കല്‍പ്പനയില്‍ നിന്ന് സല്‍സ ഡാന്‍സ് പഠനം, പിന്നാലെ ബെല്ലി ഡാന്‍സ് വീഡിയോയും പങ്കുവച്ച് അര്‍ച്ചന

Web Desk   | Asianet News
Published : May 30, 2020, 03:51 PM IST
കല്‍പ്പനയില്‍ നിന്ന് സല്‍സ ഡാന്‍സ് പഠനം, പിന്നാലെ ബെല്ലി ഡാന്‍സ് വീഡിയോയും പങ്കുവച്ച് അര്‍ച്ചന

Synopsis

ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം അര്‍ച്ചനയുടെ വിശേഷങ്ങളെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഡാൻസും പാട്ടും, ടിക് ടോക്ക് വീഡിയോകളും, വ്യായാമ വിശേഷങ്ങളും, എല്ലാംതന്നെ താരം പ്രേക്ഷകർക്കായി പങ്കുവയ്ക്കാറുണ്ട്.

ബിഗ് ബോസ് താരം, സീരിയല്‍- സിനിമ നടി, നര്‍ത്തകി അര്‍ച്ചന സുശീലന്‍റെ വിശേഷണങ്ങള്‍ നിരവധിയാണ്. ആല്‍ബം പാട്ടുകളിലും സീരിയലുകളിലും നിറഞ്ഞുനിന്ന അര്‍ച്ചന ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ എത്തിയതോടെയാണ് ജനങ്ങള്‍ക്ക് കൂടുതല്‍ അടുത്തറിയാന്‍ അവസരം ലഭിച്ചത്. ഷോയിള്‍ വളരെ ആത്മാര്‍ത്ഥമായി നിന്ന അര്‍ച്ചനയെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു.

ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം അര്‍ച്ചനയുടെ വിശേഷങ്ങളെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഡാൻസും പാട്ടും, ടിക് ടോക്ക് വീഡിയോകളും, വ്യായാമ വിശേഷങ്ങളും, കുക്കിങ്ങും എന്ന് വേണ്ട മിക്ക വിശേഷങ്ങളും താരം പ്രേക്ഷകർക്കായി പങ്കുവയ്ക്കാറുണ്ട്. ആരാധകര്‍ അത് ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. 

ഇപ്പോഴിതാ താരം പങ്കുവച്ച ഡാന്‍സ്  പ്രാക്ടീസ് വീഡിയോയാണ് വൈറലാകുന്നത്. ചേച്ചി കല്‍പ്പനയുടെ അടുത്തുനിന്ന് സല്‍സ ഡാന്‍സ് പഠിക്കുന്ന താരത്തിന്‍റ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. ത്രോബാക്ക് മെമ്മറീസാണ് അര്‍ച്ചന പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോയ്ക്ക് പിന്നാലെ ബെല്ലിഡാന്‍സ് പ്രാക്ടീസിന്‍റെ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍