'34 വർഷമായി, അന്ന് ​ഗൗരിക്ക് നൽകിയ പ്രണയ സമ്മാനം അതാണ്'; ഓർത്തെടുത്ത് ഷാരൂഖ്

Published : Feb 15, 2023, 10:15 PM IST
'34 വർഷമായി, അന്ന് ​ഗൗരിക്ക് നൽകിയ പ്രണയ സമ്മാനം അതാണ്'; ഓർത്തെടുത്ത് ഷാരൂഖ്

Synopsis

1991ൽ ആയിരുന്നു ഷാരൂഖ് ഖാനും ഗൗരിയും തമ്മിലുള്ള വിവാഹം.

ബോളിവുഡിന്റെ പ്രിയ കി​ഗ് ഖാൻ ആണ് ഷാരൂഖ്. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ എസ്ആർകെ നിറഞ്ഞാടിയ വേഷങ്ങൾ പലതാണ്. ഭാഷാഭേദമെന്യെ നിരവധി ആരാധകരുള്ള ഷാരൂഖ് പലപ്പോഴും ട്വിറ്ററിൽ ലൈവ് വരാറുണ്ട്. ക്യു ആർഡ് എ സെക്ഷനിൽ ആരാധകരുമായി സംവാദിക്കാറുമുണ്ട്. അത്തരത്തിൽ വാലന്റൈൻ ദിനത്തിൽ ആരാധകരുടെ ചോദ്യത്തിന് ഷാരൂഖ് നൽകിയൊരു മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.  

ഭാര്യ ഗൗരിക്ക് ആദ്യമായി നൽകിയ വലന്റൈൻ ഗിഫ്റ്റ് എന്താണ് എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഇതിന് 'തന്റെ ഓർമ ശരിയാണെങ്കിൽ 34 വർഷം മുമ്പായിരിക്കും ഗൗരിക്ക് ആദ്യത്തെ സമ്മാനം നൽകിയത്. പിങ്ക് നിറത്തിലുള്ള പ്ലാസ്റ്റിക് കമ്മലാണത്', എന്നാണ് ഷാരൂഖ് നൽകിയ മറുപടി. നിരവധി പേരാണ് നടന്റെ റിപ്ലെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവയ്ക്കുന്നത്. 

1991ൽ ആയിരുന്നു ഷാരൂഖ് ഖാനും ഗൗരിയും തമ്മിലുള്ള വിവാഹം. ആറ് വർഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം. തന്റെ ജീവിതത്തിൽ ആദ്യമായി തീവ്ര പ്രണയം തോന്നിയ ആളാണ് ഗൗരിയെന്ന് ഷാറുഖ് ഖാൻ മുൻപ് പറഞ്ഞിട്ടുണ്ട്. 

കാലങ്ങളായി ബോളിവുഡിന്റെ ബാദ്ഷയായി തിളങ്ങുന്ന നടന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ പഠാൻ ആണ്. ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധാർത്ഥ് ആനന്ദ് ആണ്. ലോകമെമ്പാടുമായി 1000 കോടിയിലേക്ക് അടുക്കാനൊരുങ്ങുന്ന  ചിത്രം ഇന്ത്യയിൽ നിന്നുമാണ് 500 കോടി പിന്നിട്ടു കഴിഞ്ഞു. ദീപിക പദുക്കോൺ നായികയായി എത്തിയ ചിത്രത്തിൽ ജോൺ എബ്രഹാമും സൽമാൻ ഖാനും പ്രധാന വേഷത്തിൽ എത്തിയിരുന്നു. 2018 ല്‍ പുറത്തെത്തിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രമാണ് പഠാന്‍. 

മലൈക്കോട്ടൈ വാലിബൻ, റാം, ജയിലർ...; മോഹൻലാലിന്റെ വമ്പൻ തിരിച്ചുവരവിന് കളമൊരുക്കി 2023

PREV
Read more Articles on
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു