'എണ്ണമില്ലാത്ത ചിരിനിമിഷങ്ങൾ'; ഫാൻബോയ് ചിത്രം പങ്കുവച്ച് ശ്രീറാം

Published : Dec 03, 2020, 05:04 PM IST
'എണ്ണമില്ലാത്ത ചിരിനിമിഷങ്ങൾ'; ഫാൻബോയ് ചിത്രം പങ്കുവച്ച് ശ്രീറാം

Synopsis

'കോമഡി സ്റ്റാർസ്' അടുത്ത എപ്പിസോഡിൽ ഇരുവരും ഒരുമിച്ച് സ്ക്രീനിലെത്തും. ഇവർക്കൊപ്പം ശ്രീറാമിന്‍റെ സഹതാരം റെബേക്ക സന്തോഷും അതിഥിയായി എത്തും.

കസ്തൂരിമാനിലെ 'ജീവ' അല്ലെങ്കിൽ ശ്രീറാം രാമചന്ദ്രൻ, ബിഗ് സ്ക്രീനിലെ  തന്‍റെ പ്രിയപ്പെട്ട താരത്തെ കണ്ട സന്തോഷത്തിലാണ്. മലയാളികളുടെ പ്രിയപ്പെട്ട ഹരിശ്രീ അശോകനുമൊത്തുള്ള ചിത്രത്തിനൊപ്പമാണ് ശ്രീറാം പുതിയ വിശേഷം പങ്കുവച്ചിരിക്കുന്നത്. കോമഡി സ്റ്റാർസിന്‍റെ വേദിയിലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്.

ഹരിശ്രീക്കൊപ്പമുള്ള  ചിത്രം പങ്കിട്ട ശ്രീറാം, 'എപ്പോഴും നിങ്ങളുടെ ആരാധകനാണ്,  കണക്കില്ലാത്ത ചിരി നിമിഷങ്ങളാണ് നിങ്ങൾ ഞങ്ങൾക്ക് നൽകിയത്'- എന്നും കുറിച്ചു. 'കോമഡി സ്റ്റാർസ്' അടുത്ത എപ്പിസോഡിൽ ഇരുവരും ഒരുമിച്ച് സ്ക്രീനിലെത്തും. ഇവർക്കൊപ്പം ശ്രീറാമിന്‍റെ സഹതാരം റെബേക്ക സന്തോഷും അതിഥിയായി എത്തും.

'കസ്തൂരിമാൻ' എന്ന പരമ്പരയിലെ പ്രധാന കഥാപാത്രമായ ജീവയിലൂടെയാണ് ശ്രീറാം രാമചന്ദ്രൻ പ്രേക്ഷകശ്രദ്ധ നേടിയത്. ടെലിവിഷൻ പരമ്പരകളില്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ദമ്പതി കഥാപാത്രങ്ങളാണ്  ജീവയും കാവ്യയും.  ആരാധകർ സ്നേഹപൂർവ്വം ഇവരെ വിളിക്കുന്നത് 'ജീവ്യ' എന്നാണ്.

സിനിമാതാരമായ ജീവയുടേയും അഭിഭാഷകയായ കാവ്യയുടേയും മനോഹരമായ പ്രണയത്തിന്‍റെ കഥയാണ് പരമ്പര പറയുന്നത്. കാവ്യയ്ക്കും ജീവയ്ക്കും ഇരട്ടക്കുട്ടികള്‍ ജനിച്ചതും തുടർന്ന് ഇരുവരും പിരിഞ്ഞ് താമസിക്കുന്നതുമാണ് നിലവില്‍ പരമ്പരയുടെ കഥാഗതി. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന പരമ്പരയ്ക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകുന്നത്.

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്