kudumbavilakku : 'അനന്യ 'കുടുംബവിളക്കി'ൽ നിന്ന് പോയോ?', നാടകീയമായി വെളിപ്പെടുത്തി വീഡിയോയുമായി ആതിര

Published : Nov 25, 2021, 04:55 PM IST
kudumbavilakku : 'അനന്യ 'കുടുംബവിളക്കി'ൽ നിന്ന് പോയോ?', നാടകീയമായി വെളിപ്പെടുത്തി വീഡിയോയുമായി ആതിര

Synopsis

ജീവിതത്തിലേക്ക് വരാനിരിക്കുന്ന കുഞ്ഞതിഥിക്കായുള്ള  കാത്തിരിപ്പിലാണ് ആതിരയിപ്പോൾ. അടുത്തിടെ വിവാഹ വാർഷിക ദിനത്തിലായിരുന്നു ആതിര ഇക്കാര്യം വെളിപ്പെടുത്തിയത്.

മലയാളി പ്രേക്ഷകരുടെ ഇഷ്‍ട പരമ്പരയാണ് ഏഷ്യാനെറ്റിലെ 'കുടുംബവിളക്ക്'. റേറ്റിങ്ങില്‍ എപ്പോഴും മുന്നിലെത്താറുള്ള പരമ്പര സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതകഥയാണ് പറയുന്നത്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുകയും വീട്ടില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടിവരികയും ചെയ്യുന്ന വീട്ടമ്മയാണ് സുമിത്ര. പരമ്പരയിലെ ഓരോ താരങ്ങളും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്.


ഇവരെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഒപ്പം താരങ്ങള്‍ക്കും പരമ്പരയ്ക്കും സോഷ്യല്‍മീഡിയയില്‍ ഫാന്‍ ഗ്രൂപ്പുകളുമുണ്ട്. പരമ്പരയില്‍  ഡോക്ടര്‍ അനന്യയായി എത്തുന്ന ആതിര മാധവ് പ്രേക്ഷകർക്ക് ഏറെ ഇഷ്‍ടപ്പെട്ട താരങ്ങളിൽ ഒരാളാണ്. സുമിത്രയുടെ മൂത്ത മകനായ ഡോക്ടര്‍ അനിരുദ്ധിന്റെ ഭാര്യയുടെ വേഷത്തിലാണ് ആതിരയെത്തുന്നത്. 


ജീവിതത്തിലേക്ക് വരാനിരിക്കുന്ന കുഞ്ഞതിഥിക്കായുള്ള  കാത്തിരിപ്പിലാണ് ആതിരയിപ്പോൾ. അടുത്തിടെ വിവാഹ വാർഷിക ദിനത്തിലായിരുന്നു ആതിര ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഗർഭിണിയാണെന്ന് വെളിപ്പെടുത്തിയതോടെ ആതിര 'കുടുംബവിളക്കി'ൽ നിന്ന് പിന്മാറിയെന്ന തരത്തിൽ വ്യാപക പ്രചാരണമാണ് നടക്കുന്നത്. നേരത്തെ പരമ്പരയിൽ  ശീതളായിരുന്ന  അമൃത കാണാനെത്തിയപ്പോൾ പുറത്തുവിട്ട വീഡിയോയിൽ താൻ പരമ്പരയിൽ തുടരുമെന്ന് അറിയിച്ചെങ്കിലും വ്യാജ വാർത്തകൾ വീണ്ടും തുടർന്നു.  ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെ ലൊക്കേഷൻ വിശേഷങ്ങൾക്കൊപ്പം കള്ളം പ്രചരിപ്പിക്കരുതെന്ന അപേക്ഷ കൂടി പങ്കുവയ്ക്കുകയാണ് ആതിര. 


ആതിര മാധവ് പോകുന്നെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നത് നാടകീയമായാണ് 'കുടുംബവിളക്ക്' ടീം ആകെ അവതരിപ്പിച്ചത്. ആതിര പോവുകയാണോ? യൂട്യൂബ് ചാനലുകളിൽ അങ്ങനെ വാർത്ത കണ്ടല്ലോ എന്ന  തരത്തിൽ പരസ്‍പരം സംസാരിക്കുകയാണ് സഹ പ്രവർത്തകർ. ഒടുവിൽ ആതിരയോട് തന്നെ ചോദിക്കാമെന്ന് പറഞ്ഞ്, എല്ലാരും ഒരുമിച്ചിരിക്കുമ്പോൾ, ആതിര മറുപടി പറയുകയാണ്. തുടക്കത്തിൽ ഒരു ട്വിസ്റ്റ് കൊടുത്തതാണ്. ഞാന്‍ പോയിട്ടില്ല, എല്ലാവരുടേയും കൂടെ ഇരിക്കുകയാണ്. ഞാന്‍ പോകുമ്പോള്‍ ഒഫീഷ്യലായി എല്ലാവരേയും അറിയിക്കും. അതുവരെ ദയവ് ചെയ്‍ത് ഞാന്‍ പോയി എന്ന് പറയല്ലേ, ഇത്  എന്റെ അഭ്യര്‍ത്ഥനയാണ് ആതിര പറഞ്ഞു. തുടർന്ന് ഷൂട്ടിങ് സെറ്റിൽ ഓരോരുത്തരായി അവരുടെ കോസ്റ്റ്യൂമിൽ ആതിര പരിചയപ്പെടുത്തുന്നുണ്ട്.

 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍