ഏത് ഭാവവും ഇവിടെ ഭദ്രം; വീഡിയോ പങ്കുവച്ച് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ 'നിര്‍മ്മലേടത്തി'

Published : Jun 16, 2023, 09:05 AM IST
ഏത് ഭാവവും ഇവിടെ ഭദ്രം; വീഡിയോ പങ്കുവച്ച് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ 'നിര്‍മ്മലേടത്തി'

Synopsis

'വാനമ്പാടി'യിലൂടെ ശ്രദ്ധ നേടിയ അഭിനേതാവ്

വാനമ്പാടി എന്ന പരമ്പരയിലെ 'നിർമ്മലേടത്തി' ആണ് ഇന്നും മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ഉമ നായർ. വാനമ്പാടിക്ക് ശേഷം നിരവധി സീരിയലുകളിൽ വ്യത്യസ്‍തതയാർന്ന കഥാപാത്രങ്ങൾ ഉമാ നായർ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും 'നിർമ്മലേടത്തി'യോട് ഒരു പ്രത്യേക ഇഷ്‍ടമാണ് ആരാധകർക്ക്. 'നിർമ്മലേടത്തി'ക്ക് ശേഷം 'ഇന്ദുലേഖ'യിൽ ആണ് ഉമാ നായർ എത്തുന്നത്. ഗൗരി എന്ന ശക്തമായ കഥാപാത്രത്തെയാണ് ഉമ അവതരിപ്പിക്കുന്നതും. ഇപ്പോൾ ഗീതാഗോവിന്ദം ഉൾപ്പെടെ നിരവധി സീരിയലുകളുടെ ഭാഗമാണ് താരം.

സോഷ്യൽ മീഡിയയിൽ സജീവമായ ഉമ നായരുടെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രണ്ട് വ്യത്യസ്ത വേഷങ്ങളിലുള്ള അഭിനയ പകർച്ചയാണ് താരം റീൽ രൂപത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. വ്യത്യസ്ത സീരിയലുകളിലെ എതിർ ഭാവങ്ങളാണ് മലയാളികളെ അമ്പരപ്പിക്കുന്നത്. ഒരിടത്ത് വളരെ സന്തോഷവതിയാണെങ്കിൽ മറുവശത്ത് സങ്കടമാണ് ഭാവം. വളരെ വ്യത്യസ്തമായി കൈകാര്യം ചെയ്ത രണ്ട് വേഷങ്ങളെയാണ് ഒരു കുടക്കീഴില്‍ താരം പങ്കുവച്ചിരിക്കുന്നത്.

'അഭിനയം ഒരു അത്ഭുതമാണ്. നിങ്ങളുടെ വേഷവും ഭാവവും മാറ്റിയാൽ നിങ്ങൾക്ക് ആരായി വേണമെങ്കിലും മാറാം' എന്നാണ് നടി കുറിച്ചിരിക്കുന്നത്. പ്രേക്ഷകരെല്ലാം താരത്തിന്റെ അഭിനയ മികവിനെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. മിനിസ്‌ക്രീൻ താരങ്ങളടക്കം നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

അമ്മ വേഷമായാലും സഹോദരിയായാലും വ്യത്യസ്തതയുള്ള കഥാപാത്രങ്ങള്‍ മാത്രമേ ഉമ നായര്‍ സ്വീകരിക്കാറുള്ളൂ. ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ചതിനു ശേഷമുള്ള ദുരനുഭവങ്ങൾ താരം നേരത്തെ തുറന്ന് പറഞ്ഞിരുന്നു. 'എന്റെ പേഴ്സണൽ ലൈഫിൽ‌ വേദനിക്കേണ്ടി വന്നത് മുതലാണ് പലതും എനിക്ക് മനസിലായത്. ഞാൻ ഒറ്റയ്ക്കാണ് എന്നും... എന്റെ മാത്രം തീരുമാനം കൊണ്ട് വിവാഹം കഴിഞ്ഞതാണല്ലോ. അതുകൊണ്ട് അച്ഛനെയോ അമ്മയെയോ സഹോദരങ്ങളെയോ ഒന്നും കുറ്റപ്പെടുത്താനാവില്ല' എന്നായിരുന്നു താരം പറഞ്ഞത്.

ALSO READ : റിലീസിന് മുന്‍പേ വിറ്റത് 4 ലക്ഷം ടിക്കറ്റുകള്‍! 'ആദിപുരുഷ്' ഇതുവരെ നേടിയത്

WATCH : 'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത