Apsara Rathnakaran : 'അങ്ങനെ ഞങ്ങള്‍ക്കും കിട്ടി പുതിയ അതിഥി'; കുറിപ്പുമായി അപ്സര

Published : Jun 18, 2022, 11:21 PM IST
Apsara Rathnakaran : 'അങ്ങനെ ഞങ്ങള്‍ക്കും കിട്ടി പുതിയ അതിഥി'; കുറിപ്പുമായി അപ്സര

Synopsis

ഏഷ്യാനെറ്റ് പരമ്പര 'സാന്ത്വന'ത്തിലെ ജയന്തിയായെത്തി പ്രേക്ഷകരുടെ കണ്ണിൽ നല്ലൊരു വില്ലത്തിയായി മാറിയ താരമാണ് അപ്‌സര രത്‌നാകരന്‍. 

ഏഷ്യാനെറ്റ് പരമ്പര 'സാന്ത്വന'ത്തിലെ ജയന്തിയായെത്തി പ്രേക്ഷകരുടെ കണ്ണിൽ നല്ലൊരു വില്ലത്തിയായി മാറിയ താരമാണ് അപ്‌സര രത്‌നാകരന്‍ (Apsara Ratnakaran). സ്വല്‍പ്പം വില്ലത്തരവും ഒട്ടും കുറയാത്ത അസൂയയുമുള്ള ജയന്തിയെ പ്രേക്ഷകര്‍ കണ്ടാല്‍ ഇടിക്കുന്ന തരത്തില്‍ അഭിനയിച്ച് കയ്യടി നേടാൻ താരത്തിന് സാധിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു അപ്‌സരയുടെ വിവാഹം . ചോറ്റാനിക്കരയില്‍ വച്ചായിരുന്നു സംവിധായകനും നടനുമായുള്ള ആല്‍ബിയുമായുള്ള (Alby Francis) അപ്‌സരയുടെ വിവാഹം

വിവാഹ ദിവസം അപ്‌സര കേട്ട അപവാദങ്ങളും വിവാദങ്ങളും എല്ലാം പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. ആല്‍ബി ഫ്രാന്‍സിസുമായുള്ള വിവാഹ ദിവസം നടിയെ കുറിച്ച് ചില വാര്‍ത്തകള്‍ പുറത്തുവന്നു. സംഭവം കണ്ട് അപ്‌സര തന്നെ ഞെട്ടി. താരത്തിന്റെ രണ്ടാം വിവാഹമാണെന്നും,  ആദ്യ വിവാഹത്തില്‍ കുട്ടിയുണ്ട് എന്നൊക്കെയായിരുന്നു കഥകള്‍. എന്നാല്‍ അതിനെയെല്ലാം പരിഹസിച്ച്, ഒരു സ്വയം ട്രോളായി ഏറ്റെടുത്ത് ചിരിച്ചു തള്ളുകയായിരുന്നു അപ്‌സരയും ആല്‍ബിയും ചെയ്തത്.

ഇപ്പോഴിതാ ഇരുവരുടെയും ജീവിതത്തിലെ രസകരമായ സന്തോഷങ്ങളാണ് അപ്സര പങ്കുവച്ചിരിക്കുന്നത്.  'അങ്ങനെ ഞങ്ങള്‍ക്കും കിട്ടി പുതിയ അതിഥി' എന്ന് പറഞ്ഞുകൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ കുറച്ച് ചിത്രങ്ങൾ താരം പങ്കുവച്ചിരിക്കുന്നത്.  കുഞ്ഞു പൂച്ചക്കുട്ടിയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന താരത്തെയാണ് ചിത്രത്തിൽ കാണുന്നത്. പൂച്ചകുഞ്ഞിനെ അതിഥിയായി അപ്‌സര സ്വീകരിച്ചിരിക്കുകയാണ്. എന്നാൽ ചിത്രത്തിനും കുറിപ്പിനും ഏറെ രസകരമായ പ്രതികരണങ്ങളാണ് പലരും പങ്കുവയ്ക്കുന്നത്. വിവാഹ വാര്‍ത്തകളുടെതിന് സമാനമായി ഗോസിപ്പുകൾ പരക്കുമെന്ന സൂചനയാണ് കമന്റ് ബോക്സ് മുഴുവൻ.

രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു നവംബര്‍ 29ന് ഇരുവരുടേയും വിവാഹം. 'ഉള്ളതു പറഞ്ഞാല്‍' എന്ന മിനിസ്‌ക്രീന്‍ പരമ്പരയ്ക്കിടെയായിരുന്നു ഇരുവരും പരിചയപ്പെടുന്നതും അടുക്കുന്നതും. അപ്‌സര മുഖ്യ വേഷത്തിലെത്തിയ 'ഉള്ളതു പറഞ്ഞാല്‍' പരമ്പരയുടെ സംവിധായകനായിരുന്നു ആല്‍ബി. ഇരുപതിലധികം പരമ്പരകളില്‍ വേഷമിട്ട അപ്‌സര ആദ്യമായി മുഖ്യ വേഷം കൈകാര്യം ചെയ്തതും 'ഉള്ളത് പറഞ്ഞാല്‍' എന്ന പരമ്പരയിലായിരുന്നു. അതിനുതന്നെ മികച്ച മിനിസ്‌ക്രീന്‍ നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും അപ്‌സര നേടി. തിരവനന്തപുരം സ്വദേശിനിയാണ് അപ്‌സര. തൃശ്ശൂര്‍ സ്വദേശിയായ ആല്‍ബിന്‍ പത്ത് വര്‍ഷത്തോളമായി മിനിസ്‌ക്രീൻ അണിയറയിൽ സജീവമാണ്.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക