'നാഗവല്ലി'യായി 'പൈങ്കിളി'; ഫോട്ടോഷൂട്ടുമായി ശ്രുതി രജനികാന്ത്

Published : Jun 04, 2023, 09:19 AM IST
'നാഗവല്ലി'യായി 'പൈങ്കിളി'; ഫോട്ടോഷൂട്ടുമായി ശ്രുതി രജനികാന്ത്

Synopsis

കുഞ്ഞെൽദോ, പത്മ തുടങ്ങിയ സിനിമകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്

ചക്കപ്പഴം എന്ന സീരിയലിലെ പൈങ്കിളി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രിയം നേടിയ നടിയാണ് ശ്രുതി രജനികാന്ത്. സോഷ്യൽ മീഡിയയില്‍ സജീവമാണ് താരം. ഉണ്ണിക്കുട്ടൻ എന്ന പരമ്പരയിലൂടെ ബാലതാരമായി എത്തിയ ആളാണ് ശ്രുതി. ടെലിവിഷൻ പരമ്പരകൾക്ക് പുറമെ കുഞ്ഞെൽദോ, പത്മ തുടങ്ങിയ സിനിമകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റായും താരം പ്രവർത്തിച്ചിട്ടുണ്ട്.

യുട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനു പുറമെ, ഫോട്ടോഷൂട്ടുകളും റീലുകളുമായി  ഇൻസ്റ്റഗ്രാമിലൂടെയും താരം ആരാധകർക്ക് മുന്നില്‍ എത്തിക്കാറുണ്ട്. അത്തരത്തിൽ വ്യത്യസ്തമായ ഫോട്ടോകൾക്കൊപ്പം റീലും പങ്കുവെച്ചിരിക്കുകയാണ് താരം. പലരും പലതവണ പരീക്ഷിച്ച മണിച്ചിത്രത്താഴ് സിനിമയിലെ ശോഭന കൈകാര്യം ചെയ്ത വേഷത്തിലാണ് ശ്രുതി എത്തിയിരിക്കുന്നത്. നാഗവല്ലി ആകുന്നതിനു മുമ്പ് നകുലനെ കാത്തിരിക്കുന്ന ഗംഗയായാണ് നടി എത്തിയിരിക്കുന്നത്. സാരിയിൽ സിമ്പിള്‍ ലുക്കില്‍ കൈയിലൊരു പുസ്തകവുമൊക്കെയായി ഗംഗയെ ഒരിക്കൽ കൂടി ഓർമിപ്പിക്കുന്ന തരത്തിലാണ് ശ്രുതിയുടെ ചിത്രങ്ങൾ.

 

'പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന് ഞാൻ' എന്ന വരികൾക്കൊപ്പം റീലും ചെയ്തിട്ടുണ്ട്. വളരെ ലളിതമായ മേക്കോവർ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. പൈങ്കിളി റൊമാന്റിക് ആവുന്ന അവസ്ഥ ആലോചിക്കാൻ കഴിയില്ല എന്നാണ് പലരുടെയും കമന്റ്. മികച്ച പ്രതികരണമാണ് എല്ലാവരും നൽകുന്നത്.

 

മോഡലിംഗിലൂടെയാണ് ശ്രുതിയുടെ തുടക്കം. പിന്നീട് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ആവുകയായിരുന്നു. ഒറ്റ സീരിയല്‍ മത്രമേ ചെയ്തുള്ളൂവെങ്കിലും ശ്രുതി രജനികാന്ത് എന്ന നടി ശ്രദ്ധിയ്ക്കപ്പെടാന്‍ അതിലെ പൈങ്കിളി എന്ന പെങ്ങള്‍ കഥാപാത്രം മാത്രം മതിയായിരുന്നു. സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള ശ്രുതി ആര്‍ജെ രംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ശരീര വണ്ണം കുറഞ്ഞു എന്ന ബോഡി ഷെയിമിങിനെ സ്ഥിരം നേരിടുന്ന ശ്രുതി അതിനെതിരെ ശക്തമായി പ്രതികരിച്ചിട്ടും ഉണ്ട്.

ALSO READ : മാപ്പ് കുറേയായി പറയുന്നുവെന്ന് അഖില്‍ മാരാര്‍; മാപ്പ് പറയേണ്ടെന്ന് മോഹന്‍ലാല്‍

WATCH VIDEO : 'മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്': ശ്രുതി ലക്ഷ്‍മി അഭിമുഖം

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത