'ഞാൻ ഇല്ലാതെ നിങ്ങൾ അടിച്ചു പൊളിക്കേണ്ട ', കുറിപ്പും ചിത്രവുമായി ശാലു കുര്യൻ

Published : Jan 28, 2021, 06:10 PM IST
'ഞാൻ ഇല്ലാതെ നിങ്ങൾ അടിച്ചു പൊളിക്കേണ്ട ', കുറിപ്പും ചിത്രവുമായി ശാലു കുര്യൻ

Synopsis

ശാലു കുര്യന്റെ ഒരു ഇൻസ്റ്റഗ്രാം കുറിപ്പും ചിത്രവും ഏറ്റെടുക്കുകയാണ് ആരാധകരിപ്പോൾ. ' പെണ്ണുങ്ങളേ, നിങ്ങളെ ഞാ വല്ലാതെ മിസ് ചെയ്യുന്നു, നമ്മുടെ പൊട്ടെ തമാശകളും, ലൂസ് ടോക്സും എല്ലാം മിസ് ചയ്യുന്നു. അങ്ങനെ ഞാൻ ഇല്ലാതെ നിങ്ങൾ അടിച്ചു പൊളിക്കേണ്ട പൂർവ്വാധികം കരുത്തോടെ ഞാൻതിരിച്ചുവരും'- എന്ന കുറിപ്പാണ് ശാലു പങ്കുവച്ചിരിക്കുന്നത്.

ശാലു കുര്യന്റെ ഒരു ഇൻസ്റ്റഗ്രാം കുറിപ്പും ചിത്രവും ഏറ്റെടുക്കുകയാണ് ആരാധകരിപ്പോൾ. ' പെണ്ണുങ്ങളേ, നിങ്ങളെ ഞാ വല്ലാതെ മിസ് ചെയ്യുന്നു, നമ്മുടെ പൊട്ടെ തമാശകളും, ലൂസ് ടോക്സും എല്ലാം മിസ് ചയ്യുന്നു. അങ്ങനെ ഞാൻ ഇല്ലാതെ നിങ്ങൾ അടിച്ചു പൊളിക്കേണ്ട പൂർവ്വാധികം കരുത്തോടെ ഞാൻ തിരിച്ചുവരും'- എന്ന കുറിപ്പാണ് ശാലു പങ്കുവച്ചിരിക്കുന്നത്. നടി മഞ്ജു പിള്ളയേയും മനേഷയെയും ഭാഗ്യലക്ഷ്‍മിയെയും ടാഗ് ചെയ്‍തായിരുന്നു ശാലുവിന്റെ പോസ്റ്റ്. ഇവരോടൊപ്പമുള്ള ചിത്രവും ശാലു പങ്കുവയ്ക്കുന്നുണ്ട്.

അടുത്തിടെയാണ് താരം ഒരു കുഞ്ഞിന് ജന്മം നൽകിയ വിവരം പങ്കുവയ്ക്കുന്നത്. കുഞ്ഞിന് രണ്ടുമാസം ആയെന്നും അഭിനയത്തിലേക്ക് തിരിച്ചുവരുമെന്നുമായിരുന്നു ഇൻസ്റ്റഗ്രാമിലൂടെ ശാലു പറഞ്ഞത്. അലിസ്റ്റർ മെൽവിൻ എന്നാണ് മകന് ശാലുവും മെൽവിനും നൽകിയ പേര്. കുഞ്ഞ് കൈ ചേർത്ത് പിടിച്ച ഒരു ചിത്രവും താരം അന്ന് പങ്കുവച്ചിരുന്നു.

കുഞ്ഞ് പിറക്കാനിരുന്ന സമയത്തായിരുന്ന ഷാലു തട്ടീം മുട്ടീം എന്ന പരമ്പരയിൽ നിന്ന് മാറി നിന്നത്. ഇപ്പോഴിതാ ഉടൻ അഭിനയത്തിലേക്ക് തിരിച്ചെത്തുമെന്ന സൂചനയാണ് കുറിപ്പും ചിത്രവും നൽകുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് പരമ്പര ചന്ദനമഴയിലെ നെഗറ്റീവ് റോളിലൂടെയാണ് മലയാളികൾക്ക് ശാലു കുര്യൻ സുപരിചിതയായത്. ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ പരമ്പരയ്ക്ക് ശേഷം നിരവധി അവസരങ്ങൾ ശാലുവിനെ തേടിയെത്തി.

വിവാഹം കഴിഞ്ഞ ശേഷവും അഭിനയം തുടർന്ന ശാലു അടുത്തിടെയാണ് താരം കാമറയ്ക്ക് മുമ്പിൽ നിന്ന് മാറിനിന്നത്. ഇടവേള എടുത്ത താരത്തോട്, അവസാനമായി വേഷമിട്ടുകൊണ്ടിരുന്ന തട്ടീം മുട്ടീം പരമ്പരയിൽ ഇനി ഉണ്ടാകില്ലേ എന്ന സംശയം പ്രേക്ഷകർ ഉന്നയിച്ചിരുന്നു.

 

PREV
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി