Tanvi| സീരിയൽ താരം തൻവി വിവാഹിതയായി

Published : Nov 19, 2021, 11:18 AM IST
Tanvi| സീരിയൽ താരം തൻവി വിവാഹിതയായി

Synopsis

ദുബായിൽ പ്രൊജക്ട് മാനേജറായ ഗണേഷ് ആണ് താരത്തിന്റെ പങ്കാളി. 

മിനിസ്ക്രീൻ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളായ തൻവി(Tanvi S Ravindran) വിവാഹിതയായി. ദുബായിൽ പ്രൊജക്ട് മാനേജറായ ഗണേഷ് ആണ് താരത്തിന്റെ പങ്കാളി. കഴിഞ്ഞ ദിവസം മുംബൈയിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ (Marriage function). തന്റെ കല്യാണ ദിവസത്തെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് തൻവി തന്നെയാണ് ഇക്കാര്യം ആരാധകരോടായി അറിയിച്ചത്. 

ഹൽദി ചിത്രങ്ങളും വിവാഹ ചടങ്ങുകളുടെ വീഡിയോയും തൻവി ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്. എന്നിലേക്ക് നിശ്ചലമായതിന് അഭിനന്ദനങ്ങൾ എന്നാണ് താരം കുറിച്ചിരിക്കുന്നത്. നിരവധി ചിത്രങ്ങളും വീഡിയോയുമാണ് താരം ആരാധകർക്കായി പങ്കുവച്ചത്. ഇതെല്ലാം ഏറ്റെടുത്ത് പ്രിയപ്പെട്ട നടിക്ക് ആശംസകളുമായി എത്തുകയാണ് ആരാധകർ.

നേരത്തെ എൻകേജ് മെന്റ് ചിത്രങ്ങളും കുറിപ്പും  തൻവി പങ്കുവച്ചിരുന്നു. ഞാൻ ഏറ്റവും എളുപ്പത്തിൽ പറഞ്ഞ 'യെസ്', ഒടുവിൽ കാര്യങ്ങൾ ഔദ്യോഗികമാകുന്നു..'- എന്നായിരുന്നു എൻകേജ്മെന്റിന് ശേഷം  താരം ചിത്രത്തിനൊപ്പം കുറിച്ചത്. 

പരസ്പരം, മൂന്നുമണി, ഭദ്ര, രാത്രിമഴ തുടങ്ങിയവയായിരുന്നു താരത്തിന്റെ ശ്രദ്ധേയമായ പരമ്പരകൾ. സോഷ്യൽ മീഡിയയിൽ തരംഗമായ സ്റ്റാർ മാജിക് എന്ന ടെലിവിഷൻ ഹാസ്യ പരിപാടിയിലും താരം സാന്നിധ്യമായിരുന്നു.  സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള തൻവിയുടെ വിശേഷങ്ങൾ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത