'ബിരിയാണി വയ്ക്കുന്നത് കുറ്റമാണോ?'; വിമര്‍ശകരോട് അര്‍ച്ചനയ്ക്ക് ചിലത് പറയാനുണ്ട്‌

Web Desk   | Asianet News
Published : Mar 27, 2020, 11:18 PM IST
'ബിരിയാണി വയ്ക്കുന്നത് കുറ്റമാണോ?'; വിമര്‍ശകരോട് അര്‍ച്ചനയ്ക്ക് ചിലത് പറയാനുണ്ട്‌

Synopsis

എന്റെ മാനസപുത്രി എന്ന പരമ്പരയിലൂടെ മലയാളിക്ക് പ്രിയപ്പെട്ട വില്ലത്തിയാണ് അര്‍ച്ചനാ സുശീലന്‍. ഒരു ബിരിയാണിപ്പുകിലിന് വിമര്‍ശകരുടെ വായടപ്പിക്കുകയാണ് താരം.

ഒരു ബിരിയാണി വച്ചത് ഇത്ര പുകിലാകുമോ എന്നാണ് സീരിയല്‍താരം അര്‍ച്ചന ചോദിക്കുന്നത്. കഴിഞ്ഞദിവസം താരം ഫേസ്ബുക്കില്‍ പങ്കുവച്ച ബിരിയാണിയുടെ ചിത്രത്തിനാണ് സൈബര്‍ ആക്രമണത്തിന് സമാനമായ കമന്റുകള്‍ വന്നു. എന്നാല്‍ ഒരൊറ്റ കമന്റിലൂടെ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് താരം.സോഷ്യല്‍മീഡിയയില്‍ സജീവമായ അര്‍ച്ചന കഴിഞ്ഞ ദിവസം വീട്ടില്‍ ബിരിയാണി വെക്കുന്നതിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതാണ് ചിലര്‍ക്ക് ഇഷ്ടപ്പെടാതിരുന്നത്.

ഈ കൊറോണാകാലത്താണോ ബിരിയാണി വച്ച് ആഘോഷിക്കുന്നതെന്നാണ് ചിലരുടെയൊക്കെ സംശയം. എന്നാല്‍ സംശയം എന്ന രീതി മാറി സൈബര്‍ അറ്റാക്ക് എന്ന നിലയ്ക്ക് കാര്യങ്ങളെത്തിയപ്പോഴാണ് താരം വിഷയത്തില്‍ ഇടപെട്ടത്. വീട്ടില്‍ അടച്ചിട്ടിരിക്കുമ്പോള്‍ എല്ലാവരും ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നു, ചിലരത് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നു. വീട്ടിലാകുമ്പോഴല്ലെ നമുക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുകയുള്ളൂവെന്നാണ് താരം പറയുന്നത്.

താരത്തിന്റെ കമന്റിങ്ങനെ - 'ഞാന്‍ എല്ലാവരുടേയും കമന്റുകള്‍ വായിച്ചു. പ്രിയപ്പെട്ടവരെ, ഇപ്പോഴാണ് ഞങ്ങളെല്ലാവരും ഒന്നിച്ച് വീട്ടിലുള്ളത്. ആ സമയം ഞങ്ങളുടെ ഹോബികള്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നതും. ഇത് മറ്റുള്ളവര്‍ക്കൊരു പ്രോത്സാഹനം ആകട്ടെയെന്നു കരുതിയാണ് ഞാന്‍ പോസ്റ്റ് ചെയ്തത്, ഇതെന്റെ സ്വയമേയുള്ള വീട്ടുതടങ്കലിന്റെ ഭാഗം തന്നെയാണ്.

വീട്ടിലിരിക്കുമ്പോള്‍ ഇങ്ങനൊക്കെയല്ലാതെ നമ്മള്‍ മറ്റെന്താണ് ചെയ്യുക. നമ്മള്‍ തമ്മില്‍തല്ലാതെ കൊറോണയ്‌ക്കെതിലെ പോരടിക്കോണ്ട സമയമാണിത്. എല്ലാവരും തങ്ങളാല്‍ കഴിയുന്ന രീതിയില്‍ സമൂഹത്തോട് പ്രതിബദ്ധത പുല്‍ത്തുക. ഇടയ്ക്കിടെ കൈകള്‍ കഴുകുക, അത്യാവശ്യത്തിന് പുറത്തുപോകുമ്പോള്‍ മാസ്‌ക്കുകള്‍ ധരിക്കുക. എല്ലാവരും സുരക്ഷിതരായിരിക്കുക.'

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക