Asianet News MalayalamAsianet News Malayalam

പുതിയ താരത്തോടൊപ്പം ശ്രുതി രജനികാന്ത്, കുഞ്ഞിൻറെ വരവ് ആഘോഷമാക്കി ആരാധകർ

അടുത്തിടെ ഒരു അഭിമുഖത്തിൽ സീരിയലിൽ നിന്ന് മാറ്റണമെന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടതിനെക്കുറിച്ച് ശ്രുതി പറഞ്ഞിരുന്നു.

Shruti Rajinikanth with the new star, fans celebrated the arrival of the baby vvk
Author
First Published Apr 24, 2024, 7:48 AM IST | Last Updated Apr 24, 2024, 7:48 AM IST

കൊച്ചി: ചക്കപ്പഴം സീരിയലിൽ പൈങ്കിളിയ്ക്ക് ഒരു കുഞ്ഞ് കൂടി പിറന്ന ശേഷമുള്ള വിശേഷങ്ങളാണ് ഇപ്പോൾ കാണിക്കുന്നത്. സീമന്ത ചടങ്ങൊക്കെ സീരിയൽ കുടുംബം വളരെ ആഘോഷമാക്കിയിരുന്നു. കുഞ്ഞിൻറെ വരവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുകയാണ് ശ്രുതി. കുഞ്ഞിനെ എടുത്ത് താലോലിക്കുന്നതാണ് ചിത്രങ്ങളിൽ. ശ്രുതി ഫാൻസ് പേജും ചകക്കപ്പഴം ഫാൻസ് പേജും ചേർന്ന് ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. 

അടുത്തിടെ ഒരു അഭിമുഖത്തിൽ സീരിയലിൽ നിന്ന് മാറ്റണമെന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടതിനെക്കുറിച്ച് ശ്രുതി പറഞ്ഞിരുന്നു. 'വണ്ണം വെക്കുക എന്നത് എനിക്ക് വെല്ലുവിളിയാണ്. എന്റെ അമ്മയ്‌ക്കൊക്കെ ഭയങ്കര എളുപ്പമാണ്. പച്ച വെള്ളം കുടിച്ചാല്‍ മതി. പക്ഷെ എനിക്ക് ഭയങ്കര വെല്ലുവിളിയാണ്. എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളിയാണ് വണ്ണം വെക്കുക എന്നത്. കോവിഡ് സമയത്ത് ഞാന്‍ വണ്ണം വച്ചിരുന്നു. 

അപ്പോഴാണ് ചക്കപ്പഴത്തില്‍ വരുന്നതെന്ന് ശ്രുതി പറയുന്നു. അതിനാല്‍ ആളുകള്‍ക്ക് ബബ്ലിയായ എന്നെയേ അറിയൂ. പെട്ടെന്ന് മാറിയപ്പോള്‍ അവര്‍ക്ക് എന്നെ അംഗീകരിക്കാനേ സാധിക്കുന്നില്ല. അതിനാല്‍ എന്നെ മാറ്റിക്കളയണം എന്നു വരെ അവര്‍ പറയാന്‍ തുടങ്ങി. പക്ഷെ എന്റെ രോഗാവസ്ഥ കാരണം എനിക്ക് വണ്ണം വെക്കാന്‍ സാധിച്ചിരുന്നില്ല. അങ്ങനെ പറ്റാതെ വരുമ്പോള്‍ എനിക്ക് വിഷമം തോന്നാറുണ്ട്. കാരണം എനിക്കുമിഷ്ടം കുറച്ച് ബബ്ലിയായിരിക്കാനാണ്'. അത് തനിക്ക് വലിയ വെല്ലുവിളിയായി തോന്നിയിട്ടുണ്ടെന്നും ശ്രുതി പറഞ്ഞിരുന്നു.

അപര്‍ണ ദാസിന്‍റെ ഹല്‍ദി; വര്‍ണ്ണാഭമായ ചിത്രങ്ങള്‍

10 കോടിക്ക് ഇരുപത് ഏക്കര്‍ സ്ഥലം വാങ്ങി അമിതാഭ് ബച്ചന്‍: പദ്ധതി ഇതാണ്

Latest Videos
Follow Us:
Download App:
  • android
  • ios