റിയാലിറ്റി ഷോയിൽ തങ്ങളെ കോമാളിയാക്കി, സങ്കടം പറഞ്ഞ് ശൈത്യയും അമ്മ ഷീനയും

Published : Apr 25, 2024, 01:45 PM ISTUpdated : Apr 25, 2024, 02:59 PM IST
റിയാലിറ്റി ഷോയിൽ തങ്ങളെ കോമാളിയാക്കി, സങ്കടം പറഞ്ഞ് ശൈത്യയും അമ്മ ഷീനയും

Synopsis

ഇപ്പോഴിതാ മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ചാനൽ റിയാലിറ്റി ഷോയിൽ തങ്ങളെ കോമാളികളാക്കിയെന്ന് പറയുകയാണ് ശൈത്യ സന്തോഷും അമ്മ ഷീന സന്തോഷും. 

തിരുവനന്തപുരം: വിവിധ റിയാലിറ്റി ഷോകളിലൂടെയും ഉപ്പും മുളകിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് ശൈത്യ സന്തോഷ്. ചാനല്‍ പരിപാടികളില്‍ മാത്രമല്ല ഇടയ്ക്ക് ബിഗ് സ്‌ക്രീനിലും മുഖം കാണിച്ചിട്ടുണ്ട് ശൈത്യ. നൃത്തത്തിലൂടെയായാണ് താരം അഭിനയമേഖലയിലേക്ക് എത്തിയത്. അഭിനയവും പാട്ടുമൊക്കെയായി സജീവമായ താരം പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. എല്‍എല്‍ബി പൂര്‍ത്തിയാക്കിയ ശൈത്യ അഭിഭാഷക കൂടിയാണ്. വക്കീല്‍ ജോലിയും അഭിനയവും ഒന്നിച്ച് കൊണ്ടുപോവാനാഗ്രഹിക്കുന്നയാളാണ് താനെന്ന് താരം പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ചാനൽ റിയാലിറ്റി ഷോയിൽ തങ്ങളെ കോമാളികളാക്കിയെന്ന് പറയുകയാണ് ശൈത്യ സന്തോഷും അമ്മ ഷീന സന്തോഷും. ഒരു വർഷം തങ്ങൾ ഇതിനായി കഷ്ടപ്പെട്ടു, പക്ഷേ അവസാന ഒരു ദിവസത്തെ പെർഫോമൻസ് വെച്ച് തങ്ങളെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി. തങ്ങളുടെ കഷ്ടപ്പാടിന് അഞ്ചാം സ്ഥാനം അല്ല കിട്ടേണ്ടത് എന്ന ബോധ്യം കൊണ്ട് ഇരുവരും ആ സമ്മാനം നിരസിച്ചിരുന്നു. സൂപ്പർ അമ്മയും മകളും എന്ന റിയാലിറ്റി ഷോയിലാണ് ഇരുവരും പങ്കെടുത്തത്.  

തുടക്കം മുതലേ നല്ല സ്വീകാര്യത ലഭിച്ചവരായിരുന്നു ശൈത്യയും ഷീനയും. ഒന്നാം സ്ഥാനം ഉറപ്പിച്ച് തന്നെയായിരുന്നു ഓരോ പെർഫോമൻസും. എന്നാൽ ചാനലുകാർ വെറും കോമാളിയാക്കി കളഞ്ഞുവെന്നാണ് ഇരുവരും പറയുന്നത്. ചാനലുകാർക്ക് തങ്ങളുടെ കോമഡിയും എൻറെ കരച്ചിലും ഒക്കെ വേണമായിരുന്നു റീച്ച് കൂട്ടാൻ എന്നാണ് ഷീന പറയുന്നത്. സൂപ്പർ അമ്മയും മകളുമെന്ന് പറഞ്ഞിട്ട് നടന്നത് മുഴുവൻ ഡാൻസ് റിയാലിറ്റി ഷോയാണ്. ഡാൻസ് അറിയാത്തൊരാൾ ഇതിന് അർഹയല്ലെന്ന് പറഞ്ഞാണ് ട്രോഫി വേണ്ടെന്ന് വെച്ചത്. 

കോമഡി കഥാപാത്രങ്ങള്‍ ചെയ്യുന്നതിനാല്‍ ശൈത്യയ്ക്ക് അവസരം കിട്ടുന്നത് കുറവാണെന്നും ഷീന പറഞ്ഞിരുന്നു. ഓഡീഷന്‍ കഴിയുമ്പോള്‍ കോമഡി ക്യാരക്ടര്‍ ചെയ്യുന്നയാളായതിനാല്‍ ഇത് ചെയ്യാനാവുമോയെന്ന് തോന്നുന്നില്ലെന്നാണ് പലരും പറയാറുള്ളത്. കോമഡി തന്നെയേ ചെയ്യൂയെന്നൊന്നുമില്ല. ഏത് തരം ക്യാരക്ടര്‍ വേണമെങ്കിലും ചെയ്യാനാവുമെന്നും അമ്മയും മകളും പറഞ്ഞിരുന്നു.

'ഒന്ന് സെറ്റിലാകണ്ടെ': ആമിര്‍ ഖാനോട് ചോദ്യവുമായി കപില്‍ ശര്‍മ്മ

സിനിമ കാണുന്നതിനേക്കാൾ ഒരുപാട് കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ചെയ്യാനുണ്ട്: പ്രേക്ഷകരോട് ഫഹദ്

PREV
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി