നയന്‍സിന് ഷാരൂഖിന്‍റെ 'ഗുഡ് ബൈ കിസ്' - വൈറലായി വീഡിയോ

Published : Feb 13, 2023, 12:03 PM IST
നയന്‍സിന് ഷാരൂഖിന്‍റെ 'ഗുഡ് ബൈ കിസ്' - വൈറലായി വീഡിയോ

Synopsis

വൈറലായ ഒരു വീഡിയോയിൽ  ആരാധകർ തടിച്ചുകൂടിയതിന് ഇടയിലൂടെ കാറില്‍ കയറുന്ന ഷാരൂഖ് കാര്‍ ഡോര്‍ പകുതി തുറന്ന് നയൻതാരയുടെ കവിളിൽ ചുംബിക്കുന്നത് കാണാം.

ചെന്നൈ: ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ ചെന്നൈയില്‍ നയന്‍താരയെ സന്ദര്‍ശിച്ച വീഡിയോകളും ചിത്രങ്ങളും വൈറലാകുന്നു. തന്‍റെ അടുത്ത ചിത്രമായ ജവാന്‍റെ സംവിധായകന്‍ അറ്റ്ലിക്ക് ഒപ്പമാണ് ഷാരൂഖ് ചെന്നൈയില്‍ എത്തിയത്. ജവാന്‍ ചിത്രത്തിലെ നായികയാണ് നയന്‍താര. 

വൈറലായ ഒരു വീഡിയോയിൽ  ആരാധകർ തടിച്ചുകൂടിയതിന് ഇടയിലൂടെ കാറില്‍ കയറുന്ന ഷാരൂഖ് കാര്‍ ഡോര്‍ പകുതി തുറന്ന് നയൻതാരയുടെ കവിളിൽ ചുംബിക്കുന്നത് കാണാം. തുടര്‍ന്ന് നയന്‍താര ഷാരൂഖിന് നേരെ കൈവീശി കാറിന്‍റെ ഡോർ അടച്ച് യാത്ര പറയുന്നത് കാണാം. കറുന്ന ടീഷര്‍ട്ടിലും അതിന് ഇണങ്ങുന്ന ജാക്കറ്റും പാന്‍റും കുളിംഗ് ഗ്ലാസുമാണ് ഷാരൂഖ് ധരിച്ചിരിക്കുന്നത്. ഒരു ടീഷര്‍ട്ട് ധരിച്ചാണ് നയന്‍താരയെ വീഡിയോയില്‍ കാണുന്നത്. 

പ്രചരിക്കുന്ന മറ്റൊരു വീഡിയോയില്‍ ഷാരൂഖ് ആരാധകര്‍ക്ക് ഇടയില്‍ നില്‍ക്കുന്നത് കാണിക്കുന്നുണ്ട്. സെക്യൂരിറ്റി ജീവനക്കാരും ഇദ്ദേഹത്തിന് ചുറ്റും ഉണ്ട്. എന്നാല്‍ ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും, അവര്‍ക്കൊപ്പം വിശേഷം പങ്കിടാനും ഷാരൂഖ് സമയം കണ്ടെത്തുന്നുണ്ട്. ഒടുക്കം കാറില്‍ കയറാന്‍ നേരം ആരാധകര്‍ക്ക് ഫ്ലെയിംഗ് കിസ് നല്‍കാനും ഷാരൂഖ് മറക്കുന്നില്ലെന്ന് വീഡിയോയില്‍ കാണാം. 

അതേ സമയം ജവാന്‍ ഷൂട്ടിംഗ് മുംബൈയില്‍ പുരോഗമിക്കുകയാണ്. അടുത്തിടെയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ അറ്റ്ലിക്ക് കുഞ്ഞു പിറന്നത്. ഈ കുഞ്ഞിനെ കാണാനാണ് ഷൂട്ടിംഗ് ഇടവേളയില്‍ ഷാരൂഖ് അറ്റ്ലിക്കൊപ്പം ചെന്നൈയില്‍ എത്തിയത്. ഒപ്പം നയന്‍താരയെയും സന്ദര്‍ശിച്ചുവെന്നാണ് വിവരം. നേരത്തെ നയന്‍താര വിഘ്നേശ് ശിവന്‍ വിവാഹത്തിന് ഷാരൂഖ് എത്തിയിരുന്നു. 

തിരിച്ചുവരവ് രാജകീയമാക്കി കിം​ഗ് ഖാൻ; 1000 കോടിയിലേക്ക് കുതിച്ച് 'പഠാൻ'

പ്രണവ് ടൂറൊക്കെ കഴിഞ്ഞു വന്നു; അടുത്ത മാസം മുതല്‍ അവന്‍ കഥകള്‍ കേട്ട് തുടങ്ങും: വിശാഖ് സുബ്രഹ്മണ്യം

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത