'ചായാൻ ഒരു തോൾ'; ചിത്രം പങ്കുവച്ച് ശ്രുതി രജനീകാന്ത്

Published : Mar 31, 2021, 12:33 PM ISTUpdated : Mar 31, 2021, 12:35 PM IST
'ചായാൻ ഒരു തോൾ'; ചിത്രം പങ്കുവച്ച് ശ്രുതി രജനീകാന്ത്

Synopsis

ശ്രീകുമാറിനൊപ്പം മിനി സ്ക്രീനിൽ പുതുമുഖങ്ങളായ താരങ്ങളും ചേര്‍ന്നൊരുക്കുന്ന 'ചക്കപ്പഴം' പരമ്പര വിജയകരമായി മുന്നോട്ടു പോവുകയാണ്

മിനിസ്ക്രീന്‍ പ്രേക്ഷകരിലേക്ക് പെട്ടെന്ന് കടന്നു ചെല്ലാൻ സാധിച്ച പരമ്പരയാണ് ചക്കപ്പഴം. ആക്ഷേപഹാസ്യ സ്വഭാവത്തിലുള്ള പരമ്പരയില്‍ നടന്‍ ശ്രീകുമാറിനൊപ്പം അശ്വതി ശ്രീകാന്തും എത്തി. അശ്വതിയുടെ അഭിനയ അരങ്ങേറ്റവുമായിരുന്നു ചക്കപ്പഴം.

മറ്റു വേഷങ്ങളിൽ എത്തിയ ശ്രുതി രജനീകാന്തും സബീറ്റയും ലക്ഷ്‍മിയുമടക്കം പ്രേക്ഷകരുടെ പ്രിയ താരങ്ങളായി മാറി. ഇക്കൂട്ടത്തിൽ വളരെ പെട്ടെന്ന് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമായിരുന്നു ശ്രുതി രജനീകാന്ത്. 'പൈങ്കിളി'യെന്ന നിഷ്‍കളങ്ക കഥാപാത്രമായി എത്തിയ ശ്രുതിയെ പ്രേക്ഷർ പെട്ടെന്ന് ഏറ്റെടുത്തു. സോഷ്യൽ മീഡിയയിൽ സജീവമായ ശ്രുതി നിരന്തരം വിശേഷങ്ങളുമായി എത്താറുണ്ട്. 

ഇപ്പോഴിതാ താരം പങ്കുവച്ച് ചെറു കുറിപ്പും ചിത്രവുമാണ് ആരാധകർഏറ്റെടുക്കുന്നത്. 'ഒരു സഹോദരനുണ്ടാകുന്നത് അനുഗ്രഹമാണ്, ചായാൻ  ഒരു തോള്...' എന്നാണ് ശ്രുതി കുറിക്കുന്നത്. പരമ്പരയിൽ മൂത്ത സഹോദരന്‍റെ വേഷത്തിലെത്തുന്ന ശ്രീകുമാറിനൊപ്പമുള്ളതാണ് ചിത്രം. 

ശ്രീകുമാറിനൊപ്പം മിനി സ്ക്രീനിൽ പുതുമുഖങ്ങളായ താരങ്ങളും ചേര്‍ന്നൊരുക്കുന്ന പരമ്പര വിജയകരമായി മുന്നോട്ടു പോവുകയാണ്. ആദ്യ ഘട്ടത്തിൽ സൗഭാഗ്യ വെങ്കിടേഷിന്‍റെ ഭര്‍ത്താവും നര്‍ത്തകനുമായ അര്‍ജുന്‍ സോമശേഖറും ഒരു കഥാപാത്രമായി എത്തിയിരുന്നു.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക