സിപ് ലൈനിലൂടെ ചിരിച്ചുകൊണ്ട് ശ്രുതി രജനീകാന്ത്; സാഹസികത പങ്കുവച്ച് താരം

Published : Jan 29, 2023, 08:57 AM IST
സിപ് ലൈനിലൂടെ ചിരിച്ചുകൊണ്ട് ശ്രുതി രജനീകാന്ത്; സാഹസികത പങ്കുവച്ച് താരം

Synopsis

മോഡലിം​ഗിലൂടെയാണ് ശ്രുതിയുടെ തുടക്കം

സിനിമാ - സീരിയൽ രംഗത്ത് സജീവമായിരുന്ന ശ്രുതി രജനീകാന്തിന് വലിയ ബ്രേക്കാണ് ചക്കപ്പഴം പരമ്പരയിലൂടെ കൈവന്നത്. പൈങ്കിളി എന്ന കഥാപാത്രം ഹിറ്റായതോടെ ഇൻസ്റ്റഗ്രാമിലടക്കം നിരവധി ആരാധകരേയും താരത്തിന് ലഭിക്കുകയുണ്ടായി. തനി നാട്ടിൻ പുറത്തുകാരിയായ ശ്രുതി ഒരു അഭിനേത്രി മാത്രമല്ല, മോഡലിംഗ്, നൃത്തം, എവിയേഷൻ, ജേണലിസം, എഴുത്ത്, ഷോ ഹോസ്റ്റിംഗ്, ആർ ജെ അങ്ങനെ ഒട്ടനവധി മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ളയാള്‍ കൂടിയാണ്. ഇൻസ്റ്റഗ്രാമിലൂടെയും തന്റെ സ്വന്തം യുട്യൂബ് ചാനലിലൂടെയും വ്യക്തിപരമായ വിശേഷങ്ങള്‍ പങ്കുവച്ച് എത്താറുണ്ട് ശ്രുതി. താൻ നടത്തിയ സാഹസിക യാത്രയാണ് ശ്രുതി പുതിയതായി പങ്കുവെക്കുന്നത്. 

സിപ് ലൈനിലൂടെ സഹസികമായി പോകുന്നതാണ് താരം പങ്കുവെക്കുന്നത്. 'ജീവിതം വളരെ സാഹസികത നിറഞ്ഞതാണ്. അതിലെ ഓരോ നിമിഷവും ഞാൻ ആസ്വദിക്കുകയാണ്', എന്നാണ് വീഡിയോയ്ക്ക് ശ്രുതി നൽകുന്ന ക്യാപ്‌ഷൻ. നേരത്തെ താരത്തിന്റെ മണാലി യാത്ര പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് ആരാധകർക്കായി ശ്രുതി പങ്കുവെച്ചത്.

മോഡലിം​ഗിലൂടെയാണ് ശ്രുതിയുടെ തുടക്കം. പിന്നീട് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ആവുകയായിരുന്നു. ശരീര വണ്ണം കുറഞ്ഞു എന്ന ബോഡി ഷെയിമിങിനെ സ്ഥിരം നേരിടുന്ന ശ്രുതി അതിനെതിരെ പ്രതികരിച്ചിട്ടും ഉണ്ട്. അനൂപ് മേനോൻ ചിത്രം 'പത്മ'യിൽ ശ്രുതി അഭിനയിച്ചിട്ടുമുണ്ട്. കൂടാതെ ഏതാനും സിനിമകൾ കൂടി ശ്രുതിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആലപ്പുഴയാണ് ശ്രുതിയുടെ സ്വദേശം. അച്ഛന്റെ പേര് രജനികാന്ത് എന്നായതിൽ ഒട്ടേറെ പേരുടെ ചോദ്യത്തിന് മറുപടി നൽകേണ്ടി വന്നിട്ടുണ്ടെന്നും ശ്രുതി നേരത്തെ പറഞ്ഞിട്ടുണ്ട്.

ഇന്‍സ്റ്റാഗ്രമില്‍ ആദ്യമായി തന്നെ ഫോളോ ചെയ്യുന്ന വെരിഫൈഡ് അക്കൗണ്ട് ആസിഫ് അലിയാണ്. കുഞ്ഞേല്‍ദോ സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് ഞങ്ങള്‍ പരിചയത്തിലാവുന്നത്. ശ്രുതി രജനികാന്ത് എന്ന പേരാണ് അദ്ദേഹത്തെ ആകര്‍ഷിച്ചതെന്നും ശ്രുതി പറഞ്ഞിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത