഒന്നും ഇതുവരെ കിട്ടിയിട്ടില്ല. ചുരുക്കം ചില മാസങ്ങളില്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. എന്ന് മഹീന പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിടുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ചായിരുന്നു അടുത്ത ചോദ്യം. 'തട്ടമിടാത്തതിനും, നെയില്‍ പോളിഷ് ഇടുന്നതിനുമൊക്കെയാണ് നെഗറ്റീവ് കമന്റുകള്‍ വന്നിട്ടുള്ളത്. സ്വര്‍ഗ്ഗം കിട്ടില്ല എന്ന കമന്റുകള്‍ കുറേ കാണാം. എന്നെ സ്വര്‍ഗ്ഗത്തിലെത്തിക്കാന്‍ നിങ്ങള്‍ക്കെന്താണ് തിടുക്കം. എനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാന്‍ ആഗ്രഹിക്കുന്നയാളാണ് ഞാന്‍. അത് തുടരും.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആയിരുന്നു ഇവരുടെ വിവാഹം. ചക്കപ്പഴം താരങ്ങൾ ഒന്നടങ്കം പങ്കെടുത്ത വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

'കരിപ്പൊടി' യൂണിവേഴ്സ് സംവിധായകന്‍ എന്ന ട്രോളിന് സലാര്‍ സംവിധായകന്‍റെ മറുപടി ഇതാണ്.!

'കൊള്ളാമല്ലോ ചെറുക്കന്‍, ദുബായി പ്രിന്‍സിന്റെ മൂക്ക് പോലെയുണ്ടല്ലോ' എന്ന് പറഞ്ഞ് തുടങ്ങിയ പ്രണയം.!

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത