ക്വാറന്റൈന്‍കാലത്ത് ക്ലാസിക്ക് ചുവടുകളുമായി ജൂഹി

Web Desk   | Asianet News
Published : Apr 28, 2020, 05:15 PM IST
ക്വാറന്റൈന്‍കാലത്ത്  ക്ലാസിക്ക് ചുവടുകളുമായി ജൂഹി

Synopsis

ക്വാറന്റൈന്‍ പഴയതെല്ലാം ഓര്‍മ്മിപ്പിക്കുമ്പോള്‍ എന്നുപറഞ്ഞാണ് ജൂഹി ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീടിനുമുകളില്‍ നിന്നാണ് ഡാന്‍സ് ഷൂട്ട് ചെയ്തിരിക്കുന്നത്.

ജൂഹി റുസ്തഗി എന്നുപറഞ്ഞാല്‍ മലയാളികള്‍ ഒന്ന് സംശയിക്കും, നമ്മുടെ ലച്ചു എന്നുപറഞ്ഞാല്‍ പിന്നെ വേറെയാരേയും ചിന്തിക്കാനുമില്ല, അതാണ് മലയാളികള്‍ക്ക് ജൂഹി. ഉപ്പും മുളകും എന്ന പരമ്പരയിലൂടെ മലയാളികള്‍ ലച്ചുവായി സ്വീകരിച്ച താരം.

ജൂഹി പരമ്പരയില്‍നിന്നും പിന്മാറിയെങ്കിലും ആരാധകര്‍ ലച്ചുവിനെ അങ്ങനങ്ങ് വിടാന്‍ തയ്യാറായിട്ടില്ല. താരം സോഷ്യല്‍ മീഡിയയില്‍ ഇടുന്ന എല്ലാ പോസ്റ്റുകള്‍ക്കടിയിലും ആരാധകര്‍ ലച്ചുവായി മടങ്ങിവരാന്‍ അഭ്യര്‍ത്ഥിക്കാറുമുണ്ട്. അഭിനയമല്ലാതെ പാട്ടും ഡാന്‍സും ജൂഹിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ലോക്ഡൗണ്‍ കാലത്ത് വീട്ടില്‍നിന്നും ക്ലാസിക്ക് നൃത്തവുമായെത്തിയ താരത്തെ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

ക്വാറന്റൈന്‍ പഴയതെല്ലാം ഓര്‍മ്മിപ്പിക്കുമ്പോള്‍ എന്നുപറഞ്ഞാണ് ജൂഹി ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീടിനുമുകളില്‍ നിന്നാണ് ഡാന്‍സ് ഷൂട്ട് ചെയ്തിരിക്കുന്നത്. ക്ലാസിക്ക് നൃത്തമായതിനാലാണോ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ വീഡിയോ എന്നാണ് പലരും ചോദിക്കുന്നത്. മെയ് വഴക്കത്തേയും ആരാധകര്‍ അഭിനന്ദിക്കുന്നുണ്ട്.

ഷൂട്ടും പരിപാടികളുംകാരണം പഠനത്തില്‍ ശ്രദ്ധ കൊടുക്കാന്‍ കഴിയുന്നില്ല എന്നുപറഞ്ഞാണ് താരം പരമ്പരയില്‍നിന്നും പിന്മാറിയത്. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ താരം യാത്രകള്‍ക്കായി പെര്‍ഫെക്ട് സ്‌ട്രെയിഞ്ചേഴ്‌സ് എന്ന യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍