അന്ന് ഡാഡി വാങ്ങി തന്ന 'സെലീന സ്കെർട്ട്' ധരിക്കാൻ കഴിഞ്ഞത് ഇപ്പോൾ; ചിത്രങ്ങളുമായി ഷാലിൻ

Web Desk   | Asianet News
Published : Nov 22, 2020, 07:38 PM IST
അന്ന് ഡാഡി വാങ്ങി തന്ന 'സെലീന സ്കെർട്ട്' ധരിക്കാൻ കഴിഞ്ഞത് ഇപ്പോൾ; ചിത്രങ്ങളുമായി ഷാലിൻ

Synopsis

തടി മൂലമാണ് തനിക്ക് ഇത് ധരിക്കാൻ കഴിയാതിരുന്നതെന്നും താരം പറയുന്നു. പുത്തൻ വേഷത്തിൽ ഗോർജിയസ് ലുക്കാണ് ഷാലിനെന്നാണ് ചിത്രങ്ങൾക്ക് താഴെ വരുന്ന കമന്റുകൾ.   

ഷ്യാനെറ്റിലെ ഓട്ടോ​ഗ്രാഫ് എന്ന പരമ്പരയിലൂടെ അഭിനയരം​ഗത്ത് എത്തിയ താരമാണ് ഷാലിൻ. പിന്നീട് ബി​ഗ് സ്ക്രീനിലും ഷാലിൻ തിളങ്ങി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് ഡയറ്റിലൂടേയും വ്യായാമത്തിലൂടേയും 13 കിലോയോളം ശരീരഭാരമാണ് ഷാലിൻ കുറച്ചിരുന്നത്. ബബ്ലി ലുക്ക് മാറ്റിയ ശേഷമുള്ള ചിത്രങ്ങളും അടുത്തിടെ നടി പങ്കുവെച്ചിരുന്നു. ഭാരം കുറച്ച ശേഷമുള്ള മറ്റൊരു ചിത്രവുമായാണ് ഷാലിൻ എത്തിയിരിക്കുന്നത്.

അച്ഛൻ തനിക്ക് തന്ന സമ്മാനത്തെ കുറിച്ചാണ് പുതിയ പോസ്റ്റ്. സെലീന ഗോംസ് ഫാനായിരുന്ന തനിക്ക് അച്ഛൻ വാങ്ങി തന്ന 'സെലീന സ്കെർട്ട്' ഇപ്പോഴാണ് തനിക്ക് ധരിക്കാൻ കഴിഞ്ഞതെന്നാണ് താരം കുറിച്ചിരിക്കുന്നത്. സ്കെർട്ട് അണിഞ്ഞ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. തടി മൂലമാണ് തനിക്ക് ഇത് ധരിക്കാൻ കഴിയാതിരുന്നതെന്നും താരം പറയുന്നു. പുത്തൻ വേഷത്തിൽ ഗോർജിയസ് ലുക്കാണ് ഷാലിനെന്നാണ് ചിത്രങ്ങൾക്ക് താഴെ വരുന്ന കമന്റുകൾ. 

എൽസമ്മ എന്ന ആൺകുട്ടി, മല്ലുസിങ്, വിശുദ്ധൻ, റെബേക്ക ഉതുപ്പ് കിഴക്കേമല, ധമാക്ക തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഷാലിൻ ലോക്ക് ഡൗൺ കാലത്താണ് ശരീരഭാരം 68-ൽ നിന്ന് 55 ആക്കിയത്. കീറ്റോ ഡയറ്റിലൂടേയും ചിട്ടയായ വ്യായാമത്തിലൂടേയുമാണ് ഷാലിന് ഇത് സാധിച്ചത്.

PREV
click me!

Recommended Stories

'ഹാപ്പി 14th മൈ ജാൻ'; വിവാഹ വാർഷികത്തിൽ അമാലിനെ ചേർത്തണച്ച് ദുൽഖർ
'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി