'എവിടെ കൊണ്ടിട്ടാലും അവൾ സർവൈവ് ചെയ്യും',മകളെക്കുറിച്ച് ലക്ഷ്മി പ്രമോദ്

Published : May 15, 2024, 07:46 AM IST
'എവിടെ കൊണ്ടിട്ടാലും അവൾ സർവൈവ് ചെയ്യും',മകളെക്കുറിച്ച് ലക്ഷ്മി പ്രമോദ്

Synopsis

ഞങ്ങൾ 3 പേരും മാത്രമായിരുന്ന ലോകത്തേയ്ക് ഒരു പുതിയ അതിഥി കൂടി എത്തിയപ്പോഴും, അവൾ ഞങ്ങളെ ഞെട്ടിച്ചു. ഇപ്പോ ഞങ്ങളെക്കാളും കൂടുതൽ മോനെ കെയർ ചെയുന്നത് ദുവാമ്മിയാണ്. 

തിരുവനന്തപുരം: ചുരുങ്ങിയ സമയം കൊണ്ട് മിനി സ്‌ക്രീനിൽ വ്യക്തമായ സ്ഥാനം നേടിയെടുത്ത ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ആക്ട്രസ്സ്. ഇതൊക്കെയാണ് ലക്ഷ്മി പ്രമോദ് എന്ന നടി. സ്വന്തമായ അധ്വാനം കൊണ്ട് കരിയറിൽ തിളങ്ങി നിന്ന നടി ആരുടേയും ശുപാർശ കൊണ്ട് വളർന്നു വന്ന ഒരു താരം അല്ല. ലക്ഷ്മി പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 

"2017 മെയ് 12 നു ഒരു കുഞ്ഞിപ്പെണ്ണ് എന്റെ ജീവിതത്തിലേയ്ക് വന്നു. ഇന്നവൾക്ക് 7 വയസ്സായെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. ഇരുപത്തിനാലു മണിക്കൂർ ഫുൾ എനർജി ആയിരിക്കും. എവിടേലും കുറച്ചു നേരം വെറുതെ ഇരിക്കുക എന്നുള്ളത് അവളുടെ ഡിക്ഷ്ണറിയിൽ ഇല്ല. അതുകൊണ്ട് തന്നെ ഒരു ദിവസം എന്റെ കെയിൽ നിന്ന് എത്ര അടിയും വഴക്കും കിട്ടും എന്ന് അറിയോ.

എത്ര അടിച്ചാലും വഴക്ക് പറഞ്ഞാലും ഒരു 10 മിനിറ്റ് കഴിയുമ്പോ ഉമ്മീന്നും വിളിച് ഓടി വരും ,സോറിയൊക്കെ യൊക്കെ പറഞ്ഞു എന്നെ സമാധാനിപ്പിക്കാൻ. അപ്പോ എനിക്കും സങ്കടം വരും അപ്പോ തന്നെ കെട്ടിപിടിച്ചു ഒരു ഉമ്മയൊക്കെ കൊടുത്തങ് സെറ്റ് ആവും ഞങ്ങൾ. ആളൊരു പഞ്ചപാവമാ, എന്നാലും ചില സമയങ്ങളിൽ നമ്മൾ ടിപ്പിക്കൽ ‘അമ്മ ആവാതെ വേറെ വഴി ഇല്ലല്ലോ. എവിടെ കൊണ്ടിട്ടാലും അവൾ സർവൈവ് ചെയ്യും. അവസരം ഒത്തു അതിൽ പെട്ടെന്ന് അഡാപ്റ്റ് ആയിക്കോളും. വീട്ടിലിങ്ങനെ രാജകുമാരിയായി വിലസി നടന്നപ്പോഴാ പെട്ടെന്നൊരു രാജകുമാരന്റെ എൻട്രി.

ഞങ്ങൾ 3 പേരും മാത്രമായിരുന്ന ലോകത്തേയ്ക് ഒരു പുതിയ അതിഥി കൂടി എത്തിയപ്പോഴും, അവൾ ഞങ്ങളെ ഞെട്ടിച്ചു. ഇപ്പോ ഞങ്ങളെക്കാളും കൂടുതൽ മോനെ കെയർ ചെയുന്നത് ദുവാമ്മിയാണ്. ഇന്നെന്റെ കുഞ്ഞാവ അവൾടെ ലൈഫിൽ പുതിയ ഒരു ഫേസ് എക്‌സ്‌പ്ലോർ ചെയ്തോണ്ടിരിക്കുന്നു. അത് എന്താണെന്നൊക്കെ ഉടനെ ഞാൻ നിങ്ങളോട് പറയാട്ടോ. എല്ലാരുടെയും പ്രാർത്ഥനയും സ്നേഹവും അവൾക്കുണ്ടാകണം.ഉമ്മീടെയും വാപിയിടെയും രാജകുമാരിയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ"- ലക്ഷ്മി കുറിച്ചു.

ഗ്ലാമര്‍ അവധിക്കാല ചിത്രങ്ങളുമായി എസ്തര്‍ ; യാത്രയ്ക്ക് തിരഞ്ഞെടുത്ത ഇടത്തിന്‍റെ പേരില്‍ ഇടഞ്ഞ് ചിലര്‍

വോട്ട് ചെയ്യാന്‍ വേണ്ടി മാത്രം ദുബായില്‍ നിന്നും പറന്നിറങ്ങി നേരെ പോളിംഗ് ബൂത്തിലെത്തി രാജമൗലി
 

PREV
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി