'എന്‍റെ മീനൂട്ടിയുടെ ആശംസ'; പിറന്നാള്‍ സമ്മാനങ്ങള്‍ പങ്കുവച്ച് മഞ്ജു പിള്ള

Web Desk   | Asianet News
Published : May 15, 2020, 11:05 PM IST
'എന്‍റെ മീനൂട്ടിയുടെ ആശംസ'; പിറന്നാള്‍ സമ്മാനങ്ങള്‍ പങ്കുവച്ച് മഞ്ജു പിള്ള

Synopsis

അമ്മ-മകള്‍ ബന്ധത്തിന്‍റെ അനുഭവങ്ങളും, മീനാക്ഷിയുമായുള്ള ആ ഒരു ബന്ധത്തെ കുറിച്ചും മഞ്ജു പലപ്പോഴും വാചാലയാകാറുണ്ട്. മീനാക്ഷിക്ക് പുറമെ അനു സിത്താര, മാളവിക മേനോന്‍, വേദിക തുടങ്ങി നിരവധി താരങ്ങളും മഞ്ജുവിന് പിറന്നാള്‍ ആശംസയുമായി എത്തിയിട്ടുണ്ട്.

തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെതന്നെ വളര്‍ന്ന താരങ്ങളാണ് മീനാക്ഷിയും കണ്ണനും. അതുകൊണ്ടുതന്നെ പ്രേക്ഷകര്‍ക്ക് ഇവരോട് ഒരു പ്രത്യേക ഇഷ്ടവുമുണ്ട്. സിദ്ധാര്‍ത്ഥ് പ്രഭു, ഭാഗ്യലക്ഷ്മി എന്നതാണ് താരങ്ങളുടെ ശരിക്കുള്ള പേരെങ്കിലും കണ്ണന്‍, മീനാക്ഷി എന്നാണ് ആരാധകര്‍ നേരിട്ടുകാണുമ്പോഴും അവരെ വിളിക്കാറുള്ളതെന്ന് താരങ്ങള്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ജീവിത്തിലും സഹോദരങ്ങളായ ഇരുവരും ശരിക്കും ചേച്ചിയും അനിയനുമാണോ എന്നത് പ്രേക്ഷകരെ ഇടയ്ക്കിടയ്ക്ക് കുഴപ്പിക്കാറുമുണ്ട്.

വർഷങ്ങളായി അർജുനേട്ടനും അമ്മയും കോമളവല്ലിയും മക്കളും കമലാസനനും മലയാളികള്‍ക്ക് പരിചിതരായ കഥാപാത്രങ്ങളാണ്. ഇതില്‍ കണ്ണന്‍റെയും മീനാക്ഷിയുടെയും അമ്മയായി എത്തുന്നത് മഞ്ജു പിള്ളയാണ്. ഏറെ കാലത്തിന് ശേഷം  മീനാക്ഷി പരമ്പരയില്‍ നിന്ന് മാറിനില്‍ക്കാന്‍ പോകുന്ന വിവരം മഞ്ജു അടുത്തിടെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.

മീനാക്ഷിയായി എത്തുന്ന ഭാഗ്യലക്ഷ്മി പ്രഭുവും മഞ്ജു പിള്ളയും ഒരുമിച്ചുള്ള ഒരു ചിത്രമായിരുന്നു ചര്‍ച്ചയായിത്.  മഞ്ജു പിള്ളയുടെ  ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവന്ന ചിത്രത്തില്‍ മിസ് യു ചക്കരേ.. എല്ലാ ആശംസകളും ഒരുപാട് ഇഷ്ടം എന്നായിരുന്നു  കുറിച്ചത്. ചിത്രത്തിന് താഴെ ആളുകള്‍ ചോദിച്ച സംശയത്തിന് മീനാക്ഷി വിദേശത്തേക്ക് പോവുകയാണെന്ന മറുപടിയും മഞ്ജു നല്‍കിയത്.

ഇപ്പോഴിതാ മീനാക്ഷി തനിക്ക് നല്‍കിയ പിറന്നാളാശംസ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു. 'എന്‍റെ മീനൂട്ടിയിൽ നിന്ന് ലഭിച്ച ആശംസ  എന്ന് കുറിച്ചുകൊണ്ട് ഭാഗ്യലക്ഷ്മിക്കൊപ്പമുള്ള ചിത്രവും മഞ്ജു പങ്കുവച്ചിട്ടുണ്ട്. അമ്മ-മകള്‍ ബന്ധത്തിന്‍റെ അനുഭവങ്ങളും, മീനാക്ഷിയുമായുള്ള ആ ഒരു ബന്ധത്തെ കുറിച്ചും മഞ്ജു പലപ്പോഴും വാചാലയാകാറുണ്ട്. ആ ഇഷ്ടം മഞ്ജുവിന്‍റെ പോസ്റ്റിലും പ്രകടമായിരുന്നു. മീനാക്ഷിക്ക് പുറമെ അനു സിത്താര, മാളവിക മേനോന്‍, വേദിക തുടങ്ങി നിരവധി താരങ്ങളും മഞ്ജുവിന് പിറന്നാള്‍ ആശംസയുമായി എത്തിയിട്ടുണ്ട്.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക