'പ്രേമനൈരാശ്യം കാരണമല്ല എനിക്ക് ഡിപ്രഷന്‍ വന്നത്, മറിച്ച്..'; തുറന്നുപറഞ്ഞ് ശ്രുതി രജനികാന്ത്

Published : Dec 27, 2024, 10:24 PM ISTUpdated : Dec 27, 2024, 10:25 PM IST
'പ്രേമനൈരാശ്യം കാരണമല്ല എനിക്ക് ഡിപ്രഷന്‍ വന്നത്, മറിച്ച്..'; തുറന്നുപറഞ്ഞ് ശ്രുതി രജനികാന്ത്

Synopsis

ഞാന്‍ ഡിപ്രഷന്‍ സ്വയം മാറ്റിയത് എന്ന ക്യാപ്ഷനോടെയായിരുന്നു പുതിയ വീഡിയോ പങ്കുവെച്ചത്.

രൊറ്റ സീരിയലിലൂടെ ആരാധകരെ സമ്പാദിച്ച നടിയാണ് ശ്രുതി രജനികാന്ത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ ഡിപ്രഷനെ അതിജീവിച്ചതിനെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ് ശ്രുതി രജനികാന്ത്. ഞാന്‍ ഡിപ്രഷന്‍ സ്വയം മാറ്റിയത് എന്ന ക്യാപ്ഷനോടെയായിരുന്നു പുതിയ വീഡിയോ പങ്കുവെച്ചത്. ഈയൊരു ടോപ്പിക്കിനെക്കുറിച്ച് പ്രത്യേക മുഖവുരയൊന്നും ആവശ്യമില്ല. എനിക്കറിയാവുന്നതും ഞാന്‍ നേരിട്ടതും മനസിലാക്കിയതുമായ കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നതെന്ന് ശ്രുതി പറയുന്നു. 

'ഡിപ്രസ്ഡായിരിക്കുമ്പോള്‍ ക്യാമറയുടെ മുന്നില്‍ വന്ന് സംസാരിക്കാനൊന്നും പറ്റില്ല. പനിപിടിച്ച് തീരെ വയ്യാതായിരുന്നപ്പോഴൊരു വീഡിയോ ചെയ്തിരുന്നു. ഇത് കണ്ടാല്‍ ഡിപ്രഷനടിച്ച് ഇരിക്കുകയാണെന്ന് എനിക്ക് തന്നെ തോന്നിയിരുന്നു. നീ ഇതൊന്ന് നിര്‍ത്തുമോ, എപ്പോഴും ഇത് തന്നെ പറയുന്നു. നിനക്ക് ഭ്രാന്താണെന്ന് നാട്ടുകാരെക്കൊണ്ട് പറയിക്കുമോയെന്ന് അമ്മ പറഞ്ഞിരുന്നു. അത് ഒരു പോയിന്റില്‍ ഞാന്‍ വിശ്വസിച്ചുപോയി, അത് എന്റെ മണ്ടത്തരം. വീഡിയോ ചെയ്യാതെയിരുന്നത് അതുകൊണ്ടാണ്. എന്റെ വീഡിയോ എത്രപേര്‍ക്ക് ഉപകാരപ്രദമായെന്ന് ഞാന്‍ മനസിലാക്കണമായിരുന്നു'.

'ആ ചിന്ത എനിക്ക് വന്നില്ല, അതാണ് വീഡിയോ വൈകിയത്. ഡിപ്രഷന്‍ എന്താണെന്ന് എനിക്കറിയില്ല. പ്രേമനൈരാശ്യം കാരണമല്ല എനിക്ക് ഡിപ്രഷന്‍ വന്നത്. ചൈല്‍ഡ്ഹുഡ് ട്രോമാസ് ഉണ്ടായിരുന്നു. കാലങ്ങളായിട്ട് സപ്രസായിട്ട് വെച്ചിരുന്ന ഇമോഷന്‍ ഒരു തവണ ഹിറ്റ് ചെയ്തപ്പോഴാണ് ഞാന്‍ ഡിപ്രഷനിലേക്ക് പോയത്. എന്റെ അമ്മയ്ക്ക് അനിയനെയാണ് കൂടുതലിഷ്ടം, അതെന്നെ വല്ലാതെ അലട്ടിയിരുന്നു. ഞാന്‍ ചൈല്‍ഡ് ആര്‍ടിസ്റ്റായിരുന്നു. എപ്പോഴും അച്ഛന്റെ കൂടെയായിരുന്നു. അവന്റെ ജനനം കുറച്ച് കോംപ്ലിക്കേറ്റഡായിരുന്നു. എക്‌സ്ട്രാ കെയര്‍ വേണമായിരുന്നു. അതുകൊണ്ടായിരിക്കും അമ്മയും അവനും കൂടുതല്‍ അടുത്തത് അതെനിക്ക് ഇപ്പോഴാണ് മനസിലായത്'.

2025 തുടക്കം ഗംഭീരമാക്കാൻ ടോവിനോ തോമസ്; 'ഐഡന്റിറ്റി' ജനുവരി രണ്ടിന് തിയറ്ററുകളിൽ

'അമ്മയ്ക്ക് എന്നെ ഇഷ്ടമില്ലേ എന്നൊക്കെയായിരുന്നു അന്നത്തെ ചിന്തകളൊക്കെ. അച്ഛനും അമ്മയും പ്രണയിച്ച് വിവാഹിതരായവരാണ്, ഞാനാണെങ്കിൽ ചെറുപ്പത്തില് നല്ല കുസൃതിയായിരുന്നു. ഇപ്പോൾ സിനിമയിലൊക്കെ കാണിക്കുന്ന പല രംഗങ്ങളും ഞാൻ നേരത്തെ ചെയ്തിട്ടുള്ളതാണ്. എനിക്കുണ്ടായ വേദനകളുടെയൊക്കെ കാരണം മനസിലാക്കി, അവരോട് ക്ഷമിക്കാന് കഴിഞ്ഞപ്പോളാണ് പ്രശ്നങ്ങളെല്ലാം മാറിയത്', എന്നും ശ്രുതി തുറന്ന് പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക